44 ബില്യൺ ഡോളറിന് സ്വന്തമാക്കിയ ട്വിറ്ററിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനം താൻ തന്നെ ഏറ്റെടുക്കുമെന്ന് ഇലോൺ മസ്ക് തന്നെ പ്രഖ്യാപിക്കുകയായിരുന്നു. റോക്കറ്റ് കമ്പനിയായ സ്‌പേസ് എക്‌സ്, ബ്രെയിൻ-ചിപ്പ് സ്റ്റാർട്ടപ്പായ ന്യൂറലിങ്ക്, ടണലിംഗ് സ്ഥാപനമായ ബോറിംഗ് തുടങ്ങിയ കമ്പനികളെയെല്ലാം നയിക്കുന്നത് ശകകോടീശ്വരനായ ഇലോൺ മസ്ക് ആണ്.
മാസങ്ങൾ നീണ്ട വിലപേശലുകൾക്കൊടുവിൽ കഴിഞ്ഞയാഴ്ചയാണ് ഇലോണ്‍ മസ്‌ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ ഏറ്റെടുത്തത്. ട്വിറ്റര്‍ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതോടെ പല അഴിച്ചുപണികളും ട്വിറ്ററില്‍ നടന്നിരുന്നു. ബ്ലൂടിക്ക് വെരിഫിക്കേഷന് ഇനി മുതല്‍ പണം നല്‍കണമെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ മുൻ സിഇഒ പരാഗ് അഗർവാളിനെയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരെയും മസ്ക് പുറത്താക്കുകയും ചെയ്തു. 44 ബില്യൺ ഡോളറിന് സ്വന്തമാക്കിയ ട്വിറ്ററിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനം താൻ തന്നെ ഏറ്റെടുക്കുമെന്ന് ഇലോൺ മസ്ക് തന്നെ പ്രഖ്യാപിക്കുകയായിരുന്നു. റോക്കറ്റ് കമ്പനിയായ സ്‌പേസ് എക്‌സ്, ബ്രെയിൻ-ചിപ്പ് സ്റ്റാർട്ടപ്പായ ന്യൂറലിങ്ക്, ടണലിംഗ് സ്ഥാപനമായ ബോറിംഗ് തുടങ്ങിയ കമ്പനികളെയെല്ലാം നയിക്കുന്നത് ശകകോടീശ്വരനായ ഇലോൺ മസ്ക് ആണ്.
ഇപ്പോഴിതാ മസ്‌കിന്റെ മുന്‍കാമുകിയും അമേരിക്കന്‍ നടിയുമായ ആംബര്‍ ഹേഡിന്റെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി എന്നൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. മാത്യൂ ലൂയി എന്ന യൂട്യൂബറാണ് ഹേഡിന്റെ അക്കൗണ്ട് കാണാതായത് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് അംബ്രേല്ല ഗയ് എന്ന പേരിലുള്ള തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ലൂയി വിവരം ട്വീറ്റ് ചെയ്തു. ആംബര്‍ ഹേഡ് അക്കൗണ്ട് ഡിലീറ്റ് ചെയ്തതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നിലെ കാരണം വ്യക്തമല്ല. അതേസമയം മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ പ്രമുഖരുടെ ഒരു വലിയ നിര തന്നെ ട്വിറ്ററില്‍ നിന്ന് കൊഴിഞ്ഞു പോയി എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
undefined
2016-ലാണ് ആംബര്‍ ഹേഡും ഇലോണ്‍ മസ്‌കും പ്രണയത്തിലായത്. ഹോളിവുഡ് നടന്‍ ജോണി ഡെപ്പുമായുളള വിവാഹമോചനത്തിനു ശേഷം ആണ് ആംബര്‍ ഹേഡും ഇലോണ്‍ മസ്‌കും പ്രണയബന്ധത്തിലായത്. 2018 വരെ ഈ പ്രണയം നീണ്ടുനിന്നു. ഒരു വയസ് പ്രായമുള്ള ഒരു പെണ്‍കുഞ്ഞിന്റെ അമ്മ കൂടിയാണ് ആംബര്‍.
Also Read: ബ്ലേസർ ഡ്രസ്സില്‍ കൂള്‍ ലുക്കില്‍ മലൈക അറോറ; ചിത്രങ്ങള്‍ വൈറല്‍