Weight Loss: വണ്ണം കുറയ്ക്കാനൊരുങ്ങുകയാണോ? ഒഴിവാക്കാം ഈ പത്ത് ഭക്ഷണങ്ങള്‍...

By Web Team  |  First Published Oct 30, 2022, 1:50 PM IST

വണ്ണം കുറയ്ക്കാനായി കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്.  
 


വണ്ണം കുറയ്ക്കാനായി പല വഴികളും തിരയുന്നവരാണ് നമ്മളില്‍ പലരും. കൃത്യസമയത്ത് ശരിയായ ഭക്ഷണം  കഴിക്കുന്നതിലൂടെയും കൃത്യമായി വ്യായാമം ചെയ്യുന്നതിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയൂ. വിശപ്പിന് അനുസരിച്ച് ഭക്ഷണം കഴിക്കുക എന്നതാണ് ഒന്നാമതായി ചെയ്യേണ്ടത്. അതുപോലെ വണ്ണം കുറയ്ക്കാനായി കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്.  

ചില ഭക്ഷണങ്ങളുടെ അമിത ഉപയോഗം പലപ്പോഴും ശരീരഭാരം കൂട്ടാം. അത്തരത്തില്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Latest Videos

undefined

ഒന്ന്...

റെഡ് മീറ്റ് വിഭവങ്ങൾ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മട്ടൺ, ബീഫ് തുടങ്ങിയവയിൽ ഉയർന്ന അളവിൽ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് കുറയ്ക്കുന്നതാണ് വണ്ണം കുറയ്ക്കാന്‍ നല്ലത്. 

രണ്ട്...

ഹെവി ക്രീം ചേര്‍ത്ത സൂപ്പ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.. ഇത്തരത്തില്‍ ക്രീം ചേര്‍ത്ത് തയ്യാറാക്കുന്ന സൂപ്പ് അമിതമായി കഴിക്കുന്നത് ശരീരഭാരം കൂടാന്‍ കാരണമാകും.

മൂന്ന്...

ഹല്‍വ, ഗുലാം ജാം തുടങ്ങിയ മധുര പലഹാരങ്ങളും മിഠായികളുംകൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങളും ഡയറ്റില്‍ നിന്ന് പരമാവധി ഒഴിവാക്കുന്നതാണ് വണ്ണം കുറയ്ക്കാന്‍ നല്ലത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ത്താനും ഇടവരുത്തും.

നാല്...

ചീസിൽ ധാരാളം കൊഴുപ്പും കൊളസ്ട്രോളും സോഡിയത്തിന്റെ അളവും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ചീസ് അധികം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാൻ കാരണമാകും. 

അഞ്ച്...

ഫ്രഞ്ച് ഫ്രൈസുകളിൽ ഉയർന്ന അളവിൽ കൊഴുപ്പും,  കലോറിയും അടങ്ങിയിരിക്കുന്നു. ഇത് അമിതമായി കഴിക്കുന്നത് കൊളസ്ട്രോളിന്‍റെ അളവ് കൂടാന്‍ സാധ്യതയുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ ഫ്രഞ്ച് ഫ്രൈസും അധികം കഴിക്കേണ്ട. 

ആറ്...

പിസ അധികം കഴിക്കുന്നത് ശരീരഭാരം കൂടാന്‍ കാരണമാകും. കാർബോഹൈഡ്രേറ്റ്സ്, ഉപ്പ്, സോഡിയം, ചീസ്, ടോപ്പിംഗുകളിൽ ഉപയോഗിക്കുന്ന മാംസം തുടങ്ങിയവ അടങ്ങിയതിനാലാണ് പിസ നിങ്ങളുടെ ശരീര ഭാരം പെട്ടെന്ന് വർദ്ധിപ്പിക്കാൻ കാരണമാകുന്നത്. അതിനാല്‍ പിസ കഴിക്കുന്നതും പരമാവധി കുറയ്ക്കുക. 

ഏഴ്...

പൊട്ടറ്റോ ചിപ്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉരുളക്കിഴങ്ങ് വണ്ണം കൂട്ടാനുള്ള നിങ്ങളുടെ ശ്രമത്തെ തടയാം. 

എട്ട്...

വൈറ്റ് ബ്രഡ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്രഡില്‍ കലോറി വളരെ കൂടുതലാണ്. അതിനാല്‍ ഇവയും ഒഴിവാക്കുന്നതാണ് വണ്ണം കുറയ്ക്കാന്‍ നല്ലത്. 

ഒമ്പത്...

പേസ്റ്റ്ട്രികള്‍, കുക്കീസ്. കേക്കുകള്‍ തുടങ്ങിയവയും ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് വണ്ണം കുറയ്ക്കാന്‍ നല്ലത്. 

പത്ത്...

ഐസ്ക്രീമും ഒഴിവാക്കുന്നതാണ് വണ്ണം കുറയ്ക്കാന്‍ നല്ലത്.

Also Read: തലമുടിയുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് നെല്ലിക്ക; ഉപയോഗിക്കേണ്ട വിധം ഇങ്ങനെ...

click me!