തലമുടി സംരക്ഷണം നിങ്ങളെ അലട്ടുന്ന പ്രശ്നമാണോ? മുടി കൊഴിച്ചിൽ പലരുടെയും ഉറക്കംകെടുത്തുകയും ചെയ്യുന്നു. മുടി സംരക്ഷണത്തിന് മുമ്പായി മുടിയെക്കുറിച്ചും മുടികൊഴിച്ചിലിനെക്കുറിച്ചും അടിസ്ഥാന വിവരങ്ങൾ അറിഞ്ഞിരിക്കുക. അവയിൽ ചിലത് ഇനി വായിക്കാം:
ഒാരോ മുടിയിഴയും ഏകദേശം 100 ദിവസം വരെയാണ് നിലനിൽക്കുക. സ്ത്രീകൾക്ക് ഏകദേശം ഒരു ലക്ഷത്തോളം മുടിയിഴകൾ ഉണ്ടാവാം. ആരോഗ്യമുള്ള മുടിയുടെ വളർച്ച മാസത്തിൽ ഒരു സെൻറിമീറ്ററോളമാണ്. ഒരു ദിവസം 100 മുടി കൊഴിയുന്നത് സാധാരണയാണ്. മുടിക്ക് ക്യൂട്ടിക്കിൾ, കോർട്ടെക്സ്, മെഡുല്ല എന്നിങ്ങനെ മൂന്നുഭാഗങ്ങളുണ്ട്. മുടിയിഴ പൊതിയുന്ന കവചമായ ക്യൂട്ടിക്കിളാണ് മുടിക്ക് തിളക്കം നൽകുന്നത്. മുടി പൊട്ടിയാൽ പഴയതുപോലെയാകാനുള്ള കഴിവ് മുടിക്കില്ല. വിരലടയാളങ്ങൾ പോലെ മുടിയും ഒാരോ വ്യക്തരിയിലും വ്യത്യസ്ത തരത്തിലായിരിക്കും.
undefined
മുടികൊഴിച്ചിലിനുള്ള കാരണങ്ങൾ:
ഭക്ഷണത്തിൽ വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, ഇരുമ്പിന്റെ അംശം എന്നിവ കുറഞ്ഞാൽ മുടികൊഴിച്ചിലുണ്ടാകും. ശരീരത്തിലെ ഹോർമോൻ വ്യവസ്ഥയിലുണ്ടാകുന്ന തകരാറുകളും മുടികൊഴിച്ചിലിന് കാരണമാകാം. രോഗപ്രതിരോധ വ്യവസ്ഥയെ ബാധിക്കുന്ന ചില അസുഖങ്ങൾക്ക് പുറമെ കാൻസർ, ക്ഷയം, ടൈഫോയിഡ് തുടങ്ങിയ ദീർഘകാല രോഗങ്ങളും മുടികൊഴിച്ചിലുണ്ടാക്കും.