പുരികത്തിന്‍റെ കട്ടി കൂടാൻ നാല് വഴികള്‍

By Web Desk  |  First Published Dec 27, 2017, 8:49 PM IST

പുരികം സൗന്ദര്യത്തെ  ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ പെണ്‍കുട്ടികളുടെയും സ്വപ്നമാണ് കട്ടിയുള്ള മനോഹരമായ പുരികം. പുരികത്തിന്‍റെ കട്ടിയും ഷെയ്പ്പുമെല്ലാം സൗന്ദര്യത്തിന്‍റെ അളവുകോലാകുമ്പോള്‍ അവയുടെ ഭംഗി കൂട്ടാന്‍ ശ്രമിക്കുന്നവരാണ് നമ്മളില്‍ പലരും. പുരികത്തിനു കട്ടി കൂട്ടാന്‍ ചില വഴികള്‍ നോക്കാം.

Latest Videos

undefined

1. ഓയിൽ മസാജ് 

പുരികത്തിലും ചെറിയൊരു ഓയിൽ മസാജ് ചെയ്യുന്നത് നല്ലതാണ്. ഒലീവ് ഒായിൽ, വെളിച്ചെണ്ണ, കാസ്റ്റര്‍ എന്നിവ ഉപയോഗിക്കുന്നത് പുരകത്തിന് കറുപ്പ് നിറം ലഭിക്കാനും കട്ടി കൂട്ടാനും സഹായിക്കും. ഉറങ്ങുന്നതിന് മുമ്പ് പഞ്ഞിയിലോ തുണിയിലോ കുറച്ച് എണ്ണയെടുത്ത് മസാജ് ചെയ്യാം.

2. മുട്ടയുടെ വെളള

മുട്ടയുടെ വെള്ള നന്നായി അടിച്ച് പുരികത്തിൽ തേക്കുന്നത് പുരിക വളര്‍ച്ചയെ വേഗത്തിലാക്കും.

3. സവാളനീര് 

സവാളയുടെ നീര് പുരികം വളരാന്‍ സഹായിക്കും. സവാള അരിഞ്ഞ് മിക്സിയിലിട്ട്  ഒന്ന് അടിച്ചെടുക്കുക. സവാള ജ്യൂസ് അഞ്ച് മിനിറ്റ് പുരികത്തില്‍ തെക്കുക. ഉണങ്ങയതിന് ശേഷം വെളളം കൊണ്ട് കഴുകുക. 

4. മോയ്സ്ച്യുറൈസിങ്

കൺപുരികങ്ങൾക്ക് കൂടുതൽ കട്ടിയും മൃദുത്വവും വരുത്തുന്നതിന് പെട്രോളിയെ ജെല്ലി ഉപയോഗിക്കാം. 


 

click me!