മുടി കൊഴിച്ചിലിലും മുടി പൊട്ടുന്നതിലുമൊക്കെ 15 ദിവസത്തെ ഉപയോഗം കൊണ്ടുതന്നെ നിർണ്ണായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒന്നാണ് പാരച്യൂട്ട് അഡ്വാൻസ്ഡ് ആയുർവേദിക് ഹെയർ ഓയിൽ
മനോഹരവും തിളങ്ങുന്നതുമായ മുടിയിഴകൾ നമുക്ക് മികച്ച ഒരു വ്യക്തിത്വമാണ് സമ്മാനിക്കുന്നത്. തലമുടിയെ നല്ല രീതിയിൽ പരിപാലിക്കേണ്ട ആവശ്യകതയും അതിനാലാണ്. ഭംഗി മാത്രമല്ല ആരോഗ്യസംരക്ഷണവും തലമുടിയുടെ കാര്യത്തിൽ പ്രധാനമാണ്. അതുകൊണ്ട് തലമുടിക്കായി ഒരു ഉത്പന്നം തെരഞ്ഞെടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ന് വിപണിയിലുള്ള പല സൗന്ദര്യസംരക്ഷണ ഉത്പന്നങ്ങളും രാസമിശ്രിതങ്ങളിൽ അധിഷ്ഠിതമായവയും ദീർഘകാലത്തേക്ക് ചർമ്മത്തിൻ്റെയും മുടിയുടേയും ആരോഗ്യത്തേയും ഭംഗിയേയും പ്രതികൂലമായി ബാധിക്കുന്നവയുമാണ്. ആയുർവേദ മൂലികകൾ അടങ്ങിയ പ്രകൃതിദത്ത ഉത്പന്നങ്ങളാണ് ശരീരസംരക്ഷണത്തിൻ്റെയും സൗന്ദര്യവർദ്ധനവിൻ്റെയും കാര്യത്തിൽ നാം തെരഞ്ഞെടുക്കേണ്ടത്.
പതിവായുള്ള ഉപയോഗത്തിലൂടെ തലമുടി ആരോഗ്യമുള്ളതും ബലവത്തും ഭംഗിയേറിയതും ആക്കാൻ സഹായിക്കുന്ന അഞ്ച് പ്രധാന ആയുർവേദ മൂലികകളെ നമുക്കൊന്നു പരിചയപ്പെടാം:
1) കയ്യോന്നി: കഞ്ഞുണ്ണി എന്നും മലയാളത്തിൽ അറിയപ്പെടുന്ന ഈ ചെടിയുടെ സംസ്കൃതനാമമാണ് ഭൃംഗരാജ്. മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്ന ഔഷധഗുണമുള്ള സസ്യമാണിത്. കയ്യോന്നിയുടെ സത്ത് അടങ്ങിയ ഉത്പന്നങ്ങൾ തേച്ച് തിരുമ്മുന്നതിലൂടെ തലയോട്ടിയിലേക്ക് രക്തയോട്ടം വർദ്ധിക്കുകയും സുഖവും കുളിർമ്മയും ലഭിക്കുകയും കേശാരോഗ്യം മെച്ചപ്പെടുകയും ചെയ്യും.
2) ബ്രഹ്മി: ഒരുപാട് ഔഷധഗുണങ്ങളുള്ള ഈ സസ്യം കേശാരോഗ്യത്തിനും ഏറെ ഉത്തമമാണ്. രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്ന ഒന്നാണ് ബ്രഹ്മി. ശരീരത്തിലെ പ്രോട്ടീൻ ഘടകങ്ങളെ ഉത്തേജിപ്പിക്കുന്ന ആൽക്കലോയ്ഡുകൾ ബ്രഹ്മിയിലുണ്ട്. ഇത് മുടിയിഴകളെ സ്വാഭാവികമായും ബലമുള്ളതാക്കുന്നു. മാനസിക സമ്മർദ്ദം മൂലമുണ്ടാകുന്ന കോർട്ടിസോൾ എന്ന ഹോർമോൺ മുടി കൊഴിച്ചിലിനെ ത്വരിതപ്പെടുത്തുന്ന ഒന്നാണ്. ഈ ഹോർമോൺ അളവ് കുറക്കുന്നതിനുള്ള ഔഷധവുമാണ് ബ്രഹ്മി.
3) നെല്ലിക്ക: ആംല എന്ന് ഹിന്ദിയിൽ അറിയപ്പെടുന്ന നെല്ലിക്ക അത്ഭുതകരമായ ഒരു ഔഷധമാണ്. മുടിയുടേയും ചർമ്മത്തിൻ്റേയും ആരോഗ്യത്തിഞ്ച് അത്യന്താപേക്ഷിതമായ വിറ്റാമിൻ സി സമൃദ്ധമായി ഉള്ള ഫലമാണ് നെല്ലിക്ക. രോമകൂപങ്ങൾക്ക് ശക്തിയേകുന്ന ഫാറ്റി ആസിഡുകളും ആൻ്റി ഓക്സിഡൻ്റുകളും നെല്ലിക്കയിൽ ധാരാളം അടങ്ങിയിരിക്കുന്നു. ബലമുള്ള നീണ്ട മുടി ആഗ്രഹിക്കുന്നവർ നെല്ലിക്കയുടെ ഔഷധഗുണങ്ങളെ പൂർണ്ണമായും പ്രയോജനപ്പെടുത്തുന്ന പാരച്യൂട്ട് അഡ്വാൻസ്ഡ് ആയുർവേദിക് ഹെയർ ഓയിൽ ഉപയോഗിക്കുന്നത് ഗുണകരമായിരിക്കും.
4) ഉലുവ: പാചകത്തിനെന്ന പോലെ തലമുടിയുടെ സംരക്ഷണത്തിലും പ്രധാന സ്ഥാനമുള്ള ഒന്നാണ് ഉലുവ. ഫെനുഗ്രീക്ക് എന്ന് ഇംഗ്ലീഷിലും മേത്തി എന്ന് ഹിന്ദിയിലും അറിയപ്പെടുന്ന ഈ സസ്യത്തിൻ്റെ കായയും ഇലയും എല്ലാം ഔഷധഗുണങ്ങളുള്ളവയാണ്. എ, സി, കെ എന്നീ വിറ്റാമിനുകളും പ്രോട്ടീനുകളും ഫോളിക് ആസിഡും നിറഞ്ഞ ഉലുവ ആയുർവേദ മരുന്നു ചേരുവകളിൽ പ്രമുഖ പങ്കു വഹിക്കുന്ന ഒന്നാണ്. ഉലുവയിലെ നികോട്ടിനിക് ആസിഡ് എന്ന പ്രോട്ടീൻ താരനും മുടികൊഴിച്ചിലും അകറ്റുന്ന ഒന്നാണ്. തലയോട്ടിയിലെ ഡ്രൈനെസ്സ്, ചൊറിച്ചിൽ തുടങ്ങിയ അസ്വസ്ഥതകൾ പരിഹരിക്കാനും ഉലുവയ്ക്കു കഴിയും.
5) കറ്റാർ വാഴ: അലോവേര എന്നും പ്രസിദ്ധമായ കറ്റാർ വാഴ പല രീതിയിൽ സുഖം തരുന്ന മറ്റൊരു സവിശേഷമായ പച്ചമരുന്നാണ്.ചർമ്മത്തിലെ വരൾച്ചയെ മാറ്റി ഈർപ്പം നിലനിർത്തുകയും ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും മാറ്റുകയും ചെയ്യുന്ന ഒന്നാണ് കറ്റാർ വാഴ. താരനും വരണ്ട മുടിക്കുമുള്ള മികച്ച മരുന്നാണിത്. മുടിയുടെ ചുരുളിച്ചയും മുടി കൊഴിച്ചിലും മാറ്റി മുടി കണ്ടീഷൻ ചെയ്ത് നിലനിർത്താൻ കറ്റാർ വാഴ അടങ്ങിയ എണ്ണകളുടെ പതിവായ ഉപയോഗം സഹായിക്കും.
മുടി കൊഴിച്ചിൽ, മുടി വിണ്ടുകീറലും പൊട്ടിപ്പോകലും, താരൻ, തലയോട്ടിയിലെ ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും തുടങ്ങിയ തലയോട്ടിക്കും തലമുടിക്കും കാണുന്ന പല പ്രധാന പ്രശ്നങ്ങളും പരിഹരിക്കാൻ മേല്പറഞ്ഞ പച്ചമരുന്നുകൾ അടങ്ങിയവയുടെ പതിവായ ഉപയോഗം മതി. ഈ അഞ്ച് ആയുർവേദ പച്ച മരുന്നുകളുടെ ഗുണങ്ങളും അതിലധികവും ഒറ്റയടിക്ക് ലഭിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗമാണ് പാരച്യൂട്ട് അഡ്വാൻസ്ഡ് ആയുർവേദിക് ഹെയർ ഓയിൽ ഉപയോഗിക്കുന്നത്. ഈ അഞ്ചു പച്ചമരുന്നുകൾക്കു പുറമെ മൈലാഞ്ചി, മുത്തങ്ങ തുടങ്ങിയ 20 ആയുർവേദ മൂലികകൾ കൂടി ചേർന്നതാണ് വെളിച്ചെണ്ണ അടിസ്ഥാനമായുള്ള പാരച്യൂട്ടിൻ്റെ അഡ്വാൻസ്ഡ് ആയുർവേദിക് ഹെയർ ഓയിൽ.
മുടി കൊഴിച്ചിലിലും മുടി പൊട്ടുന്നതിലുമൊക്കെ 15 ദിവസത്തെ ഉപയോഗം കൊണ്ടുതന്നെ നിർണ്ണായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒന്നാണ് പാരച്യൂട്ട് അഡ്വാൻസ്ഡ് ആയുർവേദിക് ഹെയർ ഓയിൽ. ഉപയോഗിച്ചു തുടങ്ങി ഒരാഴ്ചകം തന്നെ മുടിയിൽ വ്യത്യാസങ്ങൾ അനുഭവപ്പെട്ടു തുടങ്ങി എന്ന് ഉപഭോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു. തലമുടിക്കുണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ പരിഹരിച്ച് മുടിയുടെ ആരോഗ്യവും ബലവും ഭംഗിയും വർദ്ധിപ്പിച്ച് നീണ്ട, ഇടതൂർന്ന മുടി വളർച്ചക്ക് സഹായിക്കുന്ന ഒന്നാണ് പാരച്യൂട്ട് അഡ്വാൻസ്ഡ് ആയുർവേദിക് ഹെയർ ഓയിൽ. ഒരിക്കൽ പരീക്ഷിച്ചു നോക്കിയാൽ ഈ വ്യത്യസ്തത നിങ്ങൾക്കുതന്നെ അനുഭവിച്ചറിയാം!