സ്ത്രീകൾ ബ്രാ ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

By Web Desk  |  First Published Jun 21, 2018, 7:40 PM IST
  • ബ്രായിലെ രണ്ട് സ്ട്രിപ്പുകളും  ടെെറ്റായി തന്നെ വലിച്ചിടാൻ ശ്രദ്ധിക്കണം
  • സ്തനങ്ങൾ കപ്പിനെ പൊതിഞ്ഞിരിക്കാൻ ശ്രദ്ധിക്കണം

സ്ത്രീകളെ സംബന്ധിച്ച് അവരുടെ വസ്ത്ര​ധാരണത്തിലെ  പ്രധാനപ്പെട്ട ഒന്നാണ് ബ്രാ.‌ വ്യത്യസ്ത നിറത്തിലും രൂപത്തിലും വിപണിയിൽ ബ്രാ വിൽക്കപ്പെടുന്നുണ്ട്. പ്രസവം കഴിഞ്ഞ് മുലയൂട്ടുന്നതിന് പോലും ഇപ്പോൾ പ്രത്യേകതരം ബ്രാകളാണ് വിപണിയിലുള്ളത്. എത്ര വലിയ അളവിലുള്ള ബ്രാ വേണമെങ്കിലും വിപണിയിൽ ലഭ്യമാണ്. 

സ്ത്രീകൾ ദിവസവും ബ്രാ ഉപയോ​ഗിക്കുന്നവരാണ്.എന്നാൽ ബ്രാ ഉപയോ​ഗിക്കേണ്ടത് എങ്ങനെയാണെന്ന് ഇപ്പോഴും പല സ്ത്രീകൾക്കും അറിയില്ല. ബ്രാ എങ്ങനെയെങ്കിലും ധരിച്ചിട്ട് കാര്യമില്ല. ശരിയായ രീതിയിൽ ധരിച്ചാൽ മാത്രമേ നിങ്ങൾക്ക് സുഖകരമായി തോന്നുകയുള്ളൂ. ശരിക്കും ബ്രാ ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 

Latest Videos

undefined

1)  ബ്രായിലെ രണ്ട് സ്ട്രിപ്പുകളും അൽപം ടെെറ്റായി തന്നെ വലിച്ചിടാൻ ശ്രദ്ധിക്കണം. സ്തനങ്ങൾ കപ്പിനെ പൊതിഞ്ഞിരിക്കാൻ ശ്രദ്ധിക്കണം.

2) മിക്ക ബ്രാകളിലും പിറക് വശത്ത് ​​ഹൂക്കുകളുണ്ടാകും. പൊതുവേ മൂന്ന് ഹൂക്കുകളാണ് ഉണ്ടാവുക. പുറകിലുള്ള മൂന്ന് ഹൂക്കുകളും ക്യത്യമായി  ബന്ധിപ്പിക്കാൻ ശ്രമിക്കുക. പല സ്ത്രീകളും മൂന്ന് ഹൂക്കുകളും ധരിക്കാറില്ല.അത് ബ്രാ അഴിഞ്ഞ് പോകാൻ സാധ്യതയുണ്ട്.

 

3)  ചില ബ്രാകളിൽ മുൻവശത്താണ് ഹൂക്ക്. അതിനാൽ ഇത് എളുപ്പത്തിൽ ഇടാൻ സാധിക്കും. മുന്നിലിടുമ്പോഴും അൽപം ഇറുക്കി തന്നെ വലിച്ചിടാൻ ശ്രമിക്കണം.

4) പല ബ്രാകളിലും സ്തനങ്ങൾ കൂടുതൽ കംഫേർട്ടാക്കാൻ ഹുക്ക് കൂടാതെ മറ്റ് സജ്ജീകരണങ്ങളും ഇപ്പോൾ ഉപയോ​ഗിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ബ്രാ ധരിക്കുമ്പോൾ സുഖമായി തോന്നാറുണ്ട്. 

5)ബ്രാ ധരിക്കുമ്പോൾ പ്രധാനമായി ശ്രദ്ധിക്കേണ്ടത് എപ്പോഴും താഴേക്ക് ചരിഞ്ഞ് നിന്ന് കൊണ്ട് വേണം ബ്രാ ഇടേണ്ടത്.എന്നാൽ മാത്രം ഇറുകി കിടക്കുകയുള്ളൂ. കൂടുതൽ കംഫേർട്ട് ആകുന്നത് ചരിഞ്ഞ് നിന്ന് ഇടുമ്പോഴാകും. കപ്പിനുള്ളിൽ സ്തനങ്ങൾ ഒതുങ്ങാൻ താഴേക്ക് ചരിഞ്ഞ് നിന്ന് ഇടുന്നതാണ് ​നല്ലത്.

6)സ്തനങ്ങൾ എപ്പോഴും കപ്പിനുള്ളിൽ ഒതുക്കാൻ ശ്രമിക്കുക. രണ്ട് സ്തനങ്ങളും പൂർണമായി കവർ ചെയ്തിട്ടുണ്ടോയെന്ന് ശ്രദ്ധിക്കണം. സ്തങ്ങൾ പുറത്തേക്ക് ചാടി കിടക്കുന്നത് ശരീരത്തെ കൂടുതൽ വൃത്തികേടുണ്ടാകും.

7) ബ്രാ ധരിച്ച് കഴിഞ്ഞാൽ സ്തനങ്ങൾ പുറത്ത് വന്ന് ചാടി കിടക്കുന്നതായി തോന്നുണ്ടെങ്കിൽ നിങ്ങൾ ധരിച്ചിരിക്കുന്ന ബ്രായുടെ സെെസ് ശരിയല്ലെന്നാണ് മനസിലാക്കേണ്ടത്. അത് കൊണ്ട് ക്യത്യമായ അളവ് തന്നെ ധരിക്കാൻ ശ്രമിക്കുക. ബ്രായുടെ അളവിനെ സംബന്ധിച്ച് നിങ്ങൾക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു ടേപ്പ് ഉപയോ​ഗിച്ച് അളവെടുക്കാൻ ശ്രമിക്കുക. വർഷത്തിൽ ഒരിക്കല്ലെങ്കിലും നിങ്ങൾ സ്തനങ്ങളുടെ അളവെടുക്കാൻ സമയം കണ്ടെത്തണം. 

8)  ബ്രാ ധരിക്കുമ്പോൾ സ്ട്രീപ്പുകൾ ഇറുകിയ നിലയിലാണെങ്കിൽ അൽപമൊന്ന് താഴെക്ക് വലിച്ചിടുന്നതിൽ പ്രശ്നമൊന്നുമില്ല. എപ്പോഴും ക്യത്യമായി തോളിന്റെ മദ്യഭാ​ഗത്ത് തന്നെ ഹൂക്കുകൾ വരാൻ ശ്രദ്ധിക്കണം.

9) നിങ്ങൾ ധരിക്കുന്ന ബ്രായിൽ കപ്പിന്റെ അളവ് വലുതാണെങ്കിൽ സ്തനങ്ങൾ  ഇറുകിയ നിലയിൽ കംഫേർട്ടായിരിക്കില്ല. മറിച്ച് കപ്പുകൾ ഇറുകിയ നിലയിലാണെങ്കിലും പ്രശ്നമാണ്. സ്തനങ്ങൾ സുരക്ഷിതമായിരിക്കില്ല എന്നതാണ് സത്യം. അത് കൊണ്ട് ക്യത്യമായ അളവ് തന്നെ ധരിക്കാൻ ശ്രമിക്കണം.

10) മിക്ക സ്ത്രീകളും തെറ്റായ രീതിയിലാണ് ബ്രാ ധരിക്കാറുള്ളത്. സ്തനങ്ങൾ കപ്പിൽ നിന്ന് പുറത്ത് ചാടിയാണ് കാണുന്നതെങ്കിലും നിങ്ങൾ ബ്രാ ധരിച്ചിരിക്കുന്നത് ശരിയായ രീതിയിൽ അല്ലെന്ന് മനസിലാക്കണം. ബ്രാ ധരിച്ച് കഴിഞ്ഞ് ശ്വാസമുട്ടൽ പോലെ അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾ വിചാരിക്കുക തെറ്റായ രീതിയിലാണ് ബ്രാ ധരിച്ചിരിക്കുന്നത്. എത്ര ശ്രമിച്ചിട്ടും ബ്രാ ഇറുകുന്നില്ല സ്തനങ്ങൾ അഴഞ്ഞാണ് കിടക്കുന്നതെങ്കിലും അപ്പോഴും വിചാരിക്കുക തെറ്റായ രീതിയിലാണ് ബ്രാ ധരിച്ചിരിക്കുന്നത്. 

 

 

 

 

click me!