ഈ പൊലീസ് ഉദ്യോ​ഗസ്ഥയാണ് ഇപ്പോഴത്തെ താരം

By Web Team  |  First Published Aug 21, 2018, 11:44 PM IST
  • ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ട കൈക്കുഞ്ഞിനെ മുലയൂട്ടുകയും പരിചരിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥയെ സർക്കാർ പ്രമോഷന്‍ നല്‍കി ആദരിച്ചു. അര്‍ജന്റീനിയന്‍ പൊലീസില്‍ ഉദ്യോഗസ്ഥയായ സെലസ്റ്റീന്‍ ജാക്വലിന്‍ എന്ന യുവതിയെയാണ് ആദരിച്ചത്. 

ബ്യൂണസ് അയേഴ്‌സ്: ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ട കൈക്കുഞ്ഞിനെ മുലയൂട്ടുകയും പരിചരിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥയെ സർക്കാർ പ്രമോഷന്‍ നല്‍കി ആദരിച്ചു. അര്‍ജന്റീനിയന്‍ പൊലീസില്‍ ഉദ്യോഗസ്ഥയായ സെലസ്റ്റീന്‍ ജാക്വലിന്‍ എന്ന യുവതിയെയാണ് ആദരിച്ചത്. ബ്യൂണസ് അയേഴ്‌സിലെ ഒരു കുട്ടികളുടെ ആശുപത്രിയില്‍ സുരക്ഷ ഡ്യൂട്ടിയിലിരിക്കവെയാണ് ജാക്വലിന്‍ മനുഷ്യത്വപരമായ ഇടപെടല്‍ നടത്തിയത്. കുഞ്ഞ് ഉച്ചത്തിൽ കരയുന്ന ശബ്ദം കേട്ട്  ജാക്വലിന്‍ നഴ്സിനോട് കുട്ടിയെ എടുത്തോട്ടെയെന്ന് ചോദിക്കുകയായിരുന്നു. 

Latest Videos

തുടര്‍ന്ന് ജാക്വലിന്‍ കുഞ്ഞിനെ മുലയൂട്ടി പരിചരിക്കുകയായിരുന്നു. ഇതോടെ കുഞ്ഞ് കരച്ചില്‍ നിര്‍ത്തി ശാന്തമാവുകയും ചെയ്തു. സമീപത്തുണ്ടായ ഒരു യുവാവ് ഇതിന്റെ ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ വൈറലായിരിക്കുകയാണ് ജാക്വലിന്‍. ഒട്ടേറെ അഭിനന്ദനങ്ങളാണ് ജാക്വലിനെ തേടിയെത്തുന്നത്. സെര്‍ജന്റ് എന്ന പദവിയിലേക്കാണ് അര്‍ജന്റീനിയന്‍ സര്‍ക്കാര്‍ ജാക്വലിനയ്ക്ക് പ്രമോഷന്‍ നല്‍കിയിരിക്കുന്നത്. അവന്റെ കരച്ചിൽ കേൾക്കാതിരിക്കാനായില്ല. ആ കുഞ്ഞിനെ മുലയൂട്ടാന്‍ തനിക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ലെന്ന് ജാക്വലിന്‍ പറഞ്ഞു.
 

click me!