ചീങ്കണ്ണിയുള്ളതിനാല്‍ ഇവിടേക്ക് പ്രവേശിക്കാൻ പാടില്ലെന്ന് മുന്നറിയിപ്പ് ഉണ്ടായിട്ടും അത് ലംഘിച്ചാണ് അയാൾ തടാകത്തിലേക്ക് ഇറങ്ങിയതെന്ന് വില്ല്യൻ പറഞ്ഞു.
തടാകത്തിൽ (lake) നീന്തുന്നതിനിടെ യുവാവിന് ചീങ്കണ്ണിയുടെ(Alligator) ആക്രമണത്തില്‍ പരിക്കേറ്റു. ഓക്ടോബർ 23ന് ബ്രസീലിലെ ക്യാംപോ ഗ്രാന്‍ഡേയിലാണ് സംഭവം. ചീങ്കണ്ണി യുവാവിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃക്‌സാക്ഷി വില്ല്യൻ കെയ്റ്റാനോയാണ് ക്യാമറയിൽ ഞെട്ടിക്കുന്ന ദൃശ്യം പകർത്തിയത്.
വിലക്ക് ലംഘിച്ചാണ് യുവാവ് തടാകത്തിൽ ഇറങ്ങിയതെന്ന് വില്ല്യൻ പറഞ്ഞു. വൈകുന്നേരം 4.40ഓടെയാണ് യുവാവ് തടാകത്തിലേക്ക് ഇറങ്ങിയത്. ചീങ്കണ്ണിയുള്ളതിനാല്‍ ഇവിടേക്ക് പ്രവേശിക്കാൻ പാടില്ലെന്ന് മുന്നറിയിപ്പ് ഉണ്ടായിട്ടും അത് ലംഘിച്ചാണ് അയാൾ തടാകത്തിലേക്ക് ഇറങ്ങിയതെന്ന് വില്ല്യൻ പറഞ്ഞു.
undefined
തടാകത്തില്‍ നീന്താന്‍ തുടങ്ങിയത് മുതൽ ചീങ്കണ്ണി ഇയാളെ പിന്തുടരുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചീങ്കണി യുവാവിന്റെ അടുത്ത് എത്താറായപ്പോൾ അയാൾ വേഗത്തില്‍ നീന്താന്‍ ആരംഭിച്ചു. എന്നാല്‍ അതിവേഗത്തില്‍ എത്തിയ ചീങ്കണ്ണിയുടെ പിടിയില്‍ നിന്ന് യുവാവിന് രക്ഷപ്പെടാനായില്ല.
യുവാവിന്റെ കൈയ്യുടെ മുകൾ ഭാഗത്താണ് ചീങ്കണ്ണി കടിച്ചത്. പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ വിനോദസഞ്ചാര കേന്ദ്രം അധികൃതര്‍ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. യുവാവിന് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും ഇയാളുടെ കൈയ്യില്‍ മാത്രമാണ് പരിക്കേറ്റതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
O CARA NADANDO NO LAGO DO AMOR E NÃO SABIA QUE TEM JACARÉ LÁ, tomou uma mordida só de leve pq o jacaré foi bonzinho pic.twitter.com/eUtWZy83wp
— perdidinha da silva (@ayora_003)