ജോലി ഉപേക്ഷിക്കണമെന്ന് ചിന്തിക്കുന്ന സ്തീകളിലുടെ എണ്ണം കൂടിയതായി പഠനം

By Web Team  |  First Published Oct 10, 2018, 2:53 PM IST

ജോലി ഉപേക്ഷിക്കണമെന്ന് സ്ത്രീകള്‍ ഒരു വര്‍ഷത്തിനിടെ 17 തവണ ചിന്തിക്കുമെന്ന് പുതിയ സര്‍വേ. യു.കെയിലെ പ്രമുഖ മാര്‍ക്കറ്റിങ്ങ് റിസേര്‍ച്ച് കമ്പനിയായ വണ്‍പോള്‍ നടത്തിയ സര്‍വേയിലാണ് ഇത് കണ്ടെത്തിയത്


ജോലി ഉപേക്ഷിക്കണമെന്ന് സ്ത്രീകള് ഒരു വര്‍ഷത്തിനിടെ 17 തവണ ചിന്തിക്കുമെന്ന് പുതിയ സര്‍വേ. യു.കെയിലെ പ്രമുഖ മാര്‍ക്കറ്റിങ്ങ് റിസേര്‍ച്ച് കമ്പനിയായ വണ്‍പോള്‍ നടത്തിയ സര്‍വേയിലാണ് ഇത് കണ്ടെത്തിയത്. പഠനത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം സ്ത്രീകളും അഞ്ച് വര്‍ഷത്തിനിടെ അവരുടെ ജോലികള്‍ മാറ്റിയിട്ടുണ്ടെന്നും സര്‍വേയില്‍ പറയുന്നു.

Latest Videos

നിലവിലെ ജോലി ഉപേക്ഷിച്ച് മറ്റൊരു ജോലി കണ്ടെത്തണമെന്ന് ചിന്ത സ്ത്രീകളില്‍ കൂടുന്നുവെന്നാണ് സര്‍വേയുടെ വിലയിരുത്തല്‍. 34 ശതമാനം പേര്‍ നിലവില്‍ ഒരു ജോലിയുളളപ്പോള്‍ മറ്റൊരു തൊഴിലിന് വേണ്ടി ശ്രമിക്കുന്നുണ്ട്. 22 ശതമാനം പേര്‍ അങ്ങനെ തൊഴില്‍ കണ്ടെത്തുന്നുണ്ട്. സ്ത്രീകള്‍ ജോലികളില്‍ തൃപ്ത്തരല്ല എന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. സ്ത്രീകള്‍ ഓഫീസുകളില്‍ താമസിച്ച് ആണ് എത്തുന്നത്. പലര്‍ക്കും ഓഫീസില്‍ തന്നെ പ്രണയങ്ങള്‍ ഉണ്ടാകുന്നു എന്നും സര്‍വേ പറയുന്നു.

click me!