ഈ ഭക്ഷണങ്ങൾ മുലയൂട്ടുന്ന അമ്മമാർ നിർബന്ധമായും കഴിച്ചിരിക്കണം

By Web Desk  |  First Published Jun 30, 2018, 5:33 PM IST
  • മുലയൂട്ടുന്ന അമ്മമാർ  ദിവസേന 8-10 ​ഗ്ലാസ് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്
  • തക്കാളി, സവാള, കട്ടൻകാപ്പി, ചോക്ലേറ്റ്, കാബേജ്, കോളിഫ്ളവർ എന്നിവ ഒഴിവാക്കുക.
     

മുലയൂട്ടുന്ന അമ്മമാർ എന്തൊക്കെ ഭക്ഷണം കഴിക്കണമെന്ന് ഇപ്പോഴും കൃതൃമായി അറിയില്ല. അമ്മ ശരിയായ ഭക്ഷണം കഴിച്ചാൽ മാത്രമേ  കുഞ്ഞിന് ആരോ​ഗ്യം കിട്ടുകയുള്ളൂ. പോഷകാഹാര​ഗുണമുള്ള ഭക്ഷണമാണ് അമ്മമാർ കഴിക്കേണ്ടത്.  മുലയൂട്ടുന്ന അമ്മമാരുടെ ഭക്ഷണ ശീലം കുഞ്ഞിനെയും ബാധിക്കുമെന്ന കാര്യം അറിഞ്ഞിരിക്കണം. മുലയൂട്ടുന്ന അമ്മമാർക്ക് എപ്പോഴും വിശപ്പ് കൂടുതലായിരിക്കും. കു‍ഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചക്കും രോ​ഗപ്രതിരോ​​ധശക്തി കിട്ടുന്നതിനും മുലപ്പാൽ നല്ലതാണ്. മുലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്നോ.

1. ​ഗർഭാവസ്ഥയിലും മുലയൂട്ടുന്ന സമയത്തും  ഊർജ്ജം, മാംസ്യം, കാൽസ്യം, വിറ്റാമിനുകുൾ എന്നിവയുടെ ആവശ്യകത കൂടുതലാണ്. മുലയൂട്ടുന്ന സമയം ആദ്യത്തെ ആറ് മാസം 500 കലോറി ഊർജ്ജം അധികമായും കഴിക്കേണ്ടതുണ്ട്. ധാന്യങ്ങൾ, കിഴങ്ങുവർ​​​​​ഗങ്ങൾ മുതലായവ ഊർജ്ജത്തിന്റെ നല്ല സ്രോതസ്സുകളാണ്.

Latest Videos

undefined

2. മുലയൂട്ടുന്ന സമയത്ത് പ്രോട്ടീനിന്റെ ആവശ്യകത കൂടുന്നു. ആദ്യത്തെ ആറ് മാസം 25 ​ഗ്രാമും, 6-12 മാസം 18 ​ഗ്രാം പ്രോട്ടീനും അധികമായി ആവശ്യമാണ്.പ്രോട്ടീൻ കൂടുതലുള്ള പാൽ, പാൽ ഉൽപ്പന്നങ്ങൾ, പയർ പരിപ്പ് വർ​ഗങ്ങൾ, മത്സ്യം, മുട്ട, ഇറച്ചി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

3. ​ഗർഭകാലത്തെപ്പോലെ കാൽസ്യത്തിന്റെ ആവശ്യകത മുലയൂട്ടുന്ന സമയത്തും കൂടുതലാണ്. ദിവസേന 1000 മില്ലി​ഗ്രാം കാൽസ്യം മുലയൂട്ടുന്ന സമയത്ത് അത്യാവശ്യമാണ്. കാൽസ്യം അടങ്ങിയ ഭക്ഷണങ്ങളായ കൂവരക്, നട്ട്സ്, പാൽ, ഇലക്കറികൾ, എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

4. വിറ്റാമിൻ സിയുടെ ആവശ്യകത മുലയൂട്ടുന്ന സമയം അധികമാണ്. അതിനാൽ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളായ പഴങ്ങൾ, പച്ചക്കറികൾ, മുളപ്പിച്ച പയർ, നെല്ലിക്ക എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. 

5. തക്കാളി, സവാള, കട്ടൻകാപ്പി, ചോക്ലേറ്റ്, കാബേജ്, കോളിഫ്ളവർ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. ഒാട്സ്, ബദാം, പേരക്ക, പാൽ, മത്സ്യം,മുട്ട എന്നിവ നിർബന്ധമായും കഴിക്കണം.

6. മുലയൂട്ടുന്ന സമയം ദിവസേന 8-10 ​ഗ്ലാസ് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. 


 

click me!