ആര്‍ത്തവവിരാമ ശേഷവും ഇനി സ്വന്തം അണ്ഡത്താല്‍ ഗര്‍ഭിണിയാകാം

By Web Team  |  First Published Sep 16, 2018, 7:37 PM IST

അണ്ഡാശയങ്ങളില്‍ അണ്ഡോത്പാദനവും ഹോര്‍മോണ്‍ ഉത്പാദനവും നിലയ്ക്കുകയും അതിന്‍റെ ഫലമായി ആര്‍ത്തവം ഇല്ലാതാവുകയും ചെയ്യുന്ന ശാരീരികപ്രതിഭാസമാണ് ആര്‍ത്തവവിരാമം. ആര്‍ത്തവവിരാമം സംഭവിച്ചതിന് ശേഷവും ഗര്‍ഭിണിയാകണമെന്ന്  ആഗ്രഹിക്കുന്ന സ്ത്രീകളുണ്ട്. അവര്‍ക്കൊരു സന്തോഷ വാര്‍ത്ത. ആര്‍ത്തവവിരാമം വന്നവര്‍ക്കും ഇനി സ്വന്തം അണ്ഡത്താല്‍ ഗര്‍ഭിണിയാകാം എന്നാണ് വൈദ്യശാസ്ത്രത്തിന്‍റെ പുതിയ കണ്ടെത്തല്‍. 


 

അണ്ഡാശയങ്ങളില്‍ അണ്ഡോത്പാദനവും ഹോര്‍മോണ്‍ ഉത്പാദനവും നിലയ്ക്കുകയും അതിന്‍റെ ഫലമായി ആര്‍ത്തവം ഇല്ലാതാവുകയും ചെയ്യുന്ന ശാരീരികപ്രതിഭാസമാണ് ആര്‍ത്തവവിരാമം. ആര്‍ത്തവവിരാമം സംഭവിച്ചതിന് ശേഷവും ഗര്‍ഭിണിയാകണമെന്ന്  ആഗ്രഹിക്കുന്ന സ്ത്രീകളുണ്ട്. അവര്‍ക്കൊരു സന്തോഷ വാര്‍ത്ത. ആര്‍ത്തവവിരാമം വന്നവര്‍ക്കും ഇനി സ്വന്തം അണ്ഡത്താല്‍ ഗര്‍ഭിണിയാകാം എന്നാണ് വൈദ്യശാസ്ത്രത്തിന്‍റെ പുതിയ കണ്ടെത്തല്‍. ആര്‍ത്തവ വിരാമം സംഭവിച്ച സ്ത്രീകളുടെ അണ്ഡാശയത്തിലെ വിത്തു കോശമുപയോഗിച്ചാണ് ഈ ചികിത്സ നടത്തുന്നത്.

Latest Videos

ദില്ലിയിലെ സ്റ്റെംജന്‍ തെറാപ്യൂട്ടിക് എന്ന സ്ഥാപനമാണ്‌ ഈ ചികിത്സ പരീക്ഷിച്ചത്. ജോലിത്തിരക്കിനാല്‍ ഗര്‍ഭധാരണം വൈകിപ്പിച്ച 35 വയസ്സുള്ള രുചി എന്ന് സ്ത്രീയിലായിരുന്നു ആദ്യ പരീക്ഷണം നടത്തിയത്. ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹിച്ചപ്പോഴേക്കും രുചിക്ക് ആര്‍ത്തവം നിലച്ചിരുന്നു. അപ്പോഴാണ് വിത്തുകോശ ചികിത്സയെക്കുറിച്ച് രുചി അറിയുന്നത്. ചികിത്സയിലൂടെ അണ്ഡാശയത്തിന്റെ പ്രവര്‍ത്തനം പഴയതുപോലെയായി. അണ്ഡോത്പാദനവും തുടങ്ങി. വൈകാതെ അവര്‍ ഗര്‍ഭിണിയാവുകയായിരുന്നു.

click me!