വെള്ളി ആഭരണങ്ങൾ അണിയുന്നവരാണോ നിങ്ങൾ? എന്നാൽ സൂക്ഷിക്കുക. മഴക്കാലത്ത് അവ നന്നായി സൂക്ഷിച്ചില്ലെങ്കിൽ ആഭരണങ്ങളുടെ മാത്രമല്ല, അതുവഴി നിങ്ങളുടെയും നിറവും മങ്ങും. വെള്ളി ആഭരണങ്ങൾ ഉപയോഗിക്കുമ്പോഴും സൂക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ...
പ്രത്യേകം ബാഗുകളിൽ സൂക്ഷിക്കുക
വെള്ളി ആഭരണങ്ങൾ പ്രത്യേകം ബാഗുകളിൽ സിലിക്ക ജെൽ പാക്കറ്റുകൾ സഹിതം സൂക്ഷിക്കുക. സിലിക്ക ജെൽ അന്തരീക്ഷരത്തിൽ നിന്നുണ്ടാകുന്ന ഇൗർപ്പത്തെ വലിച്ചെടുക്കുകയും ആഭരണങ്ങൾ കറുത്തുപോകാതിരിക്കാൻ സഹായിക്കുകയും ചെയ്യും. ആഭരണങ്ങൾ ഉണക്കി സൂക്ഷിക്കാൻ പേപ്പർ ടിഷ്യൂ ഉപയോഗിച്ചാൽ വര വീഴാനുള്ള സാധ്യത ഏറെയാണ്. അതിനാൽ കോട്ടൺ ഉപയോഗിക്കുന്നതാണ് ഉത്തമം.
undefined
നനവും ഇൗർപ്പവും ഒഴിവാക്കുക
ഇൗർപ്പവും കുറഞ്ഞ ഉൗഷ്മാവ് ഉള്ളതുമായ സ്ഥലങ്ങളിൽ ഇവ സൂക്ഷിക്കാതിരിക്കുക. പരസ്പരം ഉരസുന്ന രീതിയിൽ സൂക്ഷിക്കാതിരിക്കുക. മഴക്കാലത്ത് ഇൗർപ്പം കൂടുതലും അന്തരീക്ഷ ഉൗഷ്മാവ് കുറഞ്ഞുമിരിക്കും. ഇത് ആഭരണങ്ങളെ പ്രതികൂലമായി ബാധിക്കും.
ജലസാന്നിധ്യം വേണ്ട
കുളിക്കുന്നതിനും കൈ കഴുകുന്നതിനും മുമ്പ് ആഭരണങ്ങൾ അഴിച്ചുവെക്കുന്നതാണ് നല്ലത്. മഴയത്ത് പുറത്തുപോകുമ്പോഴും അവ കഴിവതും ഒഴിവാക്കുക.
സ്ഥിരമായി വൃത്തിയാക്കുക
മഴക്കാലത്ത് വെള്ളി ആഭരണങ്ങൾ കറുത്തുപോകുന്ന പ്രവണതയുണ്ട്. ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് കഴുകുന്നത് നന്നായിരിക്കും. നേരിയ കോട്ടണും ഇളം ചൂടുള്ള വെള്ളവും ഉപയോഗിക്കുക. കോട്ടൺ ഉപയോഗിച്ച് തന്നെ തുടച്ച് ഉണക്കി സൂക്ഷിക്കുക.
കരുതലോടെ സൂക്ഷിക്കുക
പുറം ഭാഗം കടുപ്പമുള്ളതും അകം മൃദുവായതുമായ പെട്ടിയിൽ സൂക്ഷിക്കുക. ഇത് പുറമെ നിന്നുള്ള സമ്മർദത്തിൽ ആഭരണം കേടാകാതെ സൂക്ഷിക്കാൻ വഴിയൊരുക്കും.