Sex : കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരിക്കൽ പോലും സെക്സിലേർപ്പെടാതെ 26 ശതമാനം മുതിർന്ന അമേരിക്കക്കാർ ; സർവേ

By Web Team  |  First Published Feb 16, 2022, 1:59 PM IST

20 വർഷം മുമ്പ് നടത്തിയ സർവേയിൽ 18.7 ശതമാനം മുതിർന്നവർ മാത്രമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തത്. ഈ മാറ്റം ഏറ്റവും കൂടുതൽ പ്രകടമായിരിക്കുന്നത് ചെറുപ്പക്കാരിലാണെന്ന് വാഷിംഗ്ടൺ പോസ്റ്റ് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു.


18 വയസിൽ കൂടുതലുമുള്ള അമേരിക്കക്കാരിൽ 26 ശതമാനം പേരും കഴിഞ്ഞ 12 മാസത്തിനിടെ ഒരിക്കൽ പോലും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന് (sex) റിപ്പോർട്ട്. 2021 ജനറൽ സോഷ്യൽ സർവേ പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇങ്ങനെ പറയുന്നത്. വർഷത്തിൽ ഒരിക്കൽ പോലും സെക്സിലേർപ്പെട്ടിട്ടില്ലെന്ന് പറയുന്ന മുതിർന്നവരുടെ ഉയർന്ന ശതമാനം 2016 ൽ 23 ശതമാനവും 2018 ൽ 23 ശതമാനവും ആയിരുന്നു.

കഴിഞ്ഞ വർഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ അമേരിക്കക്കാരുടെ ഏറ്റവും ഉയർന്ന ശതമാനം 19 ശതമാനമായിരുന്നുവെന്നും സർവേയിൽ പറയുന്നു. കൊവിഡ് എന്ന മഹാമാരിയെ തുടർന്നുണ്ടായ പ്രശ്നമല്ല ഇതെന്നും ആളുകളിൽ ഈ പ്രശ്നം കുറെ നാൾ നീണ്ട് നിൽക്കാമെന്നും സർവേയിൽ‌ പറയുന്നു.

Latest Videos

undefined

1989-ൽ അമേരിക്കയിലെ മുതിർന്നവരിൽ 35 ശതമാനം പേരും മാസത്തിലൊരിക്കലോ അതിൽ കുറവോ തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. 20 വർഷം മുമ്പ് നടത്തിയ സർവേയിൽ 18.7 ശതമാനം മുതിർന്നവർ മാത്രമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തത്. ഈ മാറ്റം ഏറ്റവും കൂടുതൽ പ്രകടമായിരിക്കുന്നത് ചെറുപ്പക്കാരിലാണെന്ന് വാഷിംഗ്ടൺ പോസ്റ്റ് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു.

2008-നും 2018-നും ഇടയിൽ 18-നും 29-നും ഇടയിൽ പ്രായമുള്ള അമേരിക്കക്കാരുടെ സെക്സിലേർപ്പെടാത്തവരുടെ ശതമാനം ഇരട്ടിയായി. 60 വയസ്സിന് താഴെയുള്ള വിവാഹിതരായ ദമ്പതികളിൽ 26 ശതമാനം പേർ 2021-ൽ മാസത്തിലൊരിക്കലോ അതിൽ കുറവോ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് മുമ്പ് നടത്തിയ സർവേയിൽ ചൂണ്ടിക്കാട്ടുന്നു.

 

 

2021 ലെ പ്യൂ റിസർച്ച് സെന്റർ പഠനമനുസരിച്ച് 25 മുതൽ 54 വരെ പ്രായമുള്ള അമേരിക്കക്കാരിൽ 62 ശതമാനം പേരും പങ്കാളിയോടൊപ്പമോ വിവാഹിതരോ ആയിരുന്നു. പങ്കാളിയോടൊത്ത് ജീവിക്കുന്നവരോ പ്രണയബന്ധത്തിൽ ഏർപ്പെടുന്നവരോ ആയ അമേരിക്കക്കാരിൽ 10 ൽ 9 പേർ അവരുടെ നിലവിലെ ബന്ധത്തിൽ സംതൃപ്തരാണെന്നാണ് കരുതുന്നത്...- മോൺമൗത്ത് യൂണിവേഴ്സിറ്റി പുറത്തുവിട്ട സർവേയിൽ പറയുന്നു.

അമേരിക്കക്കാരായ യുവാക്കളും വിവാഹിതരായ ദമ്പതികളും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറവാണെന്ന് JAMA നെറ്റ്‌വർക്ക് ഓപ്പൺ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

തിരക്കേറിയ ജീവിതശൈലിയാണ് സെക്സിനോടുള്ള താൽപര്യം കുറയുന്നതിൽ പ്രധാന കാരണം. കൂടാതെ, യുവാക്കളിൽ ഉത്കണ്ഠയും വിഷാദവും വർദ്ധിക്കുന്നതും ഒരു കാരണമാണെന്ന് സ്റ്റോക്ക്ഹോമിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ ​ഗവേഷകനായ പീറ്റർ യുഡ പറഞ്ഞു. 2001-നും 2012-നും ഇടയിൽ 25 വയസ്സിന് മുകളിലുള്ളവരിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറവാണെന്ന് 2019ൽ ബിഎംജെ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

Read more ഇവ സെക്സിനെയും ബാധിക്കാം;സ്ത്രീകൾ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ

click me!