ഇതൊരു ഹൃദയസ്‌പര്‍ശിയായ ജീവിതകഥയാണ്. അവധിക്കാലം ആഘോഷിക്കാനും മനോഹരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ഇന്ത്യയിലെത്തിയ ഒരു അമേരിക്കക്കാരിയുടെ കഥ. 2009ലാണ് ന്യൂ ജഴ്‌സിയിലെ വെസ്റ്റ്‌വുഡില്‍നിന്ന് ഇന്ത്യ സന്ദര്‍ശിക്കാനായി സാന്‍ഡി ഹിഗിന്‍സ് എന്ന യുവതി ഇവിടേക്ക് വരുന്നത്. ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ പ്രതീക്ഷിച്ച് എത്തിയ ഹിഗിന്‍സിന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് അവര്‍ക്ക് ഇവിടെനിന്ന ഉണ്ടായത്. മുംബൈയില്‍വെച്ച് അവര്‍ ക്രൂരമായ ബലാല്‍സംഗത്തിന് ഇരയായി. ആഴത്തില്‍ മുറിവേറ്റ ശരീരവും മനസുമായാണ് അവള്‍ ഇന്ത്യയില്‍നിന്ന് മടങ്ങിയത്.
undefined
ഏറെക്കാലം ആ ആഘാതത്തില്‍ നിന്ന് കരകയറാന്‍ അവര്‍ക്ക് സാധിച്ചില്ല. . കടുത്ത മാനസിസമ്മര്‍ദ്ദവും വിഷാദവും പിടികൂടി. 2011ല്‍ ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയും ചെയ്‌തു. അങ്ങനെ ആശുപത്രിയിലായ അവരുടെ ജീവിതം അവിടെനിന്ന് വഴിമാറുകയായിരുന്നു. ഇന്ത്യ ലോകത്തിന് സമ്മാനിച്ച യോഗയും ധ്യാനവും നാടകവുമൊക്കെ അഭ്യസിച്ചാണ് സാന്‍ഡി ഹിഗിന്‍സ് വഴുതിപ്പോകുകയായിരുന്ന ജീവിതം തിരിച്ചുപിടിച്ചത്. ക്രിയാത്മകമായ കാര്യങ്ങളിലാണ് തിയറ്റര്‍ പ്രവര്‍ത്തനത്തിലൂടെ ഹിഗിന്‍സ് മുഴുകിയത്.
ജീവിത്തില്‍ ഞെട്ടലോടെ മാത്രം ഓര്‍ത്തിരുന്ന നടക്കുന്ന ഓര്‍മ്മകള്‍ മായാന്‍ തുടങ്ങിയതോടെ അവള്‍ സജീവമായി. നാടകപ്രവര്‍ത്തനങ്ങളുമായി നടന്നിരുന്ന തുടക്കകാലത്ത്, നാടകത്തില്‍ ഒരു പുരുഷനെ ചുംബിക്കാന്‍പോലും ഭയപ്പെട്ടിരുന്ന സാന്‍ഡി ഹിഗിന്‍സ് ആ അവസ്ഥയെ മറികടന്നു. അതും ഇന്ത്യയുടെ സ്വന്തം യോഗയും ധ്യാനവും അഭ്യസിച്ചുകൊണ്ട്. ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സാന്‍ഡി ഹിഗിന്‍സ് സ്വന്തം ജീവിതകഥ ലോകത്തോട് പറഞ്ഞത്.