മകന്‍ സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് അംഗീകരിക്കാന്‍ എളുപ്പമായിരുന്നു എന്നാല്‍ മകളുടെ കാര്യം വന്നപ്പോള്‍ അങ്ങനെ അല്ലായിരുന്നു എന്നാണ് ഇവിടെയൊരു അമ്മ തുറന്നുപറയുന്നത്.
ഇന്ത്യയില്‍ സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമാക്കുന്ന സെക്ഷൻ 377 സുപ്രീം കോടതി റദ്ദാക്കിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. സ്വവര്‍ഗ്ഗാനുരാഗം നിയമവിധേയമാക്കിയിട്ടും ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ ബോധം ഈ ഒരുവര്‍ഷംകൊണ്ട് എത്ര ദൂരം സഞ്ചരിച്ചു എന്ന ചോദ്യത്തിന് ഇന്ത്യയില്‍ മാത്രമല്ല , ലോകത്താകമനം പ്രസക്തിയുണ്ട്. അതിനൊരു സൂചന കൂടിയാണ് ഈ അമ്മയുടെ വാക്കുകള്‍.
മകന്‍ സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് അംഗീകരിക്കാന്‍ എളുപ്പമായിരുന്നു എന്നാല്‍ മകളുടെ കാര്യം വന്നപ്പോള്‍ അങ്ങനെ അല്ലായിരുന്നു എന്നാണ് ഇവിടെയൊരു അമ്മ തുറന്നുപറയുന്നത്. അമ്മയുടെ വാക്കുകള്‍ ഇങ്ങനെ:
undefined
'ഇളയ മകന്‍ മാത്യു കുട്ടിയായിരുന്നപ്പോള്‍ കാണാന്‍ നല്ല ഭംഗിയായിരുന്നു. വലിയ നീല കണ്ണുകളും കരുത്തുളള മുടിയുമായിരുന്നു അവന്‍റ ആകര്‍ഷണം. എല്ലാവരും പറയുമായിരുന്നു അവനെ കാണാന്‍ പെണ്‍കുട്ടിയെ പോലെയുണ്ടെന്ന്. അവന്‍ കുറച്ചുകൂടി വലുതായപ്പോള്‍ അവന് പാവക്കുട്ടികളെവെച്ച് കളിക്കാനായിരുന്നു ഇഷ്ടം. പെണ്‍കുട്ടികളുമായായിരുന്നു അവന്‍റെ കൂട്ട്. താന്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് എന്നെങ്കിലും അവന്‍ എന്നോട് വന്നുപറയുമെന്ന് എനിക്ക് അന്നേ അറിയാമായിരുന്നു'- അമ്മ ലെസ്ലെ പറഞ്ഞു.
'അതൊന്നും എന്നെ അത്ര ബാധിച്ചിരുന്നില്ല. അവന്‍ എന്റെ മകനാണ്. വളരെ സ്നേഹമുളള എല്ലാവരെയും കെയര്‍ ചെയ്യുന്ന പ്രകൃതമായിരുന്നു അവന്‍റേത്. അവന്‍ അത് പറഞ്ഞപ്പോഴും അംഗീകരിക്കാന്‍ ബുദ്ധിമുട്ട് ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ മൂത്ത മകളുടെ കാര്യം വന്ന അത് അങ്ങനെയല്ലായിരുന്നു. 31 വര്‍ഷത്തിന് ശേഷം ഞങ്ങളുടെ കുടുംബത്തില്‍ ജനിച്ച മകളായിരുന്നു ബെത്ത്. ബെത്ത് ജനിച്ചപ്പോള്‍ ഞാന്‍ അത്രയധികം സന്തോഷിച്ചിരുന്നു'- അമ്മ പറയുന്നു.
'അവള്‍ക്ക് വേണ്ടി ഞാന്‍ ഡ്രസ്സുകളും വളയും മാലയുമൊക്കെ വാങ്ങി. എന്നാല്‍ അവള്‍ക്ക് അതൊന്നും ധരിക്കുന്നതില്‍ താല്‍പര്യമില്ലായിരുന്നു. സ്കൂളില്‍ യൂണിഫോം നിര്‍ബന്ധമായിരുന്നതിനാലാണ് അവള്‍ പാവാടയൊക്കെ ധരിച്ചിരുന്നത്. എന്തും ഞങ്ങള്‍ക്ക് ഇടയില്‍ തുറന്നുപറയാവുന്ന ബന്ധമായിരുന്നു. എങ്കിലും സത്യം പറഞ്ഞാല്‍ , അവള്‍ അക്കാര്യം എന്നോട് പറഞ്ഞപ്പോള്‍...കേട്ടുനില്‍ക്കാന്‍ എനിക്ക് പ്രയാസമായിരുന്നു'- അവര്‍ പറഞ്ഞുനിര്‍ത്തി.
എനിക്ക് ഇപ്പോഴും അവള് പെണ്‍കുട്ടികളെ പോലെ പാവടയൊക്കെ ധരിച്ച് , മേക്കപ്പിട്ട് നടക്കണമെന്നാണ്. ബെത്തിനെ അംഗീകരിക്കാന്‍ പറ്റിയെങ്കില്‍ എന്തുകൊണ്ട് എനിക്ക് അവളെ അംഗീകരിക്കാന്‍ പറ്റുന്നില്ല എന്ന് ഞാന്‍ പിന്നീട് ചിന്തിച്ചു. രണ്ട് കുട്ടികളും സ്വവര്‍ഗ്ഗാനുരാഗികളാല്ലോ എന്ന് ചോദിക്കുമ്പോള്‍ , എന്റെ മറുപടി ഇങ്ങനെയാണ്... 'അതേ ഞാന്‍ അത് ഇഷ്ടപ്പെടുന്നു'- ലെസ്ലെ പറഞ്ഞു.