പ്ലസ്‌ടുവിന് ഒന്നാം റാങ്ക് നേടിയ ഈ മിടുക്കി വരുന്നത് ബുര്‍ഹാന്‍ വാണി പഠിച്ച സ്‌കൂളി‍ല്‍നിന്ന്

By Web Desk  |  First Published Jan 25, 2017, 7:19 AM IST

പാഠപുസ്‌തകം ഒഴിവാക്കി ബുര്‍ഹാന്‍ വാണി ബുര്‍ഹാന്‍ വാണി കൂട്ടാകാരെ തോക്കെടുക്കാന്‍ പഠിപ്പിച്ചപ്പോള്‍‍, ഷഹ്രീന, കൂട്ടുകാര്‍ക്ക് പുസ്‌തകങ്ങള്‍ സമ്മാനിച്ചു. ഓര്‍മ്മയില്ലേ ബുര്‍ഹാന്‍ വാണിയെ, 2016 ജൂലൈയില്‍ സുരക്ഷാസേന വധിച്ച ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍. ബുര്‍ഹാന്‍ വാണിയെ വധിച്ചതിനെത്തുടര്‍ന്ന് കശ്‌മീരില്‍ വ്യാപകമായി കലാപം പൊട്ടിപ്പുറപ്പെട്ടു. രൂക്ഷമായ ഏറ്റുമുട്ടലുകളുടെ നാളുകളാണ് പിന്നീട് കശ്‌മീര്‍ ജനത കണ്ടത്. ഈ ബുര്‍ഹാന്‍ വാണി കൊല്ലപ്പെട്ടതിനേത്തുടര്‍ന്ന്, ഇയാള്‍ പഠിച്ച സ്‌കൂള്‍ അഞ്ചുമാസത്തോളം അടച്ചിടേണ്ടിവന്നു. ഇതേ സ്‌കൂളില്‍ പ്ലസ്‌ടുവിന് പഠിച്ച ഷഹ്രീനയാണ് ഇന്ന് വാര്‍ത്തയിലെ താരം. പ്ലസ് ടു ഫലം വന്നപ്പോള്‍ ഒന്നാം റാങ്ക് നേടിയാണ് ഷഹ്രീന താരമായത്. അഞ്ഞൂറില്‍ 498 മാര്‍ക്ക് നേടിയാണ് ഈ കൊച്ചുമിടുക്കി ഉന്നതവിജയം കരസ്ഥമാക്കിയത്. രക്തരൂക്ഷിതമായ കലാപനാളുകളെയും ആരവര്‍ഷത്തോളം മുടങ്ങിപ്പോയ അദ്ധ്യാപനത്തെയും അതിജീവിച്ചാണ് സ്വന്തമായി പഠിച്ചാണ് ഷഹ്രീന ഉന്നതവിജയത്തിലേക്ക് ചുവടുവെച്ചത്. അതുതന്നെയാണ് ഈ മിടുക്കിയുടെ വിജയത്തിന് തിളക്കം കൂട്ടുന്നതും.

'

Latest Videos

എനിക്ക് പഠിക്കണമായിരുന്നു. മറ്റൊന്നും എന്റെ ചിന്തയിലില്ലായിരുന്നു. ഈ നിശ്ചയദാര്‍ഢ്യം കൊണ്ടാകണം, വീട്ടിന് മുന്നിലെ തെരുവില്‍നിന്നുള്ള വെടിയൊച്ചകളുടെയും ഗ്രനേഡുകളുടെ ഉഗ്രശബ്ദങ്ങള്‍ കേട്ടതേയില്ല'- ഷഹ്രീന പറയുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍, കശ്‌മീരില്‍ ബോര്‍ഡ് പരീക്ഷയില്‍ രണ്ടാം റാങ്ക് ആയിരുന്നു ഷഹ്രീനയ്‌ക്ക്. എന്നാല്‍ ഇത്തവണ ഷഹ്രീനയ്‌ക്ക് ഉന്നതവിജയം നേടാനാകുമോയെന്ന സംശയമായിരുന്നു മാതാപിതാക്കള്‍ക്ക്. തെരുവിലെ നിലയ്ക്കാത്ത പോരാട്ടങ്ങളും വെടിയൊച്ചകളുമായിരുന്നു അതിന് കാരണം. എന്നാല്‍ എല്ലാ ആശങ്കകളെയും അതിജീവിച്ചാണ് ഷഹ്രീനയുടെ ഒന്നാം റാങ്ക് ആ കൊച്ചുവീട്ടിലേക്ക് പടികയറി വന്നത്. കശ്‌മീരിലെ ത്രാല്‍ എന്ന സ്ഥലത്തെ ദാദ്സാറ എന്ന സ്ഥലത്താണ് ഷഹ്രീനയുടെ വീട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഈ കൊച്ചുഗ്രാമത്തില്‍നിന്ന് ബുര്‍ഹാന്‍ വാണി ഉള്‍പ്പടെ പന്ത്രണ്ടോളം ഭീകരരെയാണ് സുരക്ഷാസേന വധിച്ചിട്ടുള്ളത്. നിലയ്‌ക്കാത്ത ഏറ്റുമുട്ടല്‍ നടക്കുന്ന ഒരു ഗ്രാമത്തില്‍നിന്ന് കശ്‌മീരിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥിയായി മാറിയ ഷഹ്രീനയ്‌ക്ക് ഒറ്റ ആഗ്രഹം മാത്രമേ ബാക്കിയുള്ളു. ഇനിയുമേറെ പഠിക്കണം. പഠിച്ചു പഠിച്ചു വലിയൊരാളകണം. ജീവതത്തില്‍ എന്താകണമെന്ന ലക്ഷ്യമൊന്നും ഇപ്പോള്‍ ഷഹ്രീനയുടെ മനസിലില്ല.

click me!