വാക്‌സ് ചെയ്യുമ്പോള്‍ വേദന; സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

By hyrunneesa A  |  First Published Jul 24, 2018, 11:21 PM IST
  • പുറത്തുനിന്ന് വാക്സിംഗ് ചെയ്യുമ്പോള്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍
  • സ്വന്തമായി ചെയ്യുമ്പോള്‍ വാക്സിന്‍റെ ബ്രാന്‍ഡ്, ചെയ്യുന്ന സമയം- ഇവയെല്ലാം കരുതാം

ഒന്ന്...

പുറത്തുനിന്ന് വാക്‌സ് ചെയ്യുമ്പോള്‍ ഏറ്റവുമാദ്യം ശ്രദ്ധിക്കേണ്ടത് നമ്മള്‍ ഇതിനായി തെരഞ്ഞെടുക്കുന്ന പാര്‍ലറുകളും ഇത് ചെയ്യുന്ന വ്യക്തികളുടെ വിശ്വാസ്യതയുമാണ്. പലപ്പോഴും എങ്ങനെയാണ് വാക്‌സ് ചെയ്യുന്നതെന്ന് അറിയാതെ ചെയ്യുന്നതിനാല്‍ നല്ല തോതില്‍ വേദനയനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് നല്ല സ്‌പെഷ്യലിസ്റ്റിനെ തെരഞ്ഞെടുക്കാന്‍ ശ്രമിക്കുക.

Latest Videos

undefined

രണ്ട്...

വാക്‌സ് ചെയ്യുന്നവര്‍ പിന്നീട് ഷേവ് ചെയ്യുന്നത് ഒഴിവാക്കുക. അതായത്, ഷേവ് ചെയ്ത ശേഷം വളരുന്ന രോമങ്ങള്‍ കരുത്തുറ്റതായിരിക്കും. ഇതിനെ വാക്‌സിംഗിലൂടെ കളയുമ്പോള്‍ കൂടുതല്‍ വേദനയുണ്ടായോക്കാം. അതിനാല്‍ ഏതെങ്കിലും ഒരു രീതി സ്ഥിരമാക്കുക. 

മൂന്ന്...

വാക്‌സിംഗിന് മുമ്പ് അല്‍പനേരം വിരലുകള്‍ കൊണ്ട് തൊലിയില്‍ അല്‍പം അമര്‍ത്തി മസാജ് ചെയ്യുക. രോമകൂപങ്ങള്‍ക്കിടയില്‍ അടിഞ്ഞ് കിടക്കുന്ന ഡെഡ് സ്‌കിന്‍ ഇളകിപ്പോരുന്നതിന് ഇത് സഹായിക്കും. ഇത് വാക്‌സിംഗ് കുറേക്കൂടി എളുപ്പത്തിലാക്കും.

നാല്... 

സ്ഥിരമായി വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉപയോഗിക്കുന്ന വാക്‌സിന്റെ ബ്രാന്‍ഡ് മാറ്റി പരീക്ഷിക്കുക. ഒരുപക്ഷേ ചിലര്‍ക്ക് ചില തരത്തിലുള്ള ബ്രാന്‍ഡുകള്‍ പ്രശ്‌നമുണ്ടാക്കിയേക്കാം. അല്‍പം കൂടി ക്രീമിയായ വാക്‌സുകള്‍ വേദന കുറയ്ക്കാന്‍ സഹായിക്കും. 

അഞ്ച്...

കഴിയുന്നതും ആര്‍ത്തവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ വാക്‌സ് ചെയ്യുക. ആര്‍ത്തവത്തിന് ശേഷം വാക്‌സ് ചെയ്യുന്നത് കൂടുതല്‍ വേദനയും അസ്വസ്ഥതയുമുണ്ടാക്കും.

click me!