സൗന്ദര്യം മറ്റുള്ളവരെ കാണിക്കണമെന്ന് സ്‌ത്രീകള്‍ക്ക് തോന്നാന്‍ കാരണം!

By Web Desk  |  First Published Feb 3, 2017, 10:57 AM IST

സൗന്ദര്യം മറ്റുള്ളവരെ കാണിക്കണമെന്ന് സ്‌ത്രീകള്‍ക്ക് തോന്നാന്‍ കാരണം!  നന്നായി അണിഞ്ഞൊരുങ്ങാനും ആകര്‍ഷകമായ വസ്‌ത്രങ്ങള്‍ ധരിക്കാനും പുരുഷനേക്കാള്‍ താല്‍പര്യം കാണിക്കുന്നത് സ്‌ത്രീകളാണ്. തന്റെ സൗന്ദര്യം മറ്റുള്ളവരെ കാണിക്കണമെന്ന് സ്‌ത്രീകള്‍ക്ക് തോന്നാന്‍ എന്താണ് കാരണം? ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം ഇതുവരെ ആരും നല്‍കിയിട്ടില്ല. എന്നാല്‍ അടുത്തകാലത്തായി നടത്തിയ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, ഇതിന് ഹോര്‍മോണില്‍ അധിഷ്‌ഠിതമായ മനശാസ്‌ത്രപരമായ കാരണങ്ങളാണെന്നാണ്. വൃക്കയുടെ തൊട്ടടുത്തുള്ള അഡ്രിനല്‍ ഗ്രന്ഥികളില്‍നിന്ന് പുറപ്പെടുന്ന ഹോര്‍മോണുകള്‍ സ്‌ത്രീകളില്‍ കൗമാരകാലത്ത് തന്നെ ശാരീരികമായും മാനിസകമായും പല മാറ്റങ്ങളുമുണ്ടാക്കുന്നുണ്ട്. ശരീരവടിവില്‍ വരുന്ന മാറ്റങ്ങള്‍, ഉയരം കൂടുന്നത്, ലൈംഗികഅവയവങ്ങളുടെ വളര്‍ച്ച എന്നിവയൊക്കെ ഹോര്‍മോണ്‍ മൂലമുള്ള ശാരീരിക മാറ്റങ്ങളാണ്. ഹോര്‍മോണ്‍ ഉല്‍പാദനത്തോടെ മാനസികമായ മാറ്റങ്ങളും പെണ്‍കുട്ടികളില്‍ സംഭവിക്കും. വൈകാരികമായ മാറ്റങ്ങളാണ് ഇതില്‍ ഏറ്റവും പ്രധാനം. ഇതിന്റെ ഭാഗമായാണ് എവിടെയും ശ്രദ്ധിക്കപ്പെടണമെന്ന ചിന്ത പെണ്‍കുട്ടികളില്‍ ഉടലെടുക്കുന്നത്. ഇതിനുവേണ്ടി നന്നായി അണിഞ്ഞൊരുങ്ങി, ആകര്‍ഷകമായ വസ്‌ത്രങ്ങള്‍ ധരിക്കാനും സ്‌ത്രീകള്‍ ശ്രദ്ധിക്കും. സൗന്ദര്യത്തിന്റെ പേരിലുള്ള അധിക്ഷേപം സ്‌ത്രീകള്‍ക്ക് സഹിക്കാനാകാത്തതാകുന്നതും ഇത്തരം മാനസികചിന്തകള്‍ കാരണമാണ്.  

click me!