മിഖായേലിന് ഹൃദയസ്തംഭനമാണ് സംഭവിച്ചത്. പ്രാഥമിക പരിശോധനകൾക്ക് ശേഷം കുട്ടി ഇനി ഒരിക്കലും മിഴികൾ തുറക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇത്തരം അവസ്ഥയില്‍ നിന്നും രക്ഷപ്പെടാനുള്ള സാധ്യത വെറും 6 ശതമാനം മാത്രമാണ് എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.
ബോസ്റ്റണ്‍: ഇനിയൊരിക്കലും കണ്ണു തുറക്കില്ലെന്ന ഡോക്ടർമാരുടെ വിധിയെ തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങി വന്ന കുഞ്ഞ് മിഖായേൽ വൈദ്യശാസ്ത്രത്തിന് അത്ഭുതമാകുന്നു. യുഎസിലെ ബോസ്റ്റണിലാണ് സംഭവം. 4 ആഴ്ച പ്രായമുള്ള മിഖായേലിനെ പതിവ് പോലെ താരാട്ട് പാടി ഉറക്കി കിടത്തിയതായിരുന്നു അമ്മയായ എമ്മ.
എന്നാൽ അൽപ്പസമയം കഴിഞ്ഞ് ഇവിടെയെത്തിയ ഇവർ കാണുന്നത് ശ്വാസത്തിന് വേണ്ടി പിടയുന്ന സ്വന്തം കുഞ്ഞിനെയാണ്. ബോധം മറഞ്ഞ മിഖായേലിനെ മാതാപിതാക്കൾ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.
undefined
മിഖായേലിന് ഹൃദയസ്തംഭനമാണ് സംഭവിച്ചത്. പ്രാഥമിക പരിശോധനകൾക്ക് ശേഷം കുട്ടി ഇനി ഒരിക്കലും മിഴികൾ തുറക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇത്തരം അവസ്ഥയില്‍ നിന്നും രക്ഷപ്പെടാനുള്ള സാധ്യത വെറും 6 ശതമാനം മാത്രമാണ് എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.
എന്നാൽ വിധിയെ തോൽപ്പിച്ച് കൃത്യം അഞ്ചാം ദിവസം കുഞ്ഞ് മിഖായേൽ കണ്ണ് തുറന്നു. ചിരിച്ചു കൊണ്ട് ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്നത് പോലെയാണ് മിഖായേൽ കണ്ണ് തുറന്നത്.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ കുട്ടിയുടെ ഹൃദയത്തിൽ ട്യൂമറുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. ഇതാണ് ഹൃദയസ്തംഭനമാണ് കാരണമായത് എന്നാണ് കുട്ടിയെ പ്രവേശിപ്പിച്ച ബോസ്റ്റണ്‍ ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍ പറയുന്നത്.
ട്യൂമർ നീക്കം ചെയ്താൽ മാത്രമേ മിഖായേലിന്റെ ജീവൻ നിലനിർത്താൻ സാധിക്കു. ഈ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് മിഖായേലിന്റെ മാതാപിതാക്കളായ സ്റ്റുവര്‍ട്ടും, എമ്മയും.