സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് പ്രസവശേഷമുള്ള സ്‌ട്രെച്ച്മാര്‍ക്‌സ്. സ്ത്രീകളുടെ സൗന്ദര്യത്തെയും ആത്മവിശ്വാസത്തെയും ഇല്ലാതാക്കുന്നതാണ് ഈ സ്‌ട്രെച്ച് മാര്‍ക്‌സ്. വയറിലെ സ്ട്രെച്ച്മാർക്സ് മാറ്റാൻ പല മാർഗങ്ങളും ശ്രമിച്ചിട്ട് പരാജയപ്പെട്ടവരുണ്ടാകും.
സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് പ്രസവശേഷമുള്ള സ്‌ട്രെച്ച്മാര്‍ക്‌സ്. സ്ത്രീകളുടെ സൗന്ദര്യത്തെയും ആത്മവിശ്വാസത്തെയും ഇല്ലാതാക്കുന്നതാണ് ഈ സ്‌ട്രെച്ച് മാര്‍ക്‌സ്. വയറിലെ സ്ട്രെച്ച്മാർക്സ് മാറ്റാൻ പല മാർഗങ്ങളും ശ്രമിച്ചിട്ട് പരാജയപ്പെട്ടവരുണ്ടാകും. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ട്രെച്ച്മാർക്സ് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. വരണ്ട ചര്‍മ്മക്കാര്‍ക്ക് സ്ട്രെച്ച് മാര്‍ക്ക്സ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
undefined
സ്‌ട്രെച്ച്മാര്‍ക്‌സ് മാറ്റാനുളള വഴികള്‍ വീട്ടില്‍ തന്നെയുണ്ട്. അതില്‍ ചിലത് നോക്കാം.
ഷിയ ബട്ടര്‍
ഷിയ ബട്ടറില്‍ ധാരാളം ആന്‍റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് സ്‌ട്രെച്ച് മാര്‍ക്കുകള്‍ മാറ്റാന്‍ സഹായിക്കും. സ്‌ട്രെച്ച് മാര്‍ക്‌സ് ഉള്ള സ്ഥലങ്ങളില്‍ ഷിയ ബട്ടര്‍ നന്നായി പുരട്ടുക. ദിവസങ്ങള്‍ കൊണ്ട് ശരീരത്തിലെ സ്ട്രെച്ച് മാര്‍ക്സ് മാറ്റാന്‍ സഹായിക്കും.
ചെറുനാരങ്ങ
ചെറുനാരങ്ങയില്‍ അടങ്ങിയിട്ടുളള വിറ്റാമിന്‍ സി ചര്‍മ്മത്തിലെ സ്‌ട്രെച്ച് മാര്‍ക്കുകളെ ഇല്ലാതാക്കാന്‍ സഹായിക്കും. സ്‌ട്രെച്ച് മാര്‍ക്‌സുളള ഭാഗങ്ങളില്‍ അല്‍പം ചെറുനാരങ്ങ നീര് സ്ഥിരമായി പുരട്ടുന്നത് ചര്‍മ്മത്തിലെ ഇത്തരം പാടുകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
കറ്റാര്‍ വാഴ
ചര്‍മ്മ പ്രശ്നങ്ങള്‍ക്കുളള ഉത്തമ പരിഹാരമാണ് കറ്റാര്‍ വാഴ. പൊള്ളിയ പാട് പോലും ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു. ദിവസവും കറ്റാര്‍ വാഴ നീര് പുരട്ടി നല്ലതു പോലെ മസ്സാജ് ചെയ്യുന്നത് സ്‌ട്രെച്ച് മാര്‍ക്‌സിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. സ്‌ട്രെച്ച് മാര്‍ക്‌സ് മാത്രമല്ല പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും കറ്റാര്‍ വാഴ പുരട്ടുന്നത് നല്ലതാണ്.
തേന്‍
ശരീരത്തിലെ പാടുകള്‍ മാറ്റാന്‍ ഏറ്റവും നല്ലതാണ് തേന്‍. തേന്‍ വയറില്‍ മസ്സാജ് ചെയ്യുന്നത് സ്ട്രെച്ച് മാര്‍ക്സ് പോകാന്‍ സഹായിക്കും . സ്‌ട്രെച്ച് മാര്‍ക്കിനു മുകളില്‍ തേന്‍ പുരട്ടുക. ഉണങ്ങിയതിനു ശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.
പാല്‍പ്പാട
എത്ര വലിയ സ്‌ട്രെച്ച് മാര്‍ക്‌സിനും പരിഹാരം കാണുന്നതിന് പാല്‍പ്പാട സഹായിക്കും. രണ്ട് മൂന്ന് മാസമെങ്കിലും പാല്‍പ്പാട തുടര്‍ച്ചയായി പുരട്ടിയാല്‍ സ്ട്രെച്ച് മാര്‍ക്സ് ഇല്ലാതാകും. ഇത് മുഖത്ത് തേക്കുന്നത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
മുട്ട
സ്ട്രെച്ച് മാര്‍ക്കിന് ഏറ്റവും നല്ല പരിഹാരമാണ് മുട്ടയുടെ വെള്ള. സ്ട്രെച്ച് മാര്‍ക്ക്സ് ഉള്ള ഭാഗത്തിൽ മുട്ടയുടെ വെള്ള പുരട്ടാം.ബ്രഷ് ഉപയോഗിച്ച് പുരട്ടുന്നതാണ് നല്ലത്. തണുത്ത വെളളം കൊണ്ട് മസാജ് ചെയ്യുന്നത് വയറിന് കൂടുതൽ ആശ്വാസം കിട്ടും. രണ്ടാഴ്ച്ച അടുപ്പിച്ച് മുട്ടയുടെ വെള്ള ഉപയോഗിക്കാൻ ശ്രമിക്കുക.
റോസ് വാട്ടര്‍
റോസ് വാട്ടര്‍ കൊണ്ടും സ്ട്രെച്ച് മാര്‍ക്സ് മാറ്റാന്‍ സഹായിക്കും. ഒരു സ്പൂൺ വെളിച്ചെണ്ണയിൽ ഒരു തുള്ളി റോസ് വാട്ടർ ചേർത്ത് സ്‌ട്രെച്ച് മാര്‍ക്‌സ് ഉള്ള ഭാഗത്ത് പുരട്ടുന്നത് സഹായകമാണ്.