കൌമാരപ്രായം പിന്നിടുന്നതോടെ നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാനുള്ള തത്രപ്പാടിലായിരിക്കും മാതാപിതാക്കള്‍. എന്നാല്‍ പെണ്‍കുട്ടികളില്‍ ഏറെയും പെട്ടെന്നൊരു വിവാഹത്തിന് തയ്യാറാകുന്നില്ല. അവരില്‍ ഏറെപ്പേരും വിവാഹത്തെ ഭയപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എന്തുകൊണ്ടാണ് പെണ്‍കുട്ടികള്‍ സാധാരണ വിവാഹത്തെ ഭയപ്പെടുന്നതെന്ന് നോക്കാം...
1, സ്വാതന്ത്ര്യക്കുറവ്...
undefined
സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന ഭയമാണ് കൂടുതല്‍ പെണ്‍കുട്ടികളും വിവാഹത്തെ ഭയക്കാന്‍ കാരണം. മാതാപിതാക്കള്‍ക്കൊപ്പം സ്വന്തം വീട്ടിലും ഹോസ്റ്റലിലും ലഭിക്കുന്ന സ്വാതന്ത്ര്യം ഭര്തൃവീട്ടില്‍ ലഭിക്കില്ലെന്നും പെണ്‍കുട്ടികള്‍ കരുതുന്നു.
2, പേരുമാറ്റം ഇഷ്ടപ്പെടാത്തവര്‍...
വിവാഹശേഷം പേരിലെ ഇനിഷ്യലോ സര്‍നെയിം ആയി വരുന്ന അച്ഛന്റെ പേരോ കുടുംബപ്പേരോ ഒഴിവാക്കേണ്ടിവരുമെന്ന് ചിലര്‍ കരുതുന്നു. സ്വന്തം പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് സര്‍നെയിം ആയി ഉപയോഗിക്കേണ്ടിവരുമെന്നും ഇവര്‍ കരുതുന്നു. ഇത് ഇഷ്ടപ്പെടാത്തവര്‍ വിവാഹത്തെ വെറുക്കുന്നു.
3, ജീവിതത്തിലെ നര്‍മ്മമൂഹൂര്‍ത്തങ്ങള്‍ ഇല്ലാതാകുമെന്ന ഭയം...
വിവാഹം കഴിക്കുന്നതോടെ ജീവിതം കൂടുതല്‍ ഗൌരവപൂര്‍ണമാകുമെന്നും, തമാശകള്‍നിറഞ്ഞ നല്ല മുഹൂര്‍ത്തങ്ങള്‍ ഇല്ലാതാകുമെന്നും ചില പെണ്‍കുട്ടികള്‍ കരുതുന്നു.
4, വീട്ടമ്മയാകാന്‍ ഇഷ്ടപ്പെടാത്തവര്‍...
വിവാഹം കഴിഞ്ഞാല്‍ പഠിക്കാനും ജോലിക്ക് പോകാനും സാധിക്കില്ലെന്നും, വീട്ടമ്മയായി ഒതുങ്ങേണ്ടിവരുമെന്നും ചിലര്‍ ഭയപ്പെടുന്നു. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും കാര്യങ്ങള്‍ നോക്കി, കുട്ടികളെ പ്രസവിച്ച്, അവരെ വളര്‍ത്തി ഒതുങ്ങിക്കൂടേണ്ടിവരുമെന്നും കരുതുന്നു. ഇക്കാരണങ്ങള്‍ ആലോചിച്ച് വിവാഹമേ വേണ്ട എന്നു പറഞ്ഞുനില്‍ക്കുന്ന സ്ത്രീകളുണ്ട്.
5, ഭര്‍ത്താവിന്റെ വീട്ടുകാരുടെയൊപ്പമുള്ള ജീവിതം...
വിവാഹം കഴിഞ്ഞ് ഭര്‍ത്താവുമൊത്ത് ഒറ്റയ്ക്ക് ജീവിക്കാനാണ് കൂടുതല്‍പ്പേരും താല്‍പര്യപ്പെടുന്നത്. അതുകൊണ്ടുതന്നെ ഭര്‍ത്താവിന്റെ മാതാപിതാക്കളും സഹോദരങ്ങളും താമസിക്കുന്ന വീട്ടിലേക്ക് പോകാന്‍ വയ്യ എന്ന കാരണത്താല്‍ വിവാഹം വേണ്ടെന്നുവെയ്ക്കുന്ന പെണ്‍കുട്ടികളുണ്ട്.