ഇവള്‍ സാറ; ഇംഗ്ലണ്ടില്‍ ചരിത്രം മാറ്റിയെഴുതിയ മുസ്ലീം വനിത...

By Web Team  |  First Published Sep 5, 2018, 4:58 PM IST

'മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ വസ്ത്രധാരണം ഒരിക്കലും ഒരു പ്രശ്‌നമാകേണ്ട കാര്യമില്ല. അത് പ്രശ്‌നമായി കരുതുന്നവര്‍ക്ക് കൂടി കാണാനാണ് ഞാനീ വഴി തെരഞ്ഞെടുത്തത്'
 


ലണ്ടന്‍: പാക്കിസ്ഥാന്‍ സ്വദേശിയായ സാറ ഇഫ്തിക്കര്‍ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടാണ് ഇംഗ്ലണ്ടിലെത്തുന്നത്. ഹഡേഴ്‌സ്ഫീല്‍ഡ് സര്‍വകലാശാലയില്‍ നിയമവിദ്യാര്‍ത്ഥിയായ സാറ ഇപ്പോള്‍ ഇംഗ്ലണ്ടില്‍ ചരിത്രം മാറ്റിയെഴുതുകയാണ്. 

സര്‍വകലാശാലയില്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ ഒന്നാമതായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇരുപതുകാരിയായ സാറയുടെ ജീവിതം മാറിയത്. മോഡലിംഗിനോട് നേരത്തേ താല്‍പര്യമുണ്ടായിരുന്ന സാറ തുടര്‍ന്ന് മിസ് ഇംഗ്ലണ്ട് സ്ഥാനത്തേക്ക് മത്സരിക്കുകയായിരുന്നു. മത്സരത്തിന്റെ അവസാന റൗണ്ടിലെത്തിയിരിക്കുകയാണ് സാറയിപ്പോള്‍. 

Latest Videos

undefined

ഇതൊന്നുമല്ല സാറയെ ചരിത്രത്തോട് ചേര്‍ത്തെഴുതാന്‍ ഇംഗ്ലണ്ടിനെ നിര്‍ബന്ധിപ്പിക്കുന്നത്. തന്റെ പരമ്പരാഗത വസ്ത്രരീതിയായ ഹിജാബ് മാറ്റാതെയാണ് സാറ മത്സരവേദികളില്‍ പ്രത്യക്ഷപ്പെടാറ്. മിസ് ഇംഗ്ലണ്ട് ഫൈനല്‍ വേദിയിലും സാറ ഹിജാബ ധരിച്ചായിരിക്കും എത്തുക. 

'ഇതൊന്നും ഞാന്‍ പ്രതീക്ഷിച്ചതല്ല. പക്ഷേ, ഇപ്പോള്‍ അഭിമാനം തോന്നുന്നുണ്ട്. ഒരു സാധാരണക്കാരിയാണ് ഞാന്‍. എനിക്ക് പോലും ഈ മത്സരത്തില്‍ പങ്കെടുക്കാനുള്ള സാഹചര്യം കിട്ടി. മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ വസ്ത്രധാരണം ഒരിക്കലും ഒരു പ്രശ്‌നമാകേണ്ട കാര്യമില്ല. അത് പ്രശ്‌നമായി കരുതുന്നവര്‍ക്ക് കൂടി കാണാനാണ് ഞാനീ വഴി തെരഞ്ഞെടുത്തത്'- സാറ പറഞ്ഞു. 

മോഡലിംഗിലെ താല്‍പര്യത്തിന് പുറമേ ഒരു നല്ല മേക്കപ്പ് ആര്‍ടിസ്റ്റ് കൂടിയാണ് സാറ. പതിനാറാം വയസ്സ് മുതല്‍ തന്നെ മേക്കപ്പും വസ്ത്രം ഡിസൈന്‍ ചെയ്യലുമെല്ലാം സാറ പ്രൊഫഷണലായി എടുത്തുതുടങ്ങി. ഇന്സ്റ്റഗ്രാമിലും സജീവമാണ് സാറ. 'ജീവിതം എന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് അറിയില്ല. എങ്കിലും സന്തോഷവും അഭിമാനവും തോന്നുന്നു'- സാറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
 

click me!