വീടിനുള്ളിൽ കള്ളിമുൾ ചെടി വളർത്തുമ്പോൾ സൂക്ഷിക്കണം; കാരണം ഇതാണ് 

ആയിരക്കണക്കിന് ഇനങ്ങളിലാണ് കള്ളിമുൾ ചെടികളുള്ളത്. ഇതിൽ പ്രധാനമായും വരുന്നത് രണ്ട് തരം ചെടികളാണ്. ഒന്ന് മരുഭൂമിയിൽ വളരുന്നതും മറ്റൊന്ന് വനത്തിൽ വളരുന്നതും. രണ്ടും വളരെ കുറച്ച് പരിപാലനത്തോടെ വീട്ടിൽ ഇൻഡോർ പ്ലാന്റായി വളർത്താൻ കഴിയുന്നവയാണ്

You should be careful when growing a cactus plant indoors here's why

ആയിരക്കണക്കിന് ഇനങ്ങളിലാണ് കള്ളിമുൾ ചെടികളുള്ളത്. ഇതിൽ പ്രധാനമായും വരുന്നത് രണ്ട് തരം ചെടികളാണ്. ഒന്ന് മരുഭൂമിയിൽ വളരുന്നതും മറ്റൊന്ന് വനത്തിൽ വളരുന്നതും. രണ്ടും വളരെ കുറച്ച് പരിപാലനത്തോടെ വീട്ടിൽ ഇൻഡോർ പ്ലാന്റായി വളർത്താൻ കഴിയുന്നവയാണ്. മറ്റ് ചെടികളെ പോലെയല്ല ഇവ. ഭംഗിയിലും ആകൃതിയിലും വ്യത്യസ്തമാണ് കള്ളിമുൾ ചെടികൾ. ഇത് വീടിനുള്ളിൽ എവിടെയും എളുപ്പത്തിൽ വളർത്താൻ സാധിക്കും. കള്ളിമുൾ ചെടിയുടെ പരിപാലനം എങ്ങനെയാണെന്ന് അറിഞ്ഞാലോ. 

1. വീടിനുള്ളിൽ കൂടുതൽ പ്രകാശം ലഭിക്കുന്ന സ്ഥലത്ത് ആയിരിക്കണം കള്ളിമുൾച്ചെടി വളർത്തേണ്ടത്. 

Latest Videos

2. അയഞ്ഞതും നല്ല നീർവാഴ്ചയുമുള്ള മണ്ണിൽ വേണം ചെടി നടേണ്ടത്. അല്ലെങ്കിൽ കള്ളിമുൾ ചെടി വളർത്താൻ വേണ്ടിയുള്ള പ്രത്യേക മിശ്രിതത്തിൽ നടാവുന്നതാണ്. 

3. മണ്ണിൽ ഈർപ്പമില്ലെന്ന് കണ്ടാൽ മാത്രം വെള്ളം ഒഴിച്ചുകൊടുക്കാം. വെള്ളം അമിതമായാൽ ചെടി മുങ്ങി പോകാൻ കാരണമാകും. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതുണ്ട്.

4. ശൈത്യകാലത്ത് വെള്ളം ഒഴിച്ചുകൊടുക്കുന്നതും വളമിടുന്നതും ഒഴിവാക്കണം. 

5. കുറഞ്ഞത് 6 മണിക്കൂർ എങ്കിലും കള്ളിമുൾ ചെടികൾക്ക് സൂര്യപ്രകാശം ലഭിക്കേണ്ടതുണ്ട്. എന്നാൽ നേരിട്ട് സൂര്യപ്രകാശമടിക്കുന്നത് ഒഴിവാക്കാം. ഇത് ചെടി കരിഞ്ഞു പോകാൻ കാരണമാകും.

6. നല്ല നീർവാഴ്ചയുള്ള മണ്ണിലാണ് കള്ളിമുൾ ചെടി നടേണ്ടത്. മണൽ, കല്ലുകൾ അല്ലെങ്കിൽ പെർലൈറ്റ് ഉപയോഗിച്ചും മിശ്രിതം തയ്യാറാക്കാം.    

7. വേനൽ, വസന്ത കാലങ്ങളിലാണ് കള്ളിമുൾ ചെടി വളരുന്നതും പൂക്കൾ വരുന്നതും. പത്ത് ദിവസത്തിലൊരിക്കൽ വെള്ളം ഒഴിച്ച് കൊടുക്കാം. ശൈത്യകാലം ആകുമ്പോൾ 4 ആഴ്ച കൂടുമ്പോൾ ഒരിക്കൽ വെള്ളം ഒഴിച്ച് കൊടുത്താൽ മതിയാകും.

8. ചൂടുകാലത്ത് 70 മുതൽ 80 ഡിഗ്രി ഫാരൻഹീറ്റ്‌ വരെയുള്ള താപനിലയാണ് കള്ളിമുൾച്ചെടികൾക്ക് വളരാൻ കൂടുതൽ അനുയോജ്യമായത്. ഇനി തണുപ്പൻ കാലാവസ്ഥയിലാണെങ്കിൽ 55 ഡിഗ്രി ഫാരൻഹീറ്റ്‌ വരെയുള്ള താപനിലയിലെ ഇവയ്ക്ക് വളരാൻ സാധിക്കു.      

കിടപ്പുമുറിയിൽ പ്രകാശം കുറവാണോ? പ്രകൃതിദത്ത വെളിച്ചം ലഭിക്കാൻ സിംപിളായി ഇന്റീരിയർ നൽകാം

click me!