നമ്മള്‍ സാധാരണഗതിയില്‍ വീടുകളില്‍ അരി വാങ്ങുമ്പോള്‍ കിട്ടുന്ന പ്ലാസ്റ്റിക് ചാക്ക് ആണിത്. ഇത് ആദ്യം വീഡിയോയില്‍ ശ്വേത വ്യക്തമായി കാണിക്കുന്നുണ്ട്.
നമ്മള്‍ പതിവായി വീട്ടിലുപയോഗിച്ച് വെറുതെ കളയുന്ന പാഴ്‍വസ്തുക്കളില്‍ പലതും പിന്നീട് മറ്റ് പല ഉത്പന്നങ്ങളും നിര്‍മ്മിക്കുന്നതിലേക്ക് എടുക്കാൻ സാധിക്കും. ഇതെല്ലാം നമ്മുടെ ക്രിയാത്മകതയും സൗന്ദര്യബോധവും ബുദ്ധിയുമെല്ലാം അനുസരിച്ചാണ് ചെയ്യാൻ സാധിക്കുക.
ഇത്തരത്തില്‍ ഒരു പ്ലാസ്റ്റിക് ചാക്ക് കൊണ്ട് നടിയും കണ്ടന്‍റ് ക്രിയേറ്ററുമായ ശ്വേത മഹാദിക് നിര്‍മ്മിച്ചൊരു വാനിറ്റി ബാഗ് ആണിപ്പോള്‍ വലിയ രീതിയില്‍ ശ്രദ്ധ നേടുന്നത്. നടിയും മോഡലും ബിഗ് ബോസ് താരവുമായ ഉര്‍ഫി ജാവേദ് അഭിനന്ദിച്ചതോടെയാണ് ശ്വേതയുടെ വീഡിയോ പലരും കണ്ടത്.
undefined
നമ്മള്‍ സാധാരണഗതിയില്‍ വീടുകളില്‍ അരി വാങ്ങുമ്പോള്‍ കിട്ടുന്ന പ്ലാസ്റ്റിക് ചാക്ക് ആണിത്. ഇത് ആദ്യം വീഡിയോയില്‍ ശ്വേത വ്യക്തമായി കാണിക്കുന്നുണ്ട്. ശേഷം ഇതില്‍ ഒരേ നിറം വരുന്ന ഭാഗം മാത്രം മുറിച്ചെടുത്ത്, തയ്യല്‍ മെഷീന്‍റെ കൂടെ സഹായത്തോടെ അവയെ യോജിപ്പിച്ച് പിടിയും മറ്റും ഘടിപ്പിച്ച് നല്ലൊരു കിടുക്കാച്ചി ബാഗ് ആക്കിയെടുക്കുകയാണ് ശ്വേത.
ഇത് കണ്ടിരിക്കാൻ തന്നെ ഏറെ കൗതുകം തോന്നിപ്പിക്കുന്നതാണ്. കേവലം ഒരു ചാക്ക് കൊണ്ട് ഇത്രയും മനോഹരമായ വാനിറ്റി ബാഗ് ചെയ്തെടുക്കാൻ സാധിക്കുമോ എന്നാണ് മിക്കവരും വീഡിയോ കണ്ട ശേഷം ചോദിക്കുന്നത്. ഏതാണ്ട് അരക്കോടിയോളം പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു എന്നതും ഏറെ ശ്രദ്ധേയമാണ്. ധാരാളം പേര്‍ ഈ വീഡിയോ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.
ബാഗ് കലക്കിയിട്ടുണ്ട് എന്നാണ് ഉര്‍ഫി ജാവേദ് കമന്‍റ് ബോക്സില്‍ പറഞ്ഞിരിക്കുന്നത്. ഉര്‍ഫിക്ക് പുറമെ സോഷ്യല്‍ മീഡിയയിലും മറ്റുമായി പ്രശസ്തരായ പല വ്യക്തികളും ശ്വേതയ്ക്ക് പോസിറ്റീവായ കമന്‍റുകള്‍ നല്‍കിയിട്ടുണ്ട്. വളരെ മികച്ചൊരു ക്രിയേഷൻ എന്ന തരത്തില്‍ തന്നെയാണ് അധിക കമന്‍റുകളും. പാഴ്‍വസ്തുക്കള്‍ കൊണ്ട് വസ്ത്രങ്ങളും ആഭരണങ്ങളും ഡിസൈൻ ചെയ്ത് അവ ധരിച്ച് ശ്രദ്ധ പിടിച്ചുപറ്റാറുള്ളൊരു സെലിബ്രിറ്റി കൂടിയാണ് ഉര്‍ഫി. ഫാഷൻ മേഖലയില്‍ ട്രെൻഡ് സെറ്റര്‍ എന്ന വിശേഷണം ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഉര്‍ഫി നേടിയിട്ടുമുണ്ട്.
വീഡിയോ കണ്ടുനോക്കൂ...