അമിതമായി വെയില്‍ കൊള്ളുന്നത്, ഹോര്‍മോണ്‍ വ്യത്യാസം തുടങ്ങി പല കാരണങ്ങള്‍ കൊണ്ടും മുഖത്ത് കറുത്ത പാടുകള്‍ ഉണ്ടാകാം. പ്രായമാകുമ്പോഴും മുഖത്ത് ചുളിവുകളും വളയങ്ങളും പാടുകളും വരാം.
മുഖത്തെ കറുത്ത പാടുകള്‍ ചിലരെ എങ്കിലും അസ്വസ്ഥരാക്കാം. പല കാരണങ്ങള്‍ കൊണ്ടും മുഖത്തെ കറുത്ത പാടുകള്‍ ഉണ്ടാകാം. അമിതമായി വെയില്‍ കൊള്ളുന്നത്, ഹോര്‍മോണ്‍ വ്യത്യാസം തുടങ്ങി പല കാരണങ്ങള്‍ കൊണ്ടും മുഖത്ത് കറുത്ത പാടുകള്‍ ഉണ്ടാകാം. പ്രായമാകുമ്പോഴും മുഖത്ത് ചുളിവുകളും വളയങ്ങളും പാടുകളും വരാം. മുഖത്തെ ഇത്തരം കറുത്തപാടുകളും ചുളിവുകളും അകറ്റാനും മുഖം തിളങ്ങാനും സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...
ഒന്ന്...
undefined
മുഖത്തെ കറുത്ത പാടുകളും ചുളിവുകളും അകറ്റാന്‍ കോഫി കൊണ്ടുള്ള ഫേസ് പാക്ക് ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനായി കോഫി വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.
രണ്ട്...
മുഖത്തെ പാടുകളും ചുളിവുകളും അകറ്റാന്‍ സഹായിക്കുന്ന ഒരു പാക്കാണ് പപ്പായ കൊണ്ടുള്ള ഫേസ് പാക്ക്. ചര്‍മ്മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്ന കൊളാജന്‍ അളവ് വര്‍ധിപ്പിക്കാന്‍ പപ്പായ സഹായിക്കും. ഇതിനായി നാല് സ്പൂണ്‍ പപ്പായ ഉടച്ചതിലേയ്ക്ക് രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീരു ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ രണ്ട്- മൂന്ന് തവണ ഇത് പരീക്ഷിക്കാം.
മൂന്ന്...
ഉരുളക്കിഴങ്ങ് പകുതി ഉടച്ചതിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ കടലമാവും ഒരു ടീസ്പൂണ്‍ നാരങ്ങാ നീരും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകളെ തടയാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും.
നാല്...
മുട്ടയുടെ വെള്ളയില്‍ ഉരുളക്കിഴങ്ങിന്റെ ജ്യൂസ് ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അരമണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖത്തെ ചുളിവുകള്‍ മാറാന്‍ ഈ പാക്ക് സഹായിക്കും.
അഞ്ച്...
പകുതി പഴം, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം. മുഖത്തെ ചുളിവുകള്‍ മാറാന്‍ ഈ പാക്ക് സഹായിക്കും.
ആറ്...
മുഖത്തെ ചുളിവുകളും കറുത്ത പാടുകളും അകറ്റാൻ കറ്റാർവാഴ ജെല്‍ മുഖത്ത് പുരട്ടുന്നത് നല്ലതാണ്.
ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.
Also read: ഹൃദ്രോഗത്തിന്‍റെ ഈ ഏഴ് ലക്ഷണങ്ങളെ നിസാരമായി കാണരുതേ...