പനീറും പച്ചക്കറികളും കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവമാണ് ഗ്രിൽഡ് പനീർ. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന വിഭവം കൂടിയാണിത്. സ്വാദൂറും ഗ്രിൽഡ് പനീർ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
തയ്യാറാക്കാൻ വേണ്ട ചേരുവകൾ...
1. പനീർ ക്യൂബ്‌സ് ആവശ്യത്തിന്
2. തക്കാളി 1 എണ്ണം
3.ക്യാപ്സിക്കം 1 എണ്ണം
4.ക്യാബേജ് അര കഷ്ണം
5. സവാള 1 എണ്ണം
6. ഗ്രീൻ ചില്ലി സോസ് 2 ടീസ്പൂൺ
7. റെഡ് ചില്ലി സോസ് 2 ടീസ്പൂൺ
8. വിനഗർ 1 ടീസ്പൂൺ
9. ജീരകം പൊടിച്ചത് ഒരു നുള്ള്
10. ഗരം മസാല ഒരു നുള്ള്
11. ഉപ്പ് ആവശ്യത്തിന്
undefined
ഗ്രീൻ ചട്ണിയ്ക്ക് വേണ്ടത്...
മല്ലിയില ആവശ്യത്തിന്
പുതിനയില ആവശ്യത്തിന്
ക്യാപ്സിക്കം 1 ചെറിയ ബൗൾ
വിനഗർ ഒരു സ്പൂൺ
ഉപ്പ് ഒരു നുള്ള്
കുരുമുളക് പൊടി ആവശ്യത്തിന്
ഗ്രീൻ ചില്ലി സോസ് ഒരു ടീസ്പൂൺ
ഗ്രിൽഡ് പനീർ ഉണ്ടാക്കുന്ന വിധം...
ആദ്യം പനീർ ക്യൂബ്‌സ് സോസ് മിക്സ് ചെയ്ത് 10 മിനിറ്റ് കുതിർത്തു വയ്ക്കുക.
ശേഷം പച്ചക്കറികൾ ക്യൂബുകളാക്കി ഉപ്പ് പുരട്ടി വയ്ക്കുക.
ടൂത്ത് പിക്ക് എടുത്തു ഒരു പുതിനയില, ഒരു കഷ്ണം തക്കാളി, പിന്നീട് ഒരു പനീർ ക്യൂബ്, ഒരു കഷ്ണം ക്യാപ്സിക്കം, ഒരു കഷ്ണം കാബേജ് പിന്നീട് ഒരു ഉള്ളി എന്നിവ കോർക്കുക..
അങ്ങനെ ഓരോ സെറ്റുകൾ ഉണ്ടാക്കി വയ്ക്കുക.
ഒരു ഗ്രിൽ പാൻ നന്നായി ചൂടായി വരുമ്പോൾ ഈ തയ്യാറാക്കി വച്ച പനീർ സ്റ്റിക്കുകൾ അതിലേക്ക് പതുക്കെ വച്ച് ഗ്രിൽ ചെയ്യുക.
ശേഷം ഒരു സൈഡ് ഗ്രിൽ ആകുമ്പോൾ തിരിച്ചു വച്ച് രണ്ടു വശവും ഒരു പോലെ ഗ്രിൽ ചെയ്യുക.
എന്നിട്ട് പ്ലാറ്റിലേക്ക് മാറ്റാം ...
ഗ്രീൻ ചട്ണി ഉണ്ടാക്കുന്നത്...
പുതിനയില , മല്ലിയില , ക്യാപ്സിക്കം , ചില്ലി സോസ് , വിനഗർ , ഉപ്പ് എന്നിവ ചേർത്ത് അരയ്ക്കുക എരിവ് കൂടുതൽ ഇഷ്ടമുണ്ടെങ്കിൽ അരയ്ക്കുമ്പോൾ പച്ച മുളക് ചേർക്കാം...
രണ്ടും ഒന്നിച്ചു ചേർത്തു അലങ്കരിച്ചു വിളമ്പാം. ഗ്രിൽഡ് പനീർ ചൂടോടെയോ തണുപ്പിച്ചോ കഴിക്കാം... തക്കാളി സോസ് ഇഷ്ടമുള്ളവർക്ക് ചട്ണിക്ക് പകരം അതും ഉപയോഗിക്കാം..