ഫാഷനായി നടക്കാൻ ആഗ്രഹിക്കാത്ത സ്ത്രീകൾ ഉണ്ടോ? പലപ്പോഴും അതിന് വയസ്സ് ഒരു തടസമാകാറില്ല. 88 വയസ്സിലും ഫാഷൻ വിട്ട് ഒരു കളിയില്ല ചൈനയിലെ തായ്‌വാൻകാരിയായ മൂൺലിന്. മൂൺലിൻ0106 എന്ന ഇൻസ്റ്റാഗ്രാമ് അക്കൗണ്ടിൽ കയറി നോക്കിയാൽ അറിയാം മൂൺലിൻ എന്ന 88 വയസ്സുകാരിയുടെ സൗന്ദര്യ സങ്കൽപ്പത്തെക്കുറിച്ച്.
undefined
തൻ്റെ ഫാഷൻസെൻസ് പുറംലോകത്തെ അറിയിക്കുകയാണ് അവർ ചെയ്യുന്നത്. പ്രായവും ആരോഗ്യവും അവർക്കൊരു തടസമേയല്ല. ഏകദേശം 71000 ഫേളോവേഴ്സാണ് മൂൺലിനിനുളളത്. ടീഷർട്ടിലും ഷോട്ട്സിലും 3/4 ജീൻസിലുമൊക്കെ സ്ട്രീറ്റ് വെയറിൻ്റെ പുതുഫാഷൻ ഇന്നത്തെ തലമുറക്ക് കാണിക്കുകയാണ് വാർദ്ധക്യത്തിലും ഇവർ ചെയ്യുന്നത്.
സോഷ്യൽ മീഡിയയുടെ ആരാധനകഥാപാത്രമായിരിക്കുകയാണ് ഇവർ. ഇന്നത്തെ തലമുറയിലെ കുട്ടികൾ പോലും വസ്ത്രങ്ങളിലെ അവരുടെ ഫാഷൻടിപ്സ് അനുകരിക്കാൻ ശ്രമിക്കും എന്ന് ഉറപ്പാണ്.
ഫാഷൻ സെൻസ് മാത്രമല്ല, ഹൈടെക് കൂടിയാണ് അവർ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മൂൺലിനിന് അറിയാം എങ്ങനെ ഈ ഒരു പ്ലാറ്റ് ഫോം ഉപയോഗിക്കണമെന്ന്.തൻ്റെ ഫാഷൻ സങ്കല്പം പുറംലോകത്തെ അറിയിച്ച് മൂൺലിൻ ഇങ്ങനെ കുറിച്ചു; ' 88 വയസ്സായതിൻ്റെ ഒരു ഗുണം തനിക്ക് ഇഷ്ടമുളള പോലെ എന്ത് വസ്ത്രം വേണമെങ്കിലും ധരിക്കാം, ആരും തന്നെ നിയന്ത്രിക്കില്ല . ഞാൻ ഓരോ ദിവസും ഓരോ പുതിയ പരീക്ഷണങ്ങൾ നടത്താൻ ശ്രമിക്കാറുണ്ട്."
മൂൺലിൻ എല്ലാവർക്കും ഒരു അത്ഭുതവും മാതൃകയുമാണ്. അഡിഡാസിൻ്റെ ജേഴ്സിയും മറ്റുമിട്ട ചിത്രങ്ങൾക്ക് നിരവധി ലൈക്കുകളാണ് ഈ ഫാഷൻ അമ്മുമ്മയെ തേടിയെത്തുന്നത്. ഇൻസ്റ്റാഗ്രമിൽ മാത്രമല്ല ഫേസ്ബുക്കിലും മൂൺലിനിന് ധാരാളം ആരാധകരുണ്ട്.
.