ഐഎഎസ് ഓഫീസറായ എം.വി റാവുവാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. പാരാഗ്ലൈഡിങ് ചെയ്യുന്നതിനിടെ ഒപ്പമുള്ള ഗൈഡായ യുവാവിനോട് തനിക്ക് പേടിയാകുന്നു എന്നും തന്നെ താഴെയിറക്കൂ എന്നും പറയുകയാണ് ഈ യുവതി.
സാഹസിക കായിക വിനോദങ്ങൾ ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. അത്തരത്തില്‍ പാരാഗ്ലൈഡിംഗ് (paragliding ) ആസ്വദിക്കുന്ന പലരുടെയും ദൃശ്യങ്ങള്‍ നാം കണ്ടിട്ടുമുണ്ട്. ഇപ്പോഴിതാ പാരാഗ്ലൈഡിങ്ങ് ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോ (video) ആണ് സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്.
പക്ഷേ താഴേയ്ക്ക് നോക്കാന്‍ പേടിച്ച് കണ്ണടച്ച് പാരാഗ്ലൈഡിങ് ചെയ്യുകയാണ് ഈ യുവതി. ഐഎഎസ് ഓഫീസറായ എം.വി റാവുവാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. പാരാഗ്ലൈഡിങ് ചെയ്യുന്നതിനിടെ ഒപ്പമുള്ള ഗൈഡായ യുവാവിനോട് തനിക്ക് പേടിയാകുന്നു എന്നും തന്നെ താഴെയിറക്കൂ എന്നും പറയുകയാണ് ഈ യുവതി.
Paragliding is Amazing, isn't it ? pic.twitter.com/Y6pKUx35sa
— Dr. M V Rao, IAS (@mvraoforindia)
undefined
തനിക്ക് താഴേക്ക് നോക്കാൻ ഭയമാണെന്നും താഴെയിറങ്ങിയാൽ മതിയെന്നും യുവതി ഇടയ്ക്കിടെ പറയുന്നതും വീഡിയോയില്‍ കേൾക്കാം. ഇതിനിടെ വീഡിയോ റെക്കോഡിങ് നടക്കുന്നുണ്ടെന്നും ഇങ്ങനെ കരഞ്ഞാൽ സംഗതി വൈറലാകുമെന്നും യുവാവും പറയുന്നുണ്ട്. എന്നിട്ടും തനിക്ക് നോക്കാന്‍ പേടിയാണെന്ന് പറയുകയാണ് യുവതി. എന്തായാലും വീഡിയോ ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റായി മാറിയിരിക്കുകയാണ്.
Also Read: ഇത് എരിവും മധുരവും ചേര്‍ന്നൊരു വിചിത്ര കോമ്പിനേഷന്‍; വീഡിയോ