'ബോട്ടോക്സ് കുളമായി, മുഖം കോടിപ്പോയി, ഒരു വശം തളര്‍ന്നു'; ട്രോളുകളോട് പ്രതികരിച്ച് ആലിയ ഭട്ട്

By Web TeamFirst Published Oct 25, 2024, 2:58 PM IST
Highlights

ആലിയ ബൊട്ടോക്‌സ് അടക്കമുള്ള കോസ്മറ്റിക് സര്‍ജറികള്‍ക്ക് വിധേയയായെന്നും അത് പാളിപോയെന്നും പിന്നാലെ മുഖം കോടിപ്പോയെന്നുമൊക്കെ തരത്തിലാണ് വ്യാപക പ്രചരണമുണ്ടായത്.

ബോളിവുഡിന്‍റെ താരറാണിയാണ് ആലിയ ഭട്ട്. ദേശീയ അവാർഡ് വരെ നേടിയ താരത്തിന് നിരവധി ആരാധകരുമുണ്ട്. സമൂഹ മാധ്യമങ്ങളിലും ആലിയ സജ്ജീവമാണ്. ഇപ്പോഴിതാ തന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ആലിയ ഭട്ട്. ആലിയ ബൊട്ടോക്‌സ് അടക്കമുള്ള കോസ്മറ്റിക് സര്‍ജറികള്‍ക്ക് വിധേയയായെന്നും അത് പാളിപോയെന്നും പിന്നാലെ മുഖം കോടിപ്പോയെന്നുമൊക്കെ തരത്തിലാണ് വ്യാപക പ്രചരണമുണ്ടായത്.  തന്‍റെ സംസാര രീതിയേയും ചിരിയെയും പരിഹസിക്കുന്ന വീഡിയോകള്‍ക്കെതിരെയാണ് ആലിയ ഇപ്പോള്‍ രംഗത്തത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ആലിയയുടെ പ്രതികരണം.

'കോസ്മറ്റിക് സര്‍ജറി ചെയ്യുന്നവരെ ഒരു തരത്തിലും ജഡ്ജ് ചെയ്യുന്നില്ല, നിങ്ങളുടെ തിരഞ്ഞെടുപ്പാണത്. പക്ഷെ ഞാന്‍ ബൊട്ടോക്‌സ് ചെയ്ത് പാളിപ്പോയെന്നും എന്റെ ചിരി ശരിയല്ലെന്നും സംസാരത്തില്‍ പ്രശ്‌നമുണ്ടെന്നും പറയുന്ന ഒരുപാട് വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ഇത് ഒരു മനുഷ്യന്റെ മുഖത്തെക്കുറിച്ചുള്ള അതിസൂക്ഷ്മമായ ജഡ്ജ്‌മെന്റാണ്. എന്റെ ഒരു വശം തളര്‍ന്നു പോയെന്ന് നിങ്ങളിപ്പോള്‍ ശാസ്ത്രീയമായി വിശദീകരിക്കുകയാണ്. നിങ്ങളെന്താ തമാശ പറയുകയാണോ? ഒരു തെളിവുമില്ലാതെ, ഉറപ്പുമില്ലാതെ നിങ്ങള്‍ എന്തിനാണ് ഇങ്ങനെ പറയുന്നത്? ക്ലിക്ക്‌ബൈറ്റിന് വേണ്ടിയല്ലേ? ശ്രദ്ധിക്കപ്പെടാനല്ലേ? അല്ലാതെ ഇതിലൊന്നും ഒരു കാര്യവുമില്ല'- ആലിയ കുറിച്ചു. 

Latest Videos

സ്ത്രീകളെ തങ്ങളുടെ മുഖത്തിന്‍റെയും ശരീരത്തിന്‍റെയും വ്യക്തി ജീവിതത്തിന്‍റെയും എന്തിന് ശരീര ഭാഗങ്ങളുടേയും പേരില്‍ വിമര്‍ശിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയെയും അവര്‍ ചോദ്യം ചെയ്തു. 'നമ്മള്‍ വ്യക്തിത്വം ആഘോഷിക്കുകയാണ് ചെയ്യേണ്ടത്.  അല്ലാതെ മൈക്രോസ്‌കോപ്പിലൂടെ നോക്കി കീറി മുറിക്കുകയല്ല. ഏറ്റവും സങ്കടകരമായ കാര്യമെന്തെന്നോ? സ്ത്രീകളില്‍ നിന്നു തന്നെ ഇത്തരം വിധിക്കലുകള്‍ ഉണ്ടാകുന്നുവെന്നതാണ്. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ എന്ന് പറയുന്നതിനൊന്നും യാതൊരു വിലയുമില്ലേ?'- ആലിയ തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിലൂടെ കുറിച്ചു. 

 

കഴിഞ്ഞ ദിവസം വൈറലായി മാറിയ 'എന്തുകൊണ്ടാണ് ആലിയ ഇങ്ങനെ സംസാരിക്കുന്നത്' എന്ന തലക്കെട്ടോടെ വൈറലായി മാറിയൊരു വീഡിയോയ്‌ക്കെതിരെയാണ് ആലിയ പ്രതികരണവുമായി എത്തിയത്. ആലിയ മുഖത്ത് സര്‍ജറി നടത്തി പാളിപ്പോയെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ആരോപണം. അതേസമയം ആലിയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Also read: റെഡ് സാരിയില്‍ ഹോട്ട് ലുക്കില്‍ സുഹാന ഖാന്‍; ചിത്രങ്ങള്‍ വൈറല്‍

 

click me!