പ്രസവശേഷം സ്ത്രീകള്‍ പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങള്‍ മാത്രമല്ല ചില സൗന്ദര്യപ്രശ്നങ്ങളും കണ്ടുവരാറുണ്ട്. അതില്‍ പ്രധാനമാണ് മുടിയുടെ കാര്യം. ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞാല്‍ അമ്മയുടെ ഈസ്ട്രജന്‍ ലെവല്‍ കുറയാന്‍ തുടങ്ങും. അതോടെ മുടികൊഴിച്ചിലും ആരംഭിക്കും. പ്രസവശേഷമുള്ള മുടികൊഴിച്ചില്‍ തടയാനുള്ള ചില മാര്‍ഗങ്ങള്‍ നോക്കാം.
1. മുട്ട ധാരാളം കഴിക്കുക. മുടി നന്നായി വളരാന്‍ സഹായിക്കുന്ന ഭക്ഷണമാണ് മുട്ട. മുട്ടയില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ മുടി തഴച്ചുവളരാന്‍ സഹായിക്കുന്നതാണ്. കൂടാതെ, മുടിക്ക് ഉറപ്പും ബലവും നല്‍കും. മുടിയുടെ തകരാര്‍ പരിഹരിക്കാന്‍ മുട്ടയിലെ പ്രോട്ടീന്‍ സഹായിക്കും.
undefined
2. ബദാമില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള ബയോട്ടിന്‍, മുടി വളര്‍ച്ച വേഗത്തിലാക്കാന്‍ സഹായിക്കുന്നതാണ്. സ്ഥിരമായി ബദാം കഴിച്ചാല്‍, ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ മുടി വളര്‍ച്ച വര്‍ദ്ധിക്കും.
3. അവോകാഡോ പാശ്ചാത്യര്‍ നമുക്കായി സമ്മാനിച്ച ഭക്ഷ്യവസ്‌തുവാണ് അവോക്കാഡോ. അവോക്കാഡോ നന്നായി അരച്ചെടുത്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ചാല്‍ മുടികൊഴിച്ചില്‍ കുറയുകയും, മുടി തഴച്ചുവളരുകയും ചെയ്യും.
4. മുട്ടയുടെ വെള്ളയും മൂന്ന് ടേബിള്‍സ്പൂണ്‍ ഒലിവോയിലും എടുക്കുക. നന്നായി മിക്‌സ് ചെയ്ത് ഹെയര്‍ മാസ്‌കായി ഉപയോഗിക്കാം. മുടി സ്മൂത്താവുകയും തലയോട്ടിയ്ക്ക് പോഷണമേകുകയും ചെയ്യും.
5. രാത്രി അല്പം ഉലുവ വെള്ളത്തില്‍ കുതിര്‍ത്തുവെക്കുക. രാവിലെ ഈ വെള്ളം തലയോട്ടിയില്‍ പുരട്ടുക. രണ്ടുമണിക്കൂറിനുശേഷം കുളിക്കുക. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നിനൊപ്പം താരനുണ്ടെങ്കില്‍ അത് കളയാനും കഴിയും.
6. വെളിച്ചെണ്ണയ്ക്ക് പകരം തലയില്‍ തേങ്ങാപ്പാല്‍ ഉപയോഗിച്ചു നോക്കൂ. മുടി കൊഴിച്ചില്‍ തടയുമെന്നു മാത്രമല്ല മുടി വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.