അമ്മയും കുഞ്ഞും തമ്മിലുളള ബന്ധം വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാന്‍ കഴിയില്ല. ഒരു കുഞ്ഞിന് തന്‍റെ അമ്മയോളം വരില്ല ആരും. ഒരമ്മ സ്വന്തം കുഞ്ഞിനോട് കാണിക്കുന്ന സ്നേഹവും കരുതലുമാണ് ലോകത്തിലെ ഏറ്റവും വലിയ സത്യം. എന്നാല്‍ കുഞ്ഞുങ്ങളോട് അറിയാതെ പോലും അമ്മമാര്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അവ നോക്കാം.
undefined
1. വായില്‍ പാല്‍ക്കുപ്പി വെച്ച് ഉറക്കരുത്
കുഞ്ഞിന് ഒരിക്കലും വായില്‍ പാല്‍ക്കുപ്പി വെച്ച് ഉറങ്ങാന്‍ അനുവദിക്കരുത്. കുപ്പിയില്‍ പാല്‍ കൊടുക്കുമ്പോള്‍, അത് കുടിച്ചുകൊണ്ട് കുഞ്ഞ് ഉറങ്ങാറുണ്ട്. പാല്‍ മുഴുവന്‍ കുടിച്ചുകഴിഞ്ഞാലും കുപ്പിയുടെ നിബിള്‍ വായില്‍ത്തന്നെ വെക്കും. അത് എടുത്താല്‍ കുഞ്ഞ് ഉണരുമെന്ന് കരുതിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇത് കുഞ്ഞിന്‍റെ പുതിയതായി വരുന്ന പല്ലിന്‍റെ ഇനാമലിന് ദോഷകരമാണ്. കൂടാതെ പാല്‍ മൂക്കിലോട്ട് കേറാനോ മറ്റും സാധ്യതയുമുണ്ട്. മുലയൂട്ടുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കുക. കുഞ്ഞ് ഉറങ്ങിക്കഴിഞ്ഞാല്‍ മുലയൂട്ടാതിരിക്കുക.
2. ബേബിഫുഡ് ലഘൂകരിച്ച് നല്‍കരുത്
ബേബിഫുഡ് ചൂടുവെള്ളം ചേര്‍ത്തുനല്‍കുന്ന പതിവുണ്ട്. അത് അത്ര നല്ലതല്ല. കുഞ്ഞിന് ആവശ്യത്തിന് പോഷണം ലഭിക്കുന്നതിനാണ് ബേബിഫുഡ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ അതില്‍ വെള്ളം ചേര്‍ക്കുമ്പോള്‍ അതിന്‍റെ ഗുണം കുറയുകയും ചെയ്യുന്നു. പരമാവധി കുഞ്ഞിന് മുലപ്പാല്‍തന്നെ നല്‍കുക. അതിനു സാധിക്കാതെ വരുമ്പോള്‍ മാത്രം ബേബിഫുഡ് നല്‍കിയാല്‍ മതി.
3. കുഞ്ഞിനെ ദേഹത്തു കിടത്തി ഉറക്കരുത്
കുഞ്ഞിന് അമ്മയോ അച്ഛനോ ദേഹത്തോ, വശത്തോ കിടത്തി ഉറക്കുന്ന പതിവുണ്ട്. അങ്ങനെ ചെയ്യാതിരിക്കുക. ചിലപ്പോള്‍ കുഞ്ഞിന് ശ്വാസതടസം അനുഭവപ്പെടുകയും സിഡ്സ്(സഡന്‍ ഇന്‍ഫന്‍റ് ഡെത്ത് സിന്‍ഡ്രോം) എന്ന അവസ്ഥവഴി മരണം സംഭവിക്കുകയും ചെയ്യും. കുഞ്ഞിന് സ്വതന്ത്രമായും നന്നായി ശ്വസിച്ചും ഉറങ്ങാനുള്ള അവസരമൊരുക്കുക.
4. കുഞ്ഞിന് തലയിണ വേണ്ട
കുഞ്ഞിന് നന്നായ ഉറങ്ങാന്‍ ചിലര്‍ തലയിണ വെച്ചുകൊടുക്കാറുണ്ട്. കുഞ്ഞിന് ശ്വാസതടസം അനുഭവപ്പെടുകയും സിഡ്സ്(സഡന്‍ ഇന്‍ഫന്‍റ് ഡെത്ത് സിന്‍ഡ്രോം) എന്ന അവസ്ഥവഴി മരണം സംഭവിക്കാനും ചിലപ്പോള്‍ ഇത് ഇടയാക്കും.
5. കുഞ്ഞിനെ കരയാന്‍ അനുവദിക്കാതിരിക്കുക
കുഞ്ഞ് കരയുമ്പോള്‍, അത് മാറ്റാനുള്ള ശ്രമമാകും അമ്മമാര്‍ നടത്തുക. എന്നാല്‍ അതുവേണ്ട. കരച്ചില്‍ കുഞ്ഞിന്‍റെ ഉള്ളില്‍നിന്നുള്ള ആശയസംവദനമാണ്. കരയുന്നത് തടസപ്പെടുത്തുന്നത് കുഞ്ഞിന്റെ മാനസികവും ബുദ്ധിപരവുമായ വളര്‍ച്ചയെ ബാധിക്കും.