ബാത്ത്റൂമിലെ ദുര്‍ഗന്ധം അകറ്റാന്‍ പരീക്ഷിക്കാം ഈ അഞ്ച് ടിപ്സ്...

By Web Team  |  First Published Oct 17, 2023, 8:45 PM IST

തിരക്കു മൂലമാകാം പലര്‍ക്ക് ബാത്ത്റൂം വേണ്ടത്ര രീതിയില്‍ പരിചരിക്കാന്‍ കഴിയാത്തത്.  ബാത്ത്‌റൂമിലെ അസ്വാസ്ഥ്യകരമായ ദുർഗന്ധത്തെ നേരിടാൻ പരീക്ഷിക്കാവുന്ന ചില ടിപ്സുകള്‍ നോക്കാം... 


നമ്മുടെ വീടുകളിൽ ഏറ്റവും കൂടുതൽ പരിചരണം വേണ്ട സ്ഥലമാണ് ബാത്ത്റൂം. എന്നാല്‍ പലപ്പോഴും  ബാത്ത്റൂം ദുർഗന്ധം വമിക്കുന്ന പ്രദേശമാകാം, അല്ലേ? തിരക്കു മൂലമാകാം പലര്‍ക്കും ബാത്ത്റൂം വേണ്ടത്ര രീതിയില്‍ പരിചരിക്കാന്‍ കഴിയാത്തത്. ചിലപ്പോള്‍ എത്ര വൃത്തിയാക്കിയാലും ദുര്‍ഗന്ധം പോകില്ല. അത്തരത്തില്‍ ബാത്ത്‌റൂമിലെ അസ്വാസ്ഥ്യകരമായ ദുർഗന്ധത്തെ നേരിടാൻ പരീക്ഷിക്കാവുന്ന ചില ടിപ്സുകള്‍ നോക്കാം... 

ഒന്ന്... 

Latest Videos

undefined

ബേക്കിംഗ് സോഡയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിങ്ങളുടെ ബാത്ത്റൂമില്‍ ബേക്കിംഗ് സോഡ  ഒരു തുറന്ന കണ്ടെയ്നറില്‍ വെച്ചാൽ മതി, ദുര്‍ഗന്ധം പോകും. 

രണ്ട്... 

നാരങ്ങയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കഴിക്കാന്‍ മാതമല്ല,  ബാത്ത്റൂമിലെ ദുർഗന്ധത്തെ നേരിടാനും നാരങ്ങ മതി. ഇതിനായി കുറച്ച് നാരങ്ങ കഷ്ണങ്ങള്‍ നിങ്ങളുടെ ബാത്ത്‌റൂമില്‍ വയ്ക്കുക. അല്ലെങ്കിൽ ഒരു പാത്രത്തിൽ നാരങ്ങാനീര് ജനാലയ്ക്കരികിൽ വയ്ക്കുക. ദുര്‍ഗന്ധം മാറും. 

മൂന്ന്... 

പുതിനയിലയും ഗ്രാമ്പൂവുമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബാത്ത്‌റൂമിലെ ദുര്‍ഗന്ധം മാറാന്‍ പുതിനയിലയും ഗ്രാമ്പൂയും ചതച്ചെടുക്കുക. ശേഷം ഈ മിശ്രിതം ബാത്ത്റൂമില്‍ വയ്ക്കുക. 

നാല്... 

ഓറഞ്ചിന്‍റെ തൊലികൾ കർപ്പൂരവുമായി മിക്‌സ് ചെയ്ത് ബാത്ത്റൂമിന്‍റെ ജനാലയുടെ സമീപം വയ്ക്കുക. ദുര്‍ഗന്ധം മാറാന്‍ ഇത് സഹായിക്കും. 

അഞ്ച്... 

ഉപയോഗിച്ച ടീ ബാഗുകൾ ഇനി വലിച്ചെറിയരുത്. പകരം ഇവ എണ്ണയിൽ മുക്കി, നിങ്ങളുടെ ബാത്ത്റൂമിലെ ഒരു ഗ്ലാസ് പാത്രത്തിൽ വയ്ക്കുക. ദുർഗന്ധം അകറ്റാന്‍ ഇതും സഹായിക്കും. 

Also read: വരണ്ട ചര്‍മ്മം മാറാന്‍ വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍...

youtubevideo

click me!