ഗർഭാശയ മുഴ അപകടകാരിയോ; ലക്ഷണങ്ങൾ ഇവയൊക്കെ

By Web Team  |  First Published Dec 14, 2018, 7:35 PM IST

സ്ത്രീ ഹോർമോണായ ഈസ്ട്രജന്റെ അളവും അതിലുണ്ടാകുന്ന മാറ്റങ്ങളും കാരണമാണ് ഫെെബ്രോയ്ഡുകൾ ഉണ്ടാകുന്നതും വലുതാകുന്നതും എന്ന് കരുതപ്പെടുന്നു. മാസമുറ നേരത്തെ തുടങ്ങിയവർ, പ്രസവിക്കാത്ത സ്ത്രീകൾ, വണ്ണം കൂടുതലുള്ളവർ എന്നിവരിലാണ് ഫെെബ്രോയ്ഡ് കൂടുതലായി കണ്ട് വരുന്നത്. 


ഇന്ന് മിക്കവരിലും കണ്ട് വരുന്ന ഒന്നാണ് ഫെെബ്രോയ്ഡ്. ഗർഭാശയത്തിൽ ഉണ്ടാകുന്ന മുഴകളെയാണ്  ഫെെബ്രോയ്ഡ് എന്ന് പറയുന്നത്. സ്ത്രീ ഹോർമോണായ ഈസ്ട്രജന്റെ അളവും അതിലുണ്ടാകുന്ന മാറ്റങ്ങളും കാരണമാണ് ഫെെബ്രോയ്ഡുകൾ ഉണ്ടാകുന്നതും വലുതാകുന്നതും എന്ന് കരുതപ്പെടുന്നു. മാസമുറ നേരത്തെ തുടങ്ങിയവർ, പ്രസവിക്കാത്ത സ്ത്രീകൾ, വണ്ണം കൂടുതലുള്ളവർ എന്നിവരിലാണ് ഫെെബ്രോയ്ഡ് കൂടുതലായി കണ്ട് വരുന്നത്. 

ഗർഭപാത്രത്തിന്റെ അറയുടെ അകത്തേക്ക് തൂങ്ങിനിൽക്കുന്ന ഫെെബ്രോയ്ഡ് ആണെങ്കിൽ വേദന കൂടുതലയായിരിക്കും. അത് പോലെ  ​ഗർഭാശയപേശികളുടെ വശങ്ങളിൽ കാണുന്ന ഫെെബ്രോയ്ഡുകളിൽ വേദനയും രക്തസ്രാവവും കൂടുതലായിരിക്കും. ചില മുഴകൾ വന്ധ്യതയ്ക്ക് കാരണമാകാം. 

Latest Videos

undefined

തുടർച്ചയായ ​ഗർഭം അലസൽ, മാസം തികയാതെയുള്ള പ്രസവം, അമ്നിയോട്ടിക് ഫ്ലൂയിഡ് നേരത്തെ പൊട്ടിപോവുക, സിസേറിയനാകാൻ സാധ്യത തുടങ്ങിയവ സംഭവിക്കാം. ​ഗർഭാശയമുഴകൾ ക്യാൻസർ ആകാനുള്ള സാധ്യത കുറവാണ്. പലപ്പോഴും മറ്റ് കാര്യങ്ങൾക്കായി സ്കാൻ ചെയ്യുമ്പോഴാകും മുഴ കണ്ടെത്തുന്നത്. ഫെെബ്രോയ്ഡുള്ള സ്ത്രീകളിൽ പകുതി പേരിലും മുഴകൾ പ്രത്യേകം ലക്ഷണങ്ങൾ കാണിക്കാറില്ല. 

     ലക്ഷണങ്ങൾ...

   ആർത്തവസമയത്തെ അമിതരക്തസ്രാവവും വേദനയും
   മലം പോകുന്നതിന് തടസം
   മൂത്രം ഒഴിക്കുന്നതിന് പ്രയാസം
   ആർത്തവം ഇല്ലാത്ത സമയത്തും വേദന
   തുടരെയുള്ള ​ഗർഭം അലസൽ 
 

click me!