ആരോഗ്യമുളള കുഞ്ഞ് ജനിക്കണമെന്ന് ആഗ്രഹിക്കാത്ത സ്ത്രീകള്‍ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഗര്‍ഭക്കാലം വളരെയധികം ശ്രദ്ധയോടെ നോക്കികാണണം. ആരോഗ്യമുള്ള കുഞ്ഞ് ജനിക്കാന്‍ ഗര്‍ഭിണികള്‍ ഭക്ഷണത്തില്‍ കുറച്ച് ശ്രദ്ധ നല്‍കുന്നത് നല്ലതാണ്. ഗര്‍ഭിണികള്‍ ഈ സമയത്ത് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഉണ്ട്. അതുപോലെതന്നെ, ചെയ്യാന്‍ പാടില്ലാത്തതായി ചില കാര്യങ്ങളും ഉണ്ട്. ഗര്‍ഭിണികള്‍ക്ക് കഞ്ചാവ് വലിക്കാമോ?
ഗര്‍ഭിണികള്‍ കഞ്ചാവ് വലിച്ചാല്‍ ജനിക്കുന്ന കുഞ്ഞിന്‍റെ ഭാരം കുറയുമെന്നാണ് പുതിയ പഠനം. ചൈല്‍ഡ് ഡവലപ്പ്മെന്‍റാണ് പഠനം നടത്തിയത്. കഞ്ചാവ് ഉപയോഗിക്കാത്ത സ്ത്രീകളിലും ഇവ ഉപയോഗിക്കുന്നവരിലും നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. കുഞ്ഞിന് മൂന്ന് ആഴ്ച മാത്രം പ്രായമുളളപ്പോള്‍ പുകയിലയും കഞ്ചാവും ഉപയോഗിച്ച ഗര്‍ഭിണികള്‍ക്ക് ജനിച്ച കുഞ്ഞുങ്ങള്‍ക്ക് മറ്റുളളവരെക്കാള്‍ തൂക്കകുറവ് ഉണ്ടായതായി കണ്ടെത്തി. 250 കുഞ്ഞുങ്ങളിലും അമ്മമാരിലും നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
അതുപോലെതന്നെ, കഞ്ചാവ് വലിക്കുന്ന ഗര്‍ഭിണികള്‍ക്ക് പെട്ടെന്ന് ദേഷ്യം വരാനും സങ്കടം വരാനും കാരണമാകുന്നു. ഗര്‍ഭാവസ്ഥയെന്നത് ശാരീരികവും മാനസികവുമായ മാറ്റങ്ങളുടെ സമയമാണ്. ഗര്‍ഭിണികള്‍ക്ക് പെട്ടെന്ന് വൈകാരികമായ മാറ്റങ്ങളുമുണ്ടാവും. ഗര്‍ഭാവസ്ഥയില്‍ സന്തോഷമായിരിക്കുകയെന്നത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് നല്ലതാണെന്നാണ് ഗവേഷകര്‍ പറയുന്നു.