മുലപ്പാൽ രുചിയുള്ള ഐസ്ക്രീമിൽ മുലപ്പാലിന്‍റെ മധുരവും രുചിയും ക്രീമിയും ഒപ്പം പോഷക സമൃദ്ധവുമാണ് എന്നാണ് ഫ്രിഡയുടെ അവകാശവാദം.
യുഎസിലെ ഒരു ജനപ്രിയ ബേബി ബ്രാൻഡായ ഫ്രിഡ, മുലപ്പാലിന്‍റെ രുചിയുള്ള ഐസ്ക്രീം എന്ന പുതിയ ഉൽപ്പന്നവുമായി ജനശ്രദ്ധ ആകർഷിക്കുന്നു. പുതിയ ഫ്രിഡ മോം 2 -ഇൻ 1 മാനുവൽ ബ്രെസ്റ്റ് പമ്പിന്‍റെ ലോഞ്ച് ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ചടങ്ങിലാണ്, മുലപ്പാലിന്‍റെ രുചി അവകാശപ്പെടുന്ന ഒരു സവിശേഷ ഐസ്ക്രീം ഫ്ലേവർ കമ്പനി അവതരിപ്പിച്ചത്.
ഐസ്ക്രീം, മുലപ്പാലിന്‍റെ മധുരവും രുചിയും ക്രീമിയും ഒപ്പം പോഷക സമൃദ്ധവുമാണ് എന്നാണ് ഫ്രിഡയുടെ അവകാശവാദം. എന്നാൽ, ഇതിൽ യഥാർത്ഥ മുലപ്പാൽ അടങ്ങിയിട്ടില്ലെന്ന് കമ്പനി അവകാശപ്പെട്ടു. വാണിജ്യ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് ഉപയോഗിക്കാൻ മനുഷ്യ പാലിന് FDA അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാൽ, പകരം ബ്രാൻഡ് അതിന്‍റെ സിഗ്നേച്ചർ മധുരവും, നട്ട് രുചിയും, ഉപ്പിന്‍റെ ചെറിയൊരു സൂചനയും പിടിച്ചെടുക്കുന്ന ഒരു ഫോർമുല തയ്യാറാക്കിയാണ് ഐസ്ക്രീം നിർമ്മിച്ചിരിക്കുന്നത്.
Watch Video: പശുവും കാളയും ബെഡ്റൂമിൽ; ഭയന്ന് പോയ വീട്ടമ്മ കാർഡ്ബോർഡ് പെട്ടിക്കുള്ളിൽ ഒളിച്ചിരുന്നത് രണ്ട് മണിക്കൂർ; വീഡിയോ
ഫ്രിഡയുടെ മുലപ്പാലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഐസ്ക്രീം, ഒമേഗ-3 കൊഴുപ്പുകൾ, ലാക്ടോസ്, ഇരുമ്പ്, കാൽസ്യം, വിറ്റാമിൻ ബി, വിറ്റാമിൻ ഡി, സിങ്ക് എന്നിവയുൾപ്പെടെ മുലപ്പാലിൽ സാധാരണയായി കാണപ്പെടുന്ന അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണെന്നും കമ്പനി അവകാശപ്പെടുന്നു.
ഫ്രിഡയുടെ പഠനം അനുസരിച്ച് 70 ശതമാനം സ്ത്രീകളും ഒരിക്കലെങ്കിലും മുലപ്പാൽ രുചിച്ചു നോക്കിയിട്ടുണ്ടെങ്കിലും, 29 ശതമാനം പുരുഷന്മാർക്ക് അതിന്‍റെ രുചിയെക്കുറിച്ച് ജിജ്ഞാസയുണ്ട്. കർട്ട്‌നി കർദാഷിയാൻ, ആഷ്‌ലി ഗ്രഹാം തുടങ്ങിയ സെലിബ്രിറ്റികൾ തങ്ങളുടെ മുലപ്പാൽ രുചിച്ചതായി സമ്മതിച്ചിട്ടുണ്ട്, ആഷ്‌ലി ഗ്രഹാം മുലപ്പാൽ പല തവണ രുചിച്ചു നോക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. അടുത്തിടെ, ബ്രാവോ താരം പൈജ് ഡിസോർബോ, സുഹൃത്ത് ലിൻഡ്‌സെ ഹബ്ബാർഡിന്‍റെ മുലപ്പാൽ രുചിച്ചതായും മറ്റ് പാലുകളേക്കാൾ അത് ഇഷ്ടപ്പെട്ടതായും അവകാശപ്പെട്ടിരുന്നു.
Read More: വീട്ടു വാടക താങ്ങാനാകുന്നില്ല, ഓഫീസ് ബാത്ത്റൂമിൽ താമസമാക്കി 18 -കാരി, വാടക 545 രൂപ !