പുരുഷന്മാര്‍ സൂക്ഷിക്കുക! കണ്ണില്‍ നോക്കി മനസ് വായിക്കാന്‍ സ്ത്രീകള്‍ക്ക് കഴിവ് കൂടുതലുണ്ട്

By Web Desk  |  First Published Jun 10, 2017, 2:34 PM IST

മറ്റുള്ളവരുടെ കണ്ണില്‍ നോക്കി മനസ് വായിക്കാനുള്ള  കഴിവ് സ്ത്രീകള്‍ക്ക് വളരെ കൂടുതലാണെന്ന് പഠനം. വെറുതെ കണ്ണുകളിലേക്ക് നോക്കി ചിന്തകളും വികാരങ്ങളും വരെ മനസിലാക്കിയെടുക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്ന് കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു. മലയാളിയായ വരുണ്‍ വാര്യരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കണ്ടെത്തലിന് പിന്നില്‍.

 മനുഷ്യരുടെ ജനിതക ഘടനയുമായി ബന്ധപ്പെട്ടതാണത്രെ ഈ കണ്ണുകളില്‍ നോക്കി മനസ് വായിക്കാനുള്ള കഴിവ്. ലോകത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 89,000 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് കൗതുകമുണര്‍ത്തുന്ന കണ്ടെത്തല്‍. ഗവേഷണത്തിന് വിധേയമായവരുടെ കണ്ണ് പരിശോധിച്ചായിരുന്നു പഠനം നടത്തിയത്. കണ്ണുകള്‍ നോക്കി ആളുകളുടെ സ്വഭാവവും മറ്റ് കാര്യങ്ങളുമൊക്കെ പറയാന്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ വളരെയേറെ കഴിവുണ്ടത്രെ. പരിശോധനയില്‍ സ്ത്രീകള്‍ക്കാണ് കുടുതല്‍ സ്കോര്‍ ലഭിച്ചത്. ജനിതക ഘടനയില്‍ അസ്വഭാവികമായി വരുന്ന ചില വ്യതിയാനങ്ങള്‍ (mutation) ആണ് ഇത്തരമൊരു കഴിവ് സമ്മാനിക്കുന്നത്. ഡി.എന്‍.എയിലെ ക്രോമസോം-3യിലാണ് ഇതിന് കാരണമായി വ്യതിയാനം നടക്കുന്നതെന്ന് കണ്ടെത്താനും പഠനത്തിലൂടെ കഴിഞ്ഞു. പുരുഷന്മാരില്‍ ഇത് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 

Latest Videos

undefined

മനസ് വായിക്കാനുള്ള കഴിവും കണ്ണ് പരിശോധനയും തമ്മില്‍ ബന്ധിപ്പിച്ച് നടത്തുന്ന ഏറ്റവും വലിയ പഠനമാണിതെന്ന് നേതൃത്വം നല്‍കിയ വരുണ്‍ വാര്യര്‍ പറഞ്ഞു. മനസ് വായിക്കാനുള്ള കഴിവിലെ മനുഷ്യന്റെ ജനിതക ഘടനയുമായി താരതമ്യം ചെയ്തുള്ള പഠനവും ലോകത്ത് ഇതാദ്യമാണ്. സോഷ്യല്‍ ന്യൂറോ സയന്‍സ് രംഗത്ത് ഈ പഠനഫലം പുതിയ സാധ്യതകള്‍ തുറക്കും. എന്നാല്‍ കണ്ണില്‍ നോക്കി മനസിലുള്ളത് കണ്ടെത്താനുള്ള കഴില് പൂര്‍ണ്ണമായും ജനിതകമാണെന്ന് പറയാനുമാകില്ല. വ്യക്തികളുടെ ജനത്തിന് ശേഷമുള്ള അനുഭവങ്ങളും അവര്‍ വളര്‍ന്ന രീതിയുമൊക്കെ ഇതിനെ സ്വാധീനിക്കുന്നുവെന്നാണ് ഗവേഷകരുടെ അഭിപ്രായം. കൂടുതല്‍ വ്യക്തികളില്‍ പരീക്ഷണം നടത്തി പരീക്ഷണഫലം ആവര്‍ത്തിക്കുമോ എന്ന് പരിശോധിക്കാനാണ് സംഘത്തിന്റെ ശ്രമം. മോളിക്യുലാര്‍ സെക്യാട്രി ജേര്‍ണലിലാണ് ഗവേഷണത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

 

click me!