വെളുത്ത നിറം ആഗ്രഹിക്കാത്തവരായി ആരും കാണില്ല. എപ്പോഴും മുഖം തിളക്കത്തോടെ വെളുത്തിരിക്കാനാണ് പല സ്ത്രീകളും ആഗ്രഹിക്കുന്നത്. അതിനായി ഉപയോഗിക്കാത്ത ക്രീമുകൾ കാണില്ല. ചര്‍മം നിറം വയ്ക്കാൻ നിരവധി ഫെയ്സ് ക്രീമുകൾ ഇപ്പോൾ വിപണികളിലുണ്ട്. പാരമ്പര്യവും ചൂടും പൊടിയും തന്നെയാണ് മുഖം കൂടുതൽ ഇരുണ്ടതാകാൻ കാരണമാകുന്നത്. രാസപദാർത്ഥങ്ങൾ അടങ്ങിയ ക്രീമുകൾ ചർമ്മത്തിന് ദോഷം ചെയ്യുമെന്ന കാര്യം ആരും ചിന്തിക്കാറില്ല. എന്നാൽ വെളുത്ത ചര്‍മം ലഭിക്കാൻ തികച്ചും പ്രകൃതിദത്തമായ ചില വഴികളുണ്ട്. ദോഷം വരാത്ത വഴികളിലൊന്നാണ് ബദാം. ബദാം വൈറ്റമിന്‍ ഇ സമ്പുഷ്ടമാണ്.
ഇത് ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാനും ചര്‍മത്തിന് നിറം നല്‍കാനുമെല്ലാം ഏറെ നല്ലതാണ്. ബദം ചില പ്രത്യേക രീതികളില്‍ ഉപയോഗിക്കുന്നത് ചര്‍മത്തിനു നിറം ലഭിക്കാന്‍ സഹായിക്കും. ബദാം, പാല്‍ എന്നിവ കലര്‍ത്തിയ മിശ്രിതം മുഖത്തിന് നിറം നല്‍കാന്‍ ഏറെ നല്ലതാണ്. ബദാം രാത്രി പാലില്‍ കുതിര്‍ക്കാൻ വയ്ക്കുക. ശേഷം രാവിലെ ഇത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. ഉണങ്ങിയ ശേഷം പിന്നീട് ഈ മിശ്രിതം കഴുകി കളയാം.
undefined
ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യുന്നത് മുഖം നിറം വയ്ക്കാൻ സഹായിക്കും. തൈരും ബദാമും കലര്‍ത്തിയ മിശ്രിതവും മുഖത്തെ പാടുകള്‍ നീക്കാന്‍ നല്ലതാണ്. ബദാം വെള്ളത്തിലിട്ടു കുതിര്‍ക്കുക. ഇത് തൈരുമായി ചേര്‍ത്ത് അരയ്ക്കുക. ഇത് മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖത്ത് നിറം വയ്ക്കാൻ മാത്രമല്ല മുഖത്തെ കറുത്ത പാടുകള്‍ മാറാനും ഇത് നല്ലതാണ്. ആൽമണ്ട് ഒായിലും വെളിച്ചെണ്ണയും ഒരു പോലെ ചേർത്ത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് മുഖക്കുരു ഇല്ലതാകാനും നിറം വയ്ക്കാനും നല്ലതാണ്.