വനമേഖലയോട് ചേര്‍ന്നുള്ളൊരു റോഡില്‍ ആണ് സംഭവം നടക്കുന്നത്. വലിയൊരു ഉടുമ്പാണ് ഇത്. ഇതിന്‍റെ കഴുത്തില്‍ കടിച്ചുപിടിച്ചിരിക്കുകയാണ് മൂര്‍ഖൻ.
സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും രസകരവും വ്യത്യസ്തമായതുമായ എത്രയോ വീഡിയോകളാണ് നാം കാണാറ്, അല്ലേ? ഇക്കൂട്ടത്തില്‍ മൃഗങ്ങളുമായോ ജിവികളുമായോ എല്ലാം ബന്ധമുള്ള വീഡിയോകളാണെങ്കില്‍ അവയ്ക്ക് പെട്ടെന്ന് തന്നെ ഏറെ കാഴ്ചക്കാരെ ലഭിക്കാറുണ്ട്.
പ്രത്യേകിച്ച് വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്കാണ് കൂടുതല്‍ കാഴ്ചക്കാര്‍ വരാറ്. മറ്റൊന്നുമല്ല, നമുക്ക് നേരിട്ട് കാണാനോ, അനുഭവിക്കാനോ ഒന്നും എളുപ്പത്തില്‍ കഴിയാത്ത കാഴ്ചകളാണല്ലോ ഇങ്ങനെ വീഡിയോകളിലൂടെ കാണുന്നത്. അതുതന്നെ ഏവരുടെയും കൗതുകം.
undefined
ഇപ്പോഴിതാ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. അതിന് മുമ്പായി വീഡിയോയെ കുറിച്ച് പറയാം. ഒരു മൂര്‍ഖൻ പാമ്പും ഉടുമ്പും തമ്മിലുള്ള പോരാട്ടമാണ് വീഡിയോയുടെ ഉള്ളടക്കം.
സത്യത്തില്‍ ഇത് അഞ്ച് വര്‍ഷം മുമ്പ് പുറത്തുവന്നൊരു വീഡിയോ ആണ്. ഇപ്പോള്‍ വീണ്ടും യൂട്യൂബിലും സോഷ്യല്‍ മീഡിയയിലുമെല്ലാം ശ്രദ്ധിക്കപ്പെടുകയാണ്.
വനമേഖലയോട് ചേര്‍ന്നുള്ളൊരു റോഡില്‍ ആണ് സംഭവം നടക്കുന്നത്. വലിയൊരു ഉടുമ്പാണ് ഇത്. ഇതിന്‍റെ കഴുത്തില്‍ കടിച്ചുപിടിച്ചിരിക്കുകയാണ് മൂര്‍ഖൻ. എന്നാല്‍ പാമ്പിന്‍റെ ആക്രമണത്തില്‍ ഉടുമ്പ് വഴങ്ങിക്കൊടുക്കുന്നില്ല.
വായ പരമാവധി അടര്‍ത്തി ഉടുമ്പിന്‍റെ കഴുത്തില്‍ കടിച്ചുപിടിച്ചിരിക്കുന്ന പാമ്പിനെ വട്ടം ചുറ്റിക്കുകയാണ് ഉടുമ്പ്. വളരെ പതിയെ ആണ് ഇരുവരും തമ്മിലുള്ള പിടിവലി നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഏതാനും നിമിഷങ്ങള്‍ ഇങ്ങനെ കടന്നുപോകുന്നതിനിടെ പെട്ടെന്നൊരു സെക്കൻഡില്‍ മൂര്‍ഖന്‍റെ ശ്രദ്ധ പതറുന്ന സമയത്ത് ഉടുമ്പ് പാമ്പിന്‍റെ വായില്‍ നിന്ന് കഴുത്ത് ഊരിയെടുത്ത് മുന്നോട്ട് നീങ്ങുന്നു. കയ്യില്‍ നിന്ന് ഇര നഷ്ടപ്പെട്ടുപോയോ എന്ന അമ്പരപ്പില്‍ മൂര്‍ഖൻ ഒന്ന് പതറുന്നുണ്ടെങ്കിലും വിടാതെ അത് ഉടുമ്പിന്‍റെ പിറകെ തന്നെ വച്ചുപിടിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഇതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.
എന്തായാലും നമ്മളില്‍ ഏറെ കൗതുകം ജനിപ്പിക്കുന്ന ഒരു കാഴ്ച തന്നെയാണിതെന്ന് നിസംശയം പറയാം. നിരവധി പേരാണ് ഇപ്പോള്‍ വീണ്ടും ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്.
വീഡിയോ കണ്ടുനോക്കൂ...
Also Read:- ലഹരിക്ക് അടിപ്പെടുത്തി കാമുകൻ മുഖത്ത് ചെയ്ത ടാറ്റൂ; ഒടുവില്‍ യുവതിക്ക് ആശ്വാസം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-