അണു കുടുംബത്തിലേക്ക് ചുരുങ്ങാന്‍ ലോകം ശ്രമിക്കുമ്പോള്‍ അമ്മയാവാന്‍ നേരിട്ട വെല്ലിവിളികളെക്കുറിച്ച് തുറന്നു പറഞ്ഞ് ലണ്ടന്‍ സ്വദേശിനിയായ ടെലിവിഷന്‍ അവതാരക . നാല്‍പതുകാരിയായ ടെലിവിഷന്‍ അവതാരകയായ അലക്സ് ക്രാമര്‍ ആണ് ഏഴു വര്‍ഷത്തില്‍ 35 തവണയാണ് ഗര്‍ഭം അലസിയതെന്ന് തുറന്നു പറഞ്ഞത്.
ലണ്ടന്‍: അണു കുടുംബത്തിലേക്ക് ചുരുങ്ങാന്‍ ലോകം ശ്രമിക്കുമ്പോള്‍ അമ്മയാവാന്‍ നേരിട്ട വെല്ലിവിളികളെക്കുറിച്ച് തുറന്നു പറഞ്ഞ് ലണ്ടന്‍ സ്വദേശിനിയായ ടെലിവിഷന്‍ അവതാരക . നാല്‍പതുകാരിയായ ടെലിവിഷന്‍ അവതാരകയായ അലക്സ് ക്രാമര്‍ ആണ് ഏഴു വര്‍ഷത്തില്‍ 35 തവണയാണ് ഗര്‍ഭം അലസിയതെന്ന് തുറന്നു പറഞ്ഞത്. രണ്ടു മക്കളുടെ അമ്മയായ അലക്സിന് മൂന്നാമതൊരു കുട്ടി കൂടി വേണമെന്ന ആഗ്രഹമായിരുന്നു മുന്നോട്ട് നയിച്ചത്.
undefined
എന്നാല്‍ ഐവിഎഫ് മാര്‍ഗത്തിലൂടെയുണ്ടായ ഇരട്ട കുഞ്ഞുങ്ങളടക്കം 35 തവണയാണ് അലക്സിന് കുഞ്ഞുങ്ങളെ നഷ്ടമായത്. ആറു വയസുള്ള മകള്‍ ഇസബെല്ലയ്ക്കും നാലു വയസുകാരനായ ജോഷ്വയ്ക്കും ശേഷം ഒരു കുഞ്ഞ് എന്ന സ്വപ്നത്തിലേക്കെത്താന്‍ ഏഴു വര്‍ഷമാണ് അലക്സ് കാത്തിരുന്നത്. ചെറിയ കുടുംബങ്ങളിലേക്ക് ചുരുങ്ങാന്‍ ലോകം മുഴുവന്‍ ശ്രമിക്കുമ്പോള്‍ വീണ്ടുമൊരു കുഞ്ഞിനായി പരിശ്രമിക്കുന്നത് ബുദ്ധി മോശമാണെന്ന് നിരവധിപേര്‍ ഉപദേശിച്ചിരുന്നു. എന്നാല്‍ തളര്‍ന്നു പിന്മാറാന്‍ ഞാന്‍ തയ്യാറായികുന്നില്ല - അലക്സ് പറയുന്നു.
കുഞ്ഞുങ്ങളെ നഷ്ടമാവുന്ന ഒരു പാട് അമ്മമാരുടെ അനുഭവങ്ങള്‍ നേരിട്ട് അറിഞ്ഞതിന് ശേഷമാണ് അവര്‍ക്ക് പ്രചോദനമാകാന്‍ തന്റെ അനുഭവം തുറന്നു പറയുന്നതെന്നാണ് അലക്സ് പറയുന്നത്. ഭര്‍ത്താവ് സ്കോട്ടിനും മൂന്നു മക്കള്‍ക്കുമൊപ്പം ലണ്ടനിലാണ് അലക്സ് താമസിക്കുന്നത്. മൂത്ത മകള്‍ ജനിക്കുന്നത് 9 തവണയാണ് അലക്സിന് കുഞ്ഞുങ്ങള്‍ നഷ്ടമായത്. 10ാമത്തെ പ്രാവശ്യം കിട്ടിയ കുഞ്ഞിന്റെ വിരലുകളില്‍ സ്പര്‍ശിക്കുമ്പോള്‍ അതു വരെ നേരിട്ട വേദനകള്‍ എല്ലാം ഇല്ലാതായെന്നും അലക്സ് പറയുന്നു. കുടുംബം നല്‍കിയ പിന്തുണയാണ് തന്നെ വേദനകളില്‍ പിടിച്ച് നിര്‍ത്തിയതെന്നും അലക്സ് പറയുന്നു. എന്നാല്‍ തുടര്‍ച്ചയായ ഗര്‍ഭം അലസിയതിന്റെ കാരണം ഇന്നും അജ്ഞാതമാണെന്നാണ് അലക്സ് വിശദമാക്കുന്നത്.