അമ്മയില്ലാത്ത ആദ്യത്തെ പിറന്നാളിന് ജാന്‍വി കപൂറിന്‍റെ കുറിപ്പ് കണ്ണ് നിറയാതെ ആർക്കും വായിക്കാനാകില്ല. ചലചിത്ര മേഖലയിലുള്ളവരെയും ആരാധകരേയും ഒരേ പോലെ ഏറെ വിഷമിപ്പിച്ച വാര്‍ത്തയായിരുന്നു ശ്രീദേവിയുടെ മരണം. മാര്‍ച്ച് ഏഴ്- ജാന്‍വിയുടെ പിറന്നാള്‍. ശ്രീദേവി യാത്ര പറഞ്ഞ് രണ്ടാഴ്ച തികയും മുമ്പ് എത്തിയ തന്‍റെ പിറന്നാളിന് അമ്മയുടെ ഓര്‍മ്മകളാണ് ജാന്‍വി സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചത്. ശ്രീദേവിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മൂത്ത മകളായ ജാന്‍വിയുടെ സിനിമാപ്രവേശം. അതുകാണാന്‍ കഴിയാതെ പോയ അമ്മയ്ക്കായി മകളുടെ കുറിപ്പ് ആരാധകര്‍ കണ്ണീരോടെ വായിച്ചു.
ജാൻവിയുടെ കുറിപ്പ് വായിക്കാം.
undefined
എന്‍റെ ഈ പിറന്നാളിന് എനിക്ക് നിങ്ങളോട് ഒന്ന് മാത്രമേ പറയാനുളളൂ. നിങ്ങളുടെ മാതാപിതാക്കളെ സ്നേഹിക്കുക. ആ സ്നേഹം അവരോടൊപ്പം അനുഭവിക്കുക, അവരാണ് നിങ്ങളെ സൃഷ്ടിച്ചത്, അവര്‍ക്കായി നിങ്ങളെ തന്നെ സമര്‍പ്പിക്കുക. എന്‍റെ അമ്മയോട് നിങ്ങൾ കാണിച്ചിരുന്ന സ്നേഹവും ബഹുമാനവും തുടരുക, അമ്മയെ എല്ലാവരും ഓർക്കണം, അമ്മയുടെ ആത്മാവിന് വേണ്ടി പ്രര്‍ഥിക്കണം.
മറ്റൊരു കാര്യം നിങ്ങള്‍ അറിയേണ്ടത്, എന്‍റം അമ്മ അച്ഛന് നല്‍കിയ സ്‌നേഹം, അത് പറഞ്ഞറിയിക്കാനാവാത്തതാണ്. അത് പോലൊരു സ്നേഹം വേറെയില്ല.ഇത്രയ്ക്കും സന്തോഷം നിറഞ്ഞതും ഇത്രയും സ്നേഹമുളള, പരസ്പരം സമര്‍പ്പിക്കപ്പെട്ട രണ്ട് പേര്‍ വേറെയില്ല. ദയവായി അതിനെ ബഹുമാനിക്കുക. ആ ബന്ധത്തിനെ കളങ്കപ്പെടുത്തുന്നത് അത്യന്തം വേദനയുളവാക്കുന്നതാണ്. അതിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കേണ്ടതായും ലോകത്തിന് അത് കാണിച്ചു കൊടുക്കേണ്ടതുമാണ്. അമ്മയ്ക്ക് മാത്രമല്ല ആ സ്ത്രീയെ ചുറ്റിപ്പറ്റി മാത്രം ജീവിച്ച ഒരാൾക്കും അവരുടെ സ്നേഹത്തിന്റെ ബാക്കിപത്രമായ രണ്ടു മക്കള്‍ക്കും വേണ്ടിയാണ്. എനിക്കും ഖുശിക്കും ഞങ്ങളുടെ അമ്മയെ ആണ് നഷ്ടമായത്. പക്ഷെ ഞങ്ങളുടെ പപ്പയ്ക്ക് അദ്ദേഹത്തിന്റെ ജീവൻ തന്നെയാണ് നഷ്ടപ്പെട്ടത്. അവര്‍ ഒരു അഭിനേത്രി, ഭാര്യ, അമ്മ എന്നതിനേക്കാളുമൊക്കെ വലുതായിരുന്നു. ഈ വേഷങ്ങളിലൊക്കെ അവരായിരുന്നു ഏറ്റവും മികച്ചതും. സ്നേഹം കൊടുക്കുക, സ്വീകരിക്കുക എന്നതായിരുന്നു അമ്മ ജീവിതത്തില്‍ ചെയ്തിരുന്നത്.
അമ്മയ്ക്ക് നിരാശ, അസൂയ എന്നിവ എന്താണെന്ന് പോലും അറിയില്ലായിരുന്നു.നമ്മുക്കും അങ്ങനെ ഉള്ളിൽ നന്മയുള്ളവരാകാം. അങ്ങനെയായാൽ താന്‍ മരിച്ചെങ്കിലും എന്തെങ്കിലും നൽകാനായല്ലോ എന്നോര്‍ത്ത് അമ്മ സന്തോഷിക്കും. ഈ കുറച്ച് ദിവസങ്ങളില്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് നൽകിയ എല്ലാ പിന്തുണയ്ക്കും നന്ദി. അത് ഞങ്ങള്‍ക്ക് നല്‍കിയ പ്രതീക്ഷയും ധൈര്യവും വലുതാണ്... നന്ദി .
എന്‍റെ ഉള്ളില്‍ എന്നെ കാര്‍ന്നു തിന്നുന്ന ഒരു ശൂന്യതയുണ്ട്. പക്ഷേ എനിക്ക് അതുമായി പൊരുത്തപ്പെട്ട് ജീവിക്കാനറിയാം. പക്ഷെ ഈ ശൂന്യതയ്ക്കിടയിലും ഞാന്‍ അമ്മയുടെ സ്‌നേഹം അറിയുന്നു. സങ്കടങ്ങളില്‍ നിന്നും വേദനയില്‍ നിന്നും എന്നെ സംരക്ഷിക്കുന്നത് ഞാന്‍ അറിയുന്നു. ഓരോ തവണയും ഞാന്‍ കണ്ണുകള്‍ അടയ്ക്കുമ്പോള്‍ നല്ല കാര്യങ്ങള്‍ മാത്രമേ എനിക്ക് ഓര്‍ക്കാന്‍ സാധിക്കുന്നുള്ളൂ. എനിക്കറിയാം അമ്മയാണ് അത് ചെയ്യുന്നതെന്ന്. ഞങ്ങളുടെ ജീവിതത്തിലെ അനുഗ്രഹമാണ് നിങ്ങള്‍. ഇത്രയും കാലമെങ്കിലും നിങ്ങളെ ഞങ്ങള്‍ക്ക് ലഭിച്ചതില്‍ ഞങ്ങള്‍ അനുഗ്രഹീതരാണ്.
എന്റെ കൂട്ടുകാർ എപ്പോഴും പറയുമായിരുന്നു നീ സന്തോഷവതിയാണെന്ന്, അതിന്റെ കാരണം അമ്മയായിരുന്നുവെന്ന് ഇപ്പോൾ മനസ്സിലാകുന്നു . എന്നെ ആരെന്ത് പറഞ്ഞാലും എനിക്ക് അതൊരു വിഷയമായിരുന്നില്ല, ഒരു പ്രശ്‌നവും വലുതായിരുന്നില്ല, ഒരു ദിവസവും മോശമായിരുന്നില്ല കാരണം എനിക്ക് അമ്മയുണ്ടായിരുന്നു. അമ്മയെന്റെ ആത്മാവിന്റെ ഭാഗമായിരുന്നു. എന്‍റെ ബെസ്റ്റ് ഫ്രണ്ട്.
ഞാന്‍ ഇന്നുള്ളതിന്‍റെ തന്‍റെ കാരണം. അമ്മ ഞങ്ങൾക്ക് പലതും തന്നു. എല്ലാം തിരിച്ചു തരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഒരു നാൾ അമ്മ അഭിമാനിക്കും. ഒരു നാൾ ഞാൻ അമ്മയെ ഒാർത്ത് അഭിമാനിച്ചതു പോലെ അമ്മയ്ക്ക് എന്നെ ഓര്‍ത്ത് അഭിമാനിക്കാനുളള സാഹചര്യം വരും. പക്ഷേ ഞാന്‍ വാക്ക് തരുന്നു.. ഇനിയുള്ള ദിവസങ്ങളിലും ഇതേ ആഗ്രഹവും കൊണ്ടാണ് ഞാന്‍ ഉണരുക. കാരണം അമ്മ എന്‍റെ കൂടെ തന്നെയുണ്ട്, എനിക്കത് അനുഭവപ്പെടുന്നുണ്ട്. അമ്മ എന്റെ ഉള്ളിലുണ്ട്, ഖുശിയുടെയും അപ്പയുടെയും ഉള്ളിലുണ്ട്. അമ്മ ഞങ്ങളുടെ കൂടെ ബാക്കിവച്ച് പോയ അടയാളങ്ങള്‍ അത്ര വലുതാണ്. അത് ഞങ്ങളെ മുന്നോട്ട് നയിക്കാന്‍ വേണ്ടതുണ്ട്. എന്നാല്‍ ഒരിക്കലും പൂര്‍ണമാക്കുന്നില്ല.
A post shared by Janhvi Kapoor (@janhvikapoor) on Mar 2, 2018 at 10:09pm PST