ഹൃദയാഘാതത്തിന് കാരണമാകുന്ന പൂവ്! ഇങ്ങനെയൊരു പൂവിനെ കുറിച്ച് അറിയാമോ?

By Web Team  |  First Published Oct 17, 2023, 3:32 PM IST

എന്നാല്‍ ഒരു പൂവ്, കേവലം ഒരു പൂവിന് ഹൃദയാഘാതത്തിന് കാരണമാകാൻ സാധിക്കുമെന്ന് പറയുമ്പോള്‍ അത് വിശ്വസിക്കാൻ സാധിക്കുമോ? ഇത് യാഥാര്‍ത്ഥ്യമാണോ എന്നുവരെ സംശയം തോന്നാം. 


ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്ക്, ഏതൊരാളെയും പേടിപ്പെടുത്തുന്ന അവസ്ഥയാണ്. ജീവന് വലിയ ഭീഷണിയാകുന്ന അവസ്ഥ. പല കാരണങ്ങളും ഹൃദയാഘാതത്തിലേക്ക് നമ്മെ നയിക്കാം. അമിതവണ്ണം, കൊളസ്ട്രോളോ ബിപിയോ പ്രമേഹമോ പോലുള്ള ജീവിതശൈലീരോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ തുടങ്ങി പല കാരണങ്ങളും ഹൃദയാഘാതത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കാം. 

എന്നാല്‍ ഒരു പൂവ്, കേവലം ഒരു പൂവിന് ഹൃദയാഘാതത്തിന് കാരണമാകാൻ സാധിക്കുമെന്ന് പറയുമ്പോള്‍ അത് വിശ്വസിക്കാൻ സാധിക്കുമോ? ഇത് യാഥാര്‍ത്ഥ്യമാണോ എന്നുവരെ സംശയം തോന്നാം. 

Latest Videos

undefined

എന്നാല്‍ അങ്ങനെയൊരു പൂവുണ്ട്. 'ഫോക്സ്ഗ്ലോവ്' എന്നറിയപ്പെടുന്നൊരു പൂവ്. 'ഡിജിറ്റാലിസ്' എന്നാണിതിന്‍റെ ശാസ്ത്രീയ നാമം. പിങ്ക്- പര്‍പ്പിള്‍ നിറങ്ങളില്‍ കോളാമ്പിപ്പൂവിനെ പോലെ കാഴ്ചയ്ക്ക് തോന്നാം. പക്ഷേ ഇതൊരു തണ്ടില്‍ തന്നെ ഒരുപാട് പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന രീതിയിലാണുണ്ടാവുക. അസാധ്യമായ സൗന്ദര്യമാണത്രേ ഇത് നേരില്‍ കാണാൻ.  സാധാരണഗതിയില്‍ യൂറോപ്പിലും ഏഷ്യയിലുമെല്ലാമാണ് ഇത് കാണപ്പെടുന്നത്. 

എന്നാല്‍ മനുഷ്യവാസപ്രദേശങ്ങളിലോ, മനുഷ്യര്‍ പതിവായി പെരുമാറുന്നയിടങ്ങളിലോ ഒന്നും 'ഫോക്സ്ഗ്ലോവ്' അങ്ങനെ കാണാൻ സാധിക്കില്ല. മറ്റൊന്നുമല്ല- ഇത് മണക്കുകയോ സ്പര്‍ശിക്കുകയോ ചെയ്താല്‍ തന്നെ  അത് ജീവന് ആപത്താണ്. 

പ്രധാനമായും ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തെയാണ് 'ഫോക്സ്ഗ്ലോവ്' ബാധിക്കുക. ഇതിലുള്ള ചില ഘടകങ്ങളാണ് ഹൃദയത്തിന് പ്രതികൂലമായി വരുന്നത്. പതിയെ ഹൃദയമിടിപ്പിലാണ് മാറ്റം വരുന്നത്. തുടര്‍ന്ന് ഹൃദയാഘാതം വരെ സംഭവിക്കുന്ന അവസ്ഥയുണ്ടാകുന്നു. ജീവൻ തന്നെയും നഷ്ടപ്പെടാം. 

എന്നാല്‍ എല്ലാവരിലും ഒരേ തീവ്രതയിലാകണമെന്നില്ല പൂവ് പ്രശ്നമുണ്ടാക്കുക. പല അളവില്‍  ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. അത് ചിലരിലെല്ലാം ജീവനെടുക്കുന്ന ഘട്ടം വരെയുമെത്താം. ഓക്കാനം, കാഴ്ച മങ്ങല്‍, പള്‍സ് മന്ദഗതിയിലാവുക, ഛര്‍ദ്ദി, തലകറക്കം, അമിതമായി മൂത്രം പുറത്തുപോവുക, തളര്‍ച്ച, പേശികളില്‍ ബലക്കുറവ്, വിറയല്‍, ചിന്തകളില്‍ അവ്യക്തത എന്നിങ്ങനെ പല പ്രശ്നങ്ങളും കാണാം. 

എന്തായാലും പൂവ് മണക്കുകയോ തൊടുകയോ എല്ലാം ചെയ്താല്‍ അത് ജീവന് ആപത്താണ് എന്നതുതന്നെയാണ് സത്യം. ലക്ഷണങ്ങള്‍ നിസാരമാണോ അല്ലയോ എന്ന് നോക്കാനൊന്നും കാത്തുനില്‍ക്കാതെ ഉടൻ തന്നെ ആശുപത്രിയിലെത്തി ചികിത്സ തേടേണ്ടത് അത്യാവശ്യമാകുന്ന അവസ്ഥ.

പലയിടങ്ങളിലും ആളുകള്‍ 'ഫോക്സ്ഗ്ലോവ്' പൂവിന്‍റെ സൗന്ദര്യത്തില്‍ മതിമറന്ന് അതിന്‍റെ ഗന്ധമറിയാനും സ്പര്‍ശിക്കാനുമെല്ലാം വന്ന് ആശുപത്രി മുറിയിലെത്തിയ ചരിത്രവുമുണ്ട്. അതേസമയം ഈ പൂവില്‍ നിന്ന് ഹൃദയത്തിനാവശ്യമായ മരുന്ന് നിര്‍മ്മാണത്തിന് ചില ഘടകങ്ങള്‍ വേര്‍തിരിച്ചെടുക്കാറുമുണ്ടത്രേ. എന്തായാലും ആളെക്കൊല്ലിയായ ഈ പൂവിനെ കുറിച്ച് അധികമാര്‍ക്കും അറിയില്ലെന്നതാണ് സത്യം.

Also Read:- ട്രെയിൻ യാത്രക്കാരനെ 'അങ്കിള്‍' എന്ന് വിളിച്ചു, തുടര്‍ന്നുണ്ടായത്; രസകരമായ വീഡിയോ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!