കഴുത്ത് എപ്പോഴും സുന്ദരമായിരിക്കാനാണ് എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നത്. പക്ഷേ മിക്ക സ്ത്രീകളിലും കണ്ട് വരുന്ന ഒന്നാണ് കഴുത്തിന് ചുറ്റുമുള്ള കറുത്തപ്പാടുകൾ. പല തരത്തിലുള്ള മരുന്നുകളും ഉപയോഗിച്ച് മടുത്ത് കാണും. കഴുത്തിലെ കറുപ്പ് അകറ്റാൻ വീട്ടിൽ തന്നെ ചില വഴികളുണ്ട്.
1. സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് ബദാം. ബദാം ഉപയോഗിക്കുന്നതിലൂടെ അത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഫലപ്രദമാണ്. അര ടീസ്പൂണ്‍ ബദാം പൗഡര്‍, ഒരു ടീസ്പൂണ്‍ പാല്‍പ്പൊടി, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ നല്ലതു പോലെ മിക്സ് ചെയ്ത് പേസ്റ്റാക്കി കഴുത്തില്‍ പുരട്ടുക. ഇത് കഴുത്തിലെ കറുപ്പ് മാറാൻ നല്ലതാണ്.
undefined
2. കഴുത്തിലെ കറുപ്പ് മാറ്റാൻ കറ്റാർ വാഴ നല്ലതാണ്. ഇത് കഴുത്തിലെ കറുപ്പിനും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കറ്റാര്‍ വാഴയിലും ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ നിരവധിയാണ്. കറ്റാര്‍വാഴയുടെ നീര് എടുത്ത് ഇത് നേരിട്ട് കഴുത്തില്‍ പുരട്ടുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. ദിവസവും ഇത് ചെയ്താല്‍ മൂന്ന് ദിവസം കൊണ്ട് കഴുത്തിലെ കറുപ്പിന് മാറ്റം വരും.
3. കറുത്തപ്പാട് മാറ്റാൻ വെള്ളരിക്ക നല്ലതാണ്. വെള്ളരിക്കയുടെ നീര് കഴുത്തിനു ചുറ്റും 10 മിനിട്ട് മസ്സാജ് ചെയ്യുക. അല്‍പം നാരങ്ങ നീരു കൂടി ചേര്‍ക്കാവുന്നതാണ്. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം. പെട്ടെന്ന് തന്നെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് വെള്ളരിക്ക.
4. നാരങ്ങയുടെ നീര് കഴുത്തിലെ മാത്രമല്ല മുഖത്തിലെയും കറുപ്പ് അകറ്റാൻ സഹായിക്കുന്നു. അല്‍പം പഞ്ഞി നാരങ്ങ നീരില്‍ മുക്കി കഴുത്തിനു ചുറ്റും നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. ഇത് കഴുത്തിനു ചുറ്റുമുള്ള കറുപ്പിനെ ഇല്ലാതാക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന് നല്ല തിളക്കവും നല്‍കുന്നതിന് സഹായിക്കുന്നു. ഏത് സൗന്ദര്യ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് നാരങ്ങ തന്നെയാണ് മുന്നില്‍. ഇത് ചര്‍മ്മത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നു.
5. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ സഹായിക്കുന്ന ഒന്നാണ് ഓട്‌സ്. തടി കുറക്കുന്നതിനും മറ്റ് ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഓട്‌സ് തന്നെയാണ് എന്നും മുന്നില്‍. ഓട്സും ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന് മുന്നിലാണ്. ഓട്സ് എടുത്ത് അരച്ച് പേസ്റ്റാക്കി കഴുത്തിനു ചുറ്റും തേച്ചു പിടിപ്പിക്കുക. മൂന്ന് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മാറ്റമുണ്ടാകും.