ശാരീരികമായ അസ്വസ്ഥതകള്‍ ആര്‍ത്തവത്തിന് മുന്നോടിയായിട്ട് തന്നെയാണ് വരുന്നതെന്ന് ഉറപ്പിക്കുക. അതിന് ശേഷവും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ നീണ്ടുനില്‍ക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കാണേണ്ടതുണ്ട്
ചില ദിവസങ്ങളില്‍ അകാരണമായ ക്ഷീണവും, മനപ്രയാസവും ഉത്കണ്ഠയുമെല്ലാം തോന്നാറുണ്ടോ? കൂട്ടത്തില്‍ സ്തനങ്ങള്‍ വേദനിക്കുകയും വിങ്ങുകയും കൂടി ചെയ്താല്‍... പേടിക്കേണ്ട. ഇതെല്ലാം ആര്‍ത്തവനാളുകള്‍ക്ക് മുമ്പ് കാണുന്ന ചില അസ്വസ്ഥതകള്‍ മാത്രമാകാം.
പ്രീ മെന്‍സ്ട്ര്വല്‍ സിൻഡ്രോം (പിഎംഎസ്) എന്നാണ് ആര്‍ത്തവത്തിന് മുമ്പുണ്ടാകുന്ന ഈ അസ്വസ്ഥകള്‍ പൊതുവേ അറിയപ്പെടുന്നത്. ഓരോരുത്തരിലും ഇത്തരം അസ്വസ്ഥതകള്‍ വ്യത്യസ്തമായിരിക്കും.
undefined
പിഎംഎസിന്‍റെ ചില ലക്ഷണങ്ങള്‍...
-വയര്‍ വീര്‍ത്തുകെട്ടുന്നത്
-വയറുവേദന
-സ്തനങ്ങളില്‍ വേദന
-ചില തരം ഭക്ഷണങ്ങളോടുള്ള ആസക്തി
-മലബന്ധം
-തലവേദന
-വയറിളക്കം
-ക്ഷീണം
ഇതിന് പുറമെ പല തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളും പിഎംഎസിന്‍റെ ഭാഗമായി ഉണ്ടായേക്കാം. ഇവ ഏതെല്ലാമെന്ന് നോക്കാം...
-ശബ്ദത്തിനോടോ വെളിച്ചത്തിനോടോ തോന്നുന്ന വിരക്തി
-എപ്പോഴും അസ്വസ്ഥതപ്പെടുന്നത്
-ഉറക്കത്തില്‍ വരുന്ന മാറ്റങ്ങള്‍
-ഉത്കണ്ഠ
-നിരാശ
-അകാരണമായ ദുഖം
-വൈകാരികമായ വ്യതിയാനങ്ങള്‍
ശാരീരികമായ അസ്വസ്ഥതകള്‍ ആര്‍ത്തവത്തിന് മുന്നോടിയായിട്ട് തന്നെയാണ് വരുന്നതെന്ന് ഉറപ്പിക്കുക. അതിന് ശേഷവും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ നീണ്ടുനില്‍ക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കാണേണ്ടതുണ്ട്. കാരണം മറ്റെതെങ്കിലും അസുഖങ്ങളുടെ ഭാഗമായും ഇത്തരം ശാരീരിക പ്രശ്നങ്ങള്‍ നേരിട്ടേക്കാം.