സ്‌ത്രീകള്‍ കണ്ണട വെയ്‌ക്കാന്‍ ഇഷ്‌ടപ്പെടാത്തതിന് പിന്നില്‍...!

By Web Desk  |  First Published Mar 8, 2017, 10:12 AM IST

പൊതുവെ ലോകത്ത് കാഴ്‌ച സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടിവരികയാണ്. ഇതില്‍ സ്‌ത്രീകളിലാണ് കൂടുതല്‍ ഹ്രസ്വദൃഷ്‌ടി പോലെയുള്ള പ്രശ്‌നങ്ങള്‍ കണ്ടുവരുന്നത്. ഡോക്‌ടറെ കണ്ടു പരിശോധന നടത്തുമ്പോള്‍, കണ്ണട വെയ്ക്കാനാണ് കൂടുതലും നിര്‍ദ്ദേശിക്കാറുള്ളത്. എന്നാല്‍ പുരുഷന്‍മാരെ അപേക്ഷിച്ച് കണ്ണട വെയ്‌ക്കാന്‍ സ്‌ത്രീകള്‍ താല്‍പര്യം കാണിക്കാറില്ല. എന്തുകൊണ്ടാണ് ഇതെന്ന് അറിയാമോ? ഇതുസംബന്ധിച്ച് അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ കൃത്യമായ ഉത്തരമുണ്ട്. ലോകത്താകമാനം ഏഴുപത് ലക്ഷത്തോളം സ്‌ത്രീകള്‍ കണ്ണട വെയ്‌ക്കേണ്ട ആരോഗ്യപ്രശ്‌നമുണ്ടായിട്ടും അതിന് തയ്യാറാകുന്നില്ല എന്നാണ് പറയപ്പെടുന്നത്. കണ്ണട വെച്ചാല്‍ തങ്ങളുടെ ശരിയായ ലുക്ക് നഷ്‌ടപ്പെടുമെന്ന ഭയം കാരണമാണ് സ്‌ത്രീകള്‍ ഇതിന് തയ്യാറാകാത്തത്. നല്ല കാഴ്‌ചയേക്കാള്‍, നല്ല ലുക്കിനാണ് തങ്ങള്‍ മുന്‍തൂക്കം നല്‍കുന്നതെന്നാണ് കൂടുതല്‍ സ്‌ത്രീകളും പറയുന്നത്. എന്നാല്‍ പഠനത്തില്‍ പങ്കെടുത്ത 15 ശതമാനം സ്‌ത്രീകള്‍ പറയുന്നത്, കണ്ണട വെയ്‌ക്കുന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നാണ്. ഏതായാലും ലോകത്തെ കൂടുതല്‍ സ്‌ത്രീകളും കണ്ണട വെയ്‌ക്കാന്‍ ഇഷ്‌ടപ്പെടുന്നില്ലെന്നാണ് ഈ വനിതാദിനത്തിലും ചില പഠനങ്ങള്‍ മുന്‍നിര്‍ത്തി വ്യക്തമാക്കുന്നത്.

click me!