ലോസ് ആഞ്ചലസ്: പതിമൂന്ന് വർഷം മുന്‍പ് ഒരു വാഹനാപകടമാണ് അവളുടെ ജീവിതത്തെ മാറ്റിമറിച്ചത്. കാറിലേക്ക് കയറാനായി റോഡിലേക്കിറങ്ങിയ അവളുടെ കാലുകളിലൂടെ ടാക്സിക്കാർ കയറി ഇറങ്ങുകയായിരുന്നു.അതുവരെ യു എസ്സിലെ സാന്‍ഫ്രാന്‍സിസ്കോയുടെ നഗരജീവിതത്തില്‍ അലിഞ്ഞുചേര്‍ന്ന് ജീവിച്ചിരുന്ന പെണ്‍കുട്ടിയായിരുന്നു ഡാനിയേലെ പെരസ് എന്ന 20കാരി.
ലോസ് ആഞ്ചലസ് സ്വദേശിനിയായ പെരസ് ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായാണ് സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പോയത്. അവിടെ സാന്‍ഫ്രാന്‍സിസ്കോ സംസ്ഥാന സർവകലാശാലയിലായിരുന്നു പഠനം. കാറപകടത്തില്‍ ഇരുകാലുകളും പെരസ്സിന് നഷ്‍ടമായി. എന്നാല്‍ അവള്‍ തളര്‍ന്നില്ല. ആശ്രുപത്രി വിട്ട് അടുത്തമാസം തന്നെ അവള്‍ തന്‍റെ കൂട്ടുകാർക്കൊപ്പം പുറത്തേക്കെത്തിത്തുടങ്ങി. അവളുടെ വാക്കുകളില്‍ പറഞ്ഞാല്‍ " എനിക്ക് സ്വയം യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കണമായിരുന്നു, എനിക്ക് പഴയത്പോലെ ആകണമായിരുന്നു"
undefined
എന്നാല്‍ 13 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് അവള്‍ ഏറ്റവും ആത്മവിശ്വാസമുളള പെണ്‍കുട്ടിയാണ്. മൂന്ന് വര്‍ഷം മുന്‍പ് അവള്‍ കോമഡി ക്ലമ്പെന്ന കൂട്ടായ്മയിലെത്തിച്ചേര്‍ന്നു. അവളുടെ കൂട്ടുകാര്‍ക്കൊപ്പം കോമസി ഷോയുമായി ലോസ് ആഞ്ചലസ് മുഴുവന്‍ കറങ്ങി. ഷോ കുറച്ച് നാളുകള്‍ക്കകം പ്രശസ്തമായി തീര്‍ന്നു. അവളുടെ കുറവുകളെല്ലാം മറന്ന് അവള്‍ വേദികളില്‍ ആടുകയും പാടുകയും സദസ്യരെ കുടുകുടെ ചിരിപ്പിക്കുകയും ചെയ്തു.
2015 ല്‍ "ദ പ്രൈസ് ഇസ് റൈറ്റ്" എന്ന വീഡിയോ വൈറലായി. ഒപ്പം പെരസ് രാജ്യത്തിന്‍റെ പുതിയ താരവുമായി. പ്രശ്സ്തമായ "ജിമ്മി കിമ്മേല്‍ ലൈവില്‍" അവള്‍ അതിഥിയായും എത്തി. ഇനി ലോസ് ആഞ്ചല്‍സിലും പരിസരത്തും പെരസ് പോകാത്ത വേദികളില്‍ അവളെ അറിയാത്തവരായി ആരുമില്ല. പെരസ് തന്‍റെ കോമഡി ക്ലബിന്‍റെ പരിപാടികളുമായി മുന്നോട്ട് തന്നെ പോകുന്നു. വാഹനാപകടങ്ങളില്‍ തളര്‍ന്നിരിക്കുന്നവര്‍ക്ക് ശക്തമായ ആത്മവിശ്വാസത്തിന്റെ പ്രതീകമായി പെരസ് നിറഞ്ഞുനില്‍ക്കുന്നു.