സൂര്യപ്രകാശത്തില്‍നിന്ന് ലഭിക്കുന്ന പോഷകമാണ് വിറ്റാമിന്‍ ഡി. ചര്‍മ്മാരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒരു വിറ്റാമിനാണിത്. ചര്‍മ്മത്തില്‍ വരുന്ന ക്യാന്‍സറിനെ ഉള്‍പ്പടെ ചെറുക്കാന്‍ വിറ്റാമിന്‍ ഡിയ്‌ക്ക് സാധിക്കും. വിറ്റാമിന്‍ ഡി ശരിയായ അളവില്‍ ലഭിക്കുന്നതിന് ബുര്‍ഖ നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടര്‍. ബ്രിട്ടനിലെ പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടിയായ യുകെ ഇന്‍ഡിപെന്‍ഡന്റ് പാര്‍ട്ടിയാണ്, വിറ്റാമിന്‍ ലഭിക്കാന്‍വേണ്ടി ബുര്‍ഖ നിരോധിക്കണമെന്ന വിചിത്രമായ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലാണ് ബുര്‍ഖ നിരോധിക്കണമെന്ന ആവശ്യം അവര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബുര്‍ഖ, സൂര്യപ്രകാശത്തില്‍നിന്ന് മതിയായ അളവില്‍ വിറ്റാമിന്‍ ഡി ലഭിക്കുന്നത് തടയുന്നുവെന്നും, അതിനാല്‍ ബുര്‍ഖ നിരോധിക്കണമെന്നുമാണ് ആവശ്യം. മുഖം മറച്ച് വസ്‌ത്രം ധരിക്കുന്നത്, ആശയവിനിമയം തടയുകയും തിരിച്ചറിയാതിരിക്കുകയും ചെയ്യും. കൂടാതെ തൊഴില്‍ അവസരങ്ങള്‍ കുറയ്‌ക്കുകയും, കുറ്റകൃത്യങ്ങള്‍ കൂട്ടുകയും ചെയ്യും. എന്നാല്‍ തങ്ങള്‍ ഈ ആവശ്യങ്ങളൊന്നും മുന്‍നിര്‍ത്തിയല്ല ബുര്‍ഖ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത്. ആരോഗ്യപ്രശ്‌നം മാത്രമാണ് ചൂണ്ടിക്കാണിക്കുന്നതെന്നും യു കെ ഇന്‍ഡിപെന്‍ഡന്റ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.