കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ ചില മാര്‍ഗങ്ങള്‍

By Web Team  |  First Published Jan 29, 2019, 6:54 PM IST

കണ്‍തടങ്ങളിലെ കറുത്ത പാട്  പലരുടെയും ഒരു പ്രധാന പ്രശ്നമായി മാറിയിട്ടുണ്ട്. കണ്‍തടങ്ങളില്‍ കറുപ്പ് ഉണ്ടാവുന്നതിന് പ്രധാന കാരണം ഉറക്കമില്ലായ്മയാണ് . കണ്ണിന് ചുറ്റുമുള്ള പേശികളിലും കോശങ്ങളിലും ഉണ്ടാകുന്ന ആയാസമാണ് ഇതിന് പിന്നില്‍.


കണ്‍തടങ്ങളിലെ കറുത്ത പാട്  പലരുടെയും ഒരു പ്രധാന പ്രശ്നമായി മാറിയിട്ടുണ്ട്. കണ്‍തടങ്ങളില്‍ കറുപ്പ് ഉണ്ടാവുന്നതിന് പ്രധാന കാരണം ഉറക്കമില്ലായ്മയാണ് . കണ്ണിന് ചുറ്റുമുള്ള പേശികളിലും കോശങ്ങളിലും ഉണ്ടാകുന്ന ആയാസമാണ് ഇതിന് പിന്നില്‍. അതുപോലെ തന്നെ മനസ്സിന് ഉണ്ടാകുന്ന പ്രയാസങ്ങള്‍, ടെന്‍ഷന്‍, വിഷാദം, ഉത്കഠ എന്നിവയും ഇതിന് കാരണമാകാറുണ്ട്. കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ പല വഴികള്‍ തിരയുന്നവരുണ്ടാകാം. വീട്ടില്‍ തന്നെ നമ്മുക്ക് ചെയ്യാവുന്ന ചില പ്രതിവിധികളുണ്ട്.

Latest Videos

undefined

വെള്ളരിക്ക കണ്‍തടത്തിലെ കറുത്ത പാട് നീക്കം ചെയ്യാന്‍ ഏറ്റവും നല്ലതാണ്. വെള്ളരിക്ക റൗഡിന് അരിഞ്ഞോ  അല്ലെങ്കില്‍ അരച്ചോ പത്ത് മിനുട്ട് സമയം കണ്‍തടങ്ങളില്‍ വെയ്ക്കുക. ഒരു ദിവസം പല തവണ ഇത് ആവര്‍ത്തിക്കുക. കണ്ണിന്  ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. കൂടാതെ മുഖത്തിന് നല്ല തിളക്കം നല്‍കാനും ഇത് സഹായിക്കുന്നു.

അതുപേലെ തന്നെ മറ്റൊരു പ്രതിവിധിയാണ് വെള്ളം കുടിക്കുക എന്നത്. ദിവസവും വെള്ളം ധാരാളം കുടിക്കുന്നത് കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാന്‍ സഹായിക്കും. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളുടെ പ്രധാന കാരണം ഉറക്ക കുറവ് തന്നെയാണ്. അതിനാല്‍ കണ്ണുകളുടെ സൗന്ദര്യം വീണ്ടെടുക്കുന്നതിന് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം നേരത്തെ കിടക്കുകയും എന്നതുതന്നെയാണ്.  ടീ ബാഗ് ആണ് മറ്റൊരു പ്രതിവിധി. ടീ ബാഗ് ഫ്രിഡ്ജില്‍ സൂക്ഷിച്ച്‌ ഇത് കണ്‍തടത്തില്‍ വെക്കുക. ഇത് കണ്ണിനു ചുറ്റുമുള്ള കറുപ്പിനെ അകറ്റാന്‍ സഹായിക്കും. 

click me!