മുഖസൗന്ദര്യം വർധിപ്പിക്കാനായി ഇന്ന് എല്ലാവരും മേക്കപ്പ് ചെയ്യാറുണ്ട്. എന്നാല്‍ മേക്കപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളില്‍ പല തരത്തിലുളള അപകടങ്ങളും ഒളിഞ്ഞിരിക്കുന്നു. അതിനാല്‍ മേക്കപ്പ് ചെയ്യുമ്പോള്‍ ഇവ ശ്രദ്ധിക്കുന്നത് നല്ലതാണ്.
മുഖസൗന്ദര്യം വർധിപ്പിക്കാനായി ഇന്ന് എല്ലാവരും മേക്കപ്പ് ചെയ്യാറുണ്ട്. എന്നാല്‍ മേക്കപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളില്‍ പല തരത്തിലുളള അപകടങ്ങളും ഒളിഞ്ഞിരിക്കുന്നു. അതിനാല്‍ മേക്കപ്പ് ചെയ്യുമ്പോള്‍ ഇവ ശ്രദ്ധിക്കുന്നത് നല്ലതാണ്. നല്ല ബ്രാന്‍റഡ് വസ്തുക്കള്‍ മാത്രം മേക്കപ്പിനായി തെരഞ്ഞെടുക്കുക. വാങ്ങുന്നതിന് മുമ്പ് തന്നെ ശരീരത്തില്‍ ഉപയോഗിച്ച് നോക്കുക.
മേക്കപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ കാലാവധി കഴിഞ്ഞോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. പ്രോഡക്റ്റ് വാങ്ങുമ്പോള്‍ മാത്രമല്ല ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോഴും എക്‌സ്‌പൈറി ഡേറ്റ് കഴിഞ്ഞിട്ടില്ല എന്ന് ഉറപ്പ് വരുത്തുക. മേക്കപ്പ് ചെയ്യാനുപയോഗിക്കുന്ന ബ്രഷ് വൃത്തിയാക്കാന്‍ പലരും ശ്രദ്ധിക്കാറില്ല. ക്ലെന്‍സര്‍ അല്ലെങ്കില്‍ ബേബി ഷാംപു ഉപയോഗിച്ച് മേക്കപ്പ് ബ്രഷ് വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.