അലാറം വെച്ചുണര്‍ന്ന് ഫോണ്‍ പരിശോധിക്കുന്നവര്‍; മധ്യവയസ്‌കകള്‍ മൊബൈല്‍ അടിമകളെന്ന് പഠനം

By Web Team  |  First Published Sep 10, 2018, 2:14 PM IST

മധ്യവയ്‌സ്‌കരായ സ്ത്രീകള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ അടിമത്തം കൂടുന്നതായി പഠനം .  ലണ്ടനിലെ 'മേരി ക്ലെയര്‍' മാഗസിന്‍ നടത്തിയ സര്‍വേയിലാണ് മധ്യവയസ്‌കരായ സ്ത്രീകള്‍ക്ക് അവരുടെ ഫോണുമായി ഏറെ നേരം അകന്നിരിക്കാന്‍ സാധിക്കാതായിട്ടുണ്ടെന്ന് കണ്ടെത്തിയത്. രാത്രിയില്‍ അലാറം വെച്ച് ഉണര്‍ന്ന് ഫോണ്‍ പരിശോധിക്കാറുണ്ടെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത സ്ത്രീകള്‍ വ്യക്തമാക്കി.


ലണ്ടന്‍: മധ്യവയ്‌സ്‌കരായ സ്ത്രീകള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ അടിമത്തം കൂടുന്നതായി പഠനം .  ലണ്ടനിലെ 'മേരി ക്ലെയര്‍' മാഗസിന്‍ നടത്തിയ സര്‍വേയിലാണ് മധ്യവയസ്‌കരായ സ്ത്രീകള്‍ക്ക് അവരുടെ ഫോണുമായി ഏറെ നേരം അകന്നിരിക്കാന്‍ സാധിക്കാതായിട്ടുണ്ടെന്ന് കണ്ടെത്തിയത്. രാത്രിയില്‍ അലാറം വെച്ച് ഉണര്‍ന്ന് ഫോണ്‍ പരിശോധിക്കാറുണ്ടെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത സ്ത്രീകള്‍ വ്യക്തമാക്കി.

മധ്യവയസ്‌കരായ മൂന്നില്‍ രണ്ടു പേര്‍ ഫോണ്‍ അടിമകളാണെന്ന് പഠനം വിശദമാക്കുന്നു. ഇടയ്ക്കിടെ മൊബൈല്‍ ഫോണ്‍ എടുത്ത് സമൂഹമാധ്യമ അപ്‌ഡേറ്റുകള്‍ പരിശോധിക്കുക, മെസേജുകള്‍ നോക്കുക എന്നിവ ഈ പ്രായക്കാര്‍ക്കിടയില്‍ കൂടുതലാണ്. മിനുട്ടുകള്‍ക്കിടയില്‍ ഫോണ്‍ മെസേജുകള്‍ പരിശോധിക്കുന്നവരാണ് ഇവര്‍. 

Latest Videos

undefined

സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുന്നതിനേക്കുറിച്ച് ഇത്തരക്കാര്‍ക്ക് ആലോചിക്കാന്‍ പോലും സാധിക്കില്ല. സുഹൃത്തുക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കു വെക്കുന്ന നല്ല കാര്യങ്ങളെക്കുറിച്ച് ഈ പ്രായക്കാരികള്‍ക്ക് അസൂയ തോന്നുന്നതായി പഠനത്തിന്റെ ഭാഗമായി നടത്തിയ സര്‍വേ വ്യക്തമാക്കുന്നു.

സ്വയം മോശമായി കരുതാന്‍ സമൂഹമാധ്യമങ്ങളിലെ ചില പോസ്റ്റുകള്‍ കാരണമായിട്ടുണ്ടെന്നും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പറയുന്നു. തങ്ങളുടെ ആത്മവിശ്വാസത്തെ സമൂഹമാധ്യമങ്ങള്‍ കുറച്ചിട്ടുണ്ടെന്നും ഇവര്‍ പ്രതികരിച്ചു. ചുറ്റുമുള്ളവരോട് സംസാരിക്കുന്നതിനേക്കാള്‍ ഫോണുമായി ചിലവിടാനാണ് താല്‍പര്യമെന്നും സര്‍വ്വേയില്‍ പങ്കെടുത്ത 23 ശതമാനം പേര്‍ വിശദമാക്കി. 

സ്മാര്‍ട്ട് ഫോണുകള്‍ ഉറക്കത്തെ ബാധിക്കുന്നെന്ന് നേരത്തെ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

click me!