ലിപ്‌സ്റ്റിക് സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകള്‍ ഇതൊന്ന് അറിഞ്ഞിരിക്കുക

By Web Desk  |  First Published Jun 17, 2018, 10:31 PM IST
  • ലിപ്‌സ്റ്റിക് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ജീവിതത്തിൽ ഒന്നര കിലോയോളം അത് അകത്താക്കുന്നുണ്ട്

പല പെണ്‍കുട്ടികളും ദിനവും ഉപയോഗിക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്. ചുവപ്പ്, പിങ്ക് അങ്ങനെ പല വര്‍ണ്ണത്തിലുളള ലിപ്സ്റ്റിക്കുകളും പെണ്‍കുട്ടികള്‍ ഉപയോഗിച്ചുവരുന്നു. അതും ബ്രാന്‍റഡ് തന്നെ ഉപയോഗിക്കുന്നവരാണ് അധികവും. എന്നാല്‍ ലിപ്സ്റ്റികില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് പലപ്പോഴും പെണ്‍കുട്ടികള്‍ക്ക്/ സ്ത്രീകള്‍ക്ക് അറിയില്ല. ലിപ്സ്റ്റിക് ദിവസവും ഇടുന്ന സ്ത്രീകള്‍ ജീവിതത്തില്‍ ഒന്നര കിലോയോളം അത് അകത്താക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിനാല്‍ പല പാര്‍ശ്വഫലങ്ങളും ഉണ്ടാകാം. 

ലിപ്സ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ശരീരത്തിലെ പല ഭാഗങ്ങളെയും മോശമായി ബാധിക്കാം. കരളിനെയും വൃക്കയെയും വരെ ഈ ഘടകങ്ങള്‍ ബാധിക്കും. ത്വക്ക് രോഗങ്ങള്‍ വരാനും അലര്‍ജിയുണ്ടാകാനും സാധ്യതയുണ്ട്. അതിനാല്‍ ലിപ്സ്റ്റിക് ഉപയോഗം കഴിഞ്ഞതിന് ശേഷം വായ് നന്നായി കഴികുക. 

Latest Videos

undefined


 

click me!